കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

73ാം വയസില്‍ രാജ്യസഭയിലേക്ക് മത്സരിക്കാനൊരുങ്ങി ഷിബു സോറന്‍; പത്രിക സമര്‍പ്പിച്ചു

Google Oneindia Malayalam News

റാഞ്ചി: ജാര്‍ഖണ്ഡില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കാനൊരുങ്ങി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച അധ്യക്ഷന്‍ (ജെഎംഎം) ഷിബു സോറന്‍. ബുധനാഴ്ച്ചയാണ് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എഴുപത്തി മൂന്നാം വയസിലാണ് ഷിബു സോറന്‍ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ടാല്‍ ഷിബു സോറന്‍ ആദ്യമായി രാജ്യസഭയിലെത്തും.

മകനും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറനൊപ്പമാണ് ഷിബു സോറന്‍ സെക്രട്ടറിയേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നിരവധി മന്ത്രിമാരും ഒപ്പമുണ്ടായിരുന്നു. സ്വതന്ത്ര എംപിയായ പാരിമള്‍ നത്വാനിയുടേയും ആര്‍ജെഡി എംപിയായ പ്രേം ചന്ദ് ഗുപ്തയുമാണ് ഇത്തവണ ജാര്‍ഖണ്ഡില്‍ നിന്നും കാലാവധി കഴിയുന്ന എംപിമാര്‍. ഈ ഒഴിവിലേക്കാണ് ജാര്‍ഖണ്ഡില്‍ നിന്നും തെരഞ്ഞെടുപ്പ് നടക്കുന്നത്.

shibu

മൂന്ന് തവണ മുഖ്യമന്ത്രി പദവി അലങ്കരിച്ചിട്ടുള്ള ഷിബുസോറന്‍ ജനങ്ങള്‍ക്കിടയില്‍ ഗുരുജി എന്നാണ് അറിയപ്പെടുന്നത്. ഏഴ് തവണ ദുംക മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷിബു സോറന്‍ മുന്‍ കേന്ദ്രമന്ത്രി കൂടിയായിരുന്നു. ഇത്തവണ ജയിക്കുകയാണെങ്കില്‍ രാജ്യസഭയിലെ അദ്ദേഹത്തിന്റെ ആദ്യ ടേം ആയിരിക്കും ഇത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ബിജു ജനതാദളും തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസില്‍ ഇതുവരേയും സ്ഥാനാര്‍ത്ഥി ആരാണെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതേസമയം രാജ്യസഭ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനുള്ള ശ്രമങ്ങള്‍ ബിജെപി ആരംഭിച്ച് കഴിഞ്ഞു.

55 സീറ്റുകളിലേക്ക് നടക്കുന്ന മത്സരത്തില്‍ ബിജെപിക്ക് 15 സീറ്റ് ഉറപ്പാണ്. 13 സീറ്റുകള്‍ എളുപ്പത്തില്‍ നേടാനാവുമെന്നാണ് ബിജെപിയുടെ പ്രതീക്ഷയും.

നിയമസഭാംഗങ്ങളുടെ എണ്ണമനുസരിച്ച് ഹിമാചല്‍ പ്രദേശില്‍നിന്ന് ഒന്നും ഹരിയാനയില്‍ രണ്ട് സീറ്റില്‍ ഒന്ന്, രാജസ്ഥാനില്‍ മൂന്നില്‍നിന്ന് ഒന്ന്, ബീഹാറില്‍ അഞ്ച് സീറ്റില്‍ ഒന്ന്, മഹാരാഷ്ട്രയിലെ ഏഴെണ്ണത്തില്‍ മൂന്ന്, മധ്യപ്രദേശിലെ മൂന്നില്‍നിന്ന് ഒന്ന്, ഗുജറാത്തില്‍ നാല് സീറ്റില്‍നിന്ന് രണ്ട്, അസമില്‍നിന്നും മൂന്ന് സീറ്റ്, അരുണാചല്‍ പ്രദേശില്‍നിന്നും മണിപ്പൂരില്‍നിന്നും ഒരോന്ന് വീതം എന്നിങ്ങനെയാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

മധ്യപ്രദേശ് കോണ്‍ഗ്രസിലെ രാഷ്ട്രീയ വികാസങ്ങളും ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

2020 ഏപ്രിലില്‍ കാലാവധി അവസാനിക്കുന്ന 55 രാജ്യസഭ സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വേട്ടെണ്ണലും അതേ ദിവസം നടക്കും. ഏപ്രില്‍ രണ്ടിന് കാലാവധി അവസാനിക്കുന്ന മഹാരാഷ്ട്രയിലെ ഏഴ് സീറ്റിലേക്കും ഒഡീഷ- നാല്, തമിഴ്‌നാട്- ആറ്, പശ്ചിമ ബംഗാള്‍- അഞ്ച്, എന്നിങ്ങനേയും ഏപ്രില്‍ ഒമ്പതിന് കാലാവധി തീരുന്ന ആന്ധ്രപ്രദേശിലെ നാല് സീറ്റ്, തെലങ്കാന-രണ്ട്, അസം- മൂന്ന്, ബീഹാര്‍-അഞ്ച്, ചത്തീസ്ഗഢ്-രണ്ട്, മധ്യപ്രദേശ്-മൂന്ന്, രണിപ്പൂര്‍-ഒന്ന്, രാജസ്ഥാന്‍-മൂന്ന് എന്നിങ്ങനേയും മേഘാലയിലെ ഒരു സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

English summary
Shibu Soren filed the nomination papers for the upcoming Rajya Sabha elections in Jharkhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X