നടി ശിഖ ആത്മഹത്യയുടെ റിഹേഴ്സല്‍ മൂന്ന് വട്ടം നടത്തിയിരുന്നു, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
മുംബൈ: ബോളിവുഡ് നടിയും മോഡലുമായ ശിഖ ജോഷി (40)യുടെ മരണത്തെ സംബന്ധിച്ച ദുരൂഹതകള്‍ അവസാനിയ്ക്കുന്നില്ല. മരിയ്ക്കുന്നതിന് മുമ്പ് ശിഖയുടെ മരണമൊഴി അടുത്ത സുഹൃത്തായ മധു ഭാരതി തന്റെ മൊബൈലില്‍ രേഖപ്പെടുത്തിയതായി അവകാശപ്പെടുന്നു. ഈ ശബ്ദ രേഖയില്‍ കോസ്‌മെറ്റിക് സര്‍ജ്ജനായ ഡോക്ടര്‍ വിജയ് ശര്‍മ്മയ്ക്ക് തന്നെ മരണത്തിലേയ്ക്ക് തള്ളി വിടുന്നതില്‍ പങ്കുണ്ടെന്ന് പറഞ്ഞുവത്രേ.
അതേ സമയം കഴുത്തറുത്ത് മരിച്ച ശിഖ തന്റെ ആത്മഹത്യയ്ക്ക് മൂന്ന് വട്ടം റിഹേഴ്‌സല്‍ നടത്തിയിരുന്നുവത്രേ. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറയുന്നുവെന്ന് മിഡ് ഡേ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്...

മരണത്തിന് റിഹേഴസല്‍
ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് മൂന്ന് തവണ അതിന്റെ റിപേഴ്‌സല്‍ ശിഖ നടത്തിയെന്ന് പോസ്റ്റ് മോര്‍ട്ട്ം റിപ്പോര്‍ട്ട്

മുറിവുകള്‍
ശിഖയുടെ കഴുത്തില്‍ ഇടത് ഭാഗത്തുള്ള മൂന്ന് ചെറിയ മുറിവുകളാണ് ഇതിന് തെളിവ്

അവസാനം
റിഹേഴ്‌സലിനൊടുവില്‍ കഴുത്തിന്റെ ഇടത് ഭാഗത്ത് എട്ട് ഇഞ്ച് നീളത്തില്‍ മുറിവുണ്ടാക്കുകയായിരുന്നു നടി

അമിത രക്തസ്രാവം
കഴുത്ത് മുറിച്ചതിനെത്തുടര്‍ന്നുണ്ടായ അമിത രക്തസ്രാവമാണ് ശിഖയുടെ ജീവനെടുത്തത്.

ആശുപത്രി അധികൃതരോട്
ആശുപത്രി അധികൃതരോട് നാല് ചോദ്യങ്ങളാണ് പൊലീസുകാര്‍ക്കു്ള്ളത്. ശിഖയുടേത് ആത്മഹത്യയാണോ ?ലൈംഗികാതിക്രമത്തിന്റെ സൂചനകള്‍ ശരീരത്തിലുണ്ടോ? ശിഖ മദ്യപിച്ചിരുന്നോ? മരണത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോ












Click it and Unblock the Notifications