കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിഹാബ് ചോറ്റൂര്‍ അതിര്‍ത്തിയില്‍ കുടുങ്ങി; പാകിസ്താന്‍ വിസ നല്‍കിയില്ല, ചൈന വഴി നീങ്ങിയേക്കും

Google Oneindia Malayalam News

ന്യൂഡല്‍ഹി: മലപ്പുറത്ത് നിന്ന് മക്കയിലേക്ക് നടന്നുപോയി ഹജ്ജ് നിര്‍വഹിക്കുക എന്ന ലക്ഷ്യത്തോടെ പുറപ്പെട്ട ശിഹാബ് ചോറ്റൂരിന്റെ യാത്രയില്‍ തടസം. ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയിലെത്തിയ അദ്ദേഹത്തിന് പാകിസ്താന്‍ വിസ അനുവദിക്കാത്തതാണ് കുരുക്കായത്. ഇനി ചൈന വഴി യാത്ര തുടരണമോ എന്ന ആലോചന നടക്കുന്നുവെന്നാണ് വിവരം. പാകിസ്താന്റെ വിസ ലഭിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.

p

പാകിസ്താന്‍ വിസ നേരത്തെ അനുവദിച്ചിരുന്നില്ലത്രെ. നേരത്തെ വിസ അനുവദിച്ചാല്‍ കാലാവധി തീര്‍ന്നേക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹിയിലെ പാക് എംബസി വിസ നല്‍കാതിരുന്നത്. അതിര്‍ത്തിയിലെത്തുന്ന വേളയില്‍ അപേക്ഷ നല്‍കിയാല്‍ മതി എന്നായിരുന്നുവത്രെ ലഭിച്ച നിര്‍ദേശം. ഇതുപ്രകാരം പഞ്ചാബ് അതിര്‍ത്തിയിലെത്തിയ വേളയില്‍ വിസയ്ക്ക് അപേക്ഷ നല്‍കിയപ്പോള്‍ നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയോളമായി ശിഹാബ് വാഗ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമായ ഖാസയിലാണ്. ചൈന വഴി നീങ്ങുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയേക്കുമെന്നും സൂചനയുണ്ട്.

പെന്‍ഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട... 800 രൂപയും ചെലവും തരൂ!! കെഎസ്ആര്‍ടിസിയെ നന്നാക്കാംപെന്‍ഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട... 800 രൂപയും ചെലവും തരൂ!! കെഎസ്ആര്‍ടിസിയെ നന്നാക്കാം

മലപ്പുറം ജില്ലയിലെ ആതവനാട് പഞ്ചായത്തിലാണ് ശിഹാബിന്റെ വീട്. കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് മക്കയിലേക്ക് കാല്‍നടയായി അദ്ദേഹം പുറപ്പെട്ടത്. 8000 കിലോമീറ്റര്‍ നടന്നു പോയി ഹജ്ജ് നിര്‍വഹിക്കണമെന്ന ആഗ്രഹവുമായിട്ടാണ് പുറപ്പെട്ടത്. പാകിസ്താന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് വഴി സൗദിയിലെത്താനാണ് പദ്ധതിയിട്ടത്. ഇന്ത്യ കടക്കുമ്പോള്‍ തന്നെ പ്രതിസന്ധി വന്നിരിക്കുകയാണിപ്പോള്‍. ശിഹാബ് നടന്നുപോകുന്ന എല്ലായിടങ്ങളിലും വലിയ സ്വീകരണം ലഭിച്ചിരുന്നു. പലയിടത്തും ആളുകള്‍ കൂടെ നടന്നു പോകുകയും ആദരവോടെ ശിഹാബിന് സ്വീകരണം നല്‍കുന്നതുമായ വീഡിയോകള്‍ പ്രചരിച്ചിരുന്നു.

രാത്രി കാറിലും ബൈക്കിലും മോഷ്ടാക്കള്‍ എത്തി; ദമ്പതികള്‍ക്ക് മര്‍ദ്ദനം, സംഘത്തില്‍ സ്ത്രീകളും, പിടിയില്‍രാത്രി കാറിലും ബൈക്കിലും മോഷ്ടാക്കള്‍ എത്തി; ദമ്പതികള്‍ക്ക് മര്‍ദ്ദനം, സംഘത്തില്‍ സ്ത്രീകളും, പിടിയില്‍

സൗദിയിലെത്തിയ ശേഷം അടുത്ത വര്‍ഷത്തെ ഹജ്ജ് നിര്‍വഹിക്കാനാണ് ശിഹാബിന്റെ തീരുമാനം. മക്കയും മദീനയും സന്ദര്‍ശിച്ച ശേഷം പലസ്തീനിലെത്തി ജറുസലേം സന്ദര്‍ശിക്കാനും പദ്ധതിയുണ്ട്. സൗദിയിലെത്തുന്ന വേളയില്‍ കുടുംബത്തെ മക്കയിലേക്ക് കൊണ്ടുവരാനും പദ്ധതിയുണ്ടെന്ന് നേരത്തെ ശിഹാബ് വണ്‍ഇന്ത്യയോട് പ്രതികരിച്ചിരുന്നു. ശിഹാബിന്റെ യാത്രാ തടസം നീക്കണമെന്ന് ആവശ്യപ്പെട്ട് ചില മുസ്ലിം നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്.

English summary
Shihab Chottur Who Going to Mecca From Malappuram Denied Visa By Pakistan- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X