കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു ബ്രിഗേഡ് റോഡില്‍ ദമ്പതികള്‍ക്കു നേരെ അക്രമം , ആന്ധ്ര സ്വദേശിയുടെ അക്രമം ഷോപ്പിങിനിടെ

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരു ബ്രിഗേഡ് റോഡിലെ ഷോപ്പിങ്ങിനിടെ ടെക്കി ദമ്പതികള്‍ക്ക് നേരെ ആക്രമണം. ഷോപ്പിങിനിടെ ആന്ധ്രസ്വദേശിയായ യുവാവ് സ്ത്രീയുടെ ചിത്രം പകര്‍ത്തുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഐടി പ്രൊഫഷണല്‍സായ ദമ്പതികള്‍ ഷില്ലോങ് സ്വദേശികളാണ്. കഴിഞ്ഞ ഒരു വര്‍ഷമായ് നഗരത്തില്‍ ജീവിക്കുന്നവരാണ്. ഇവര്‍ ബ്രിഗേഡ് റോഡില്‍ പിറന്നാള്‍ ഷോപ്പിങിലായിരുന്നു.

<strong>പാലക്കാട്ടെ ഡോക്ടറുമായി കോടികളുടെ സാമ്പത്തിക ഇടപാട്; ബാലഭാസ്കറിന്റെ മരണത്തിൽ സമഗ്രാന്വേഷണം: ഡിജിപി</strong>പാലക്കാട്ടെ ഡോക്ടറുമായി കോടികളുടെ സാമ്പത്തിക ഇടപാട്; ബാലഭാസ്കറിന്റെ മരണത്തിൽ സമഗ്രാന്വേഷണം: ഡിജിപി


ആന്ധ്രപ്രദേശ് സ്വദേശിയായ മഹിപാല്‍ റെഡ്ഡിക്ക് ഇതിനിടെ ഹൃദായാഘാതം ഉണ്ടാകുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു. കൂടുതല്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. മ ദ്യലഹരിയിലാണ് റെഡ്ഡി ദമ്പതികള്‍ക്ക് നേരെ ആക്രമം അഴിച്ചുവിട്ടത്. നവംബര്‍ 17ന് വൈകിട്ട് 6.30 ന് ഷോപ്പിങിനിടെ ആരോ പിന്തുടരുന്നതായി തോന്നിയ ദമ്പതികള്‍ക്ക നേരെ തെലുങ്കില്‍ അസഭ്യം പറഞ്ഞുകൊണ്ടാണ് മഹിപാല്‍ വന്നത്.തുടര്‍ന്ന് അയാള്‍ വനിതയുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ഇത് ചോദ്യം ചെയ്തപ്പോള്‍ അസഭ്യവര്‍ഷം തുടരുകയുമായിരുന്നു.താന്‍ റെഡ്ഡിയാണെന്നും തന്നെ ആക്രമിച്ചാല്‍ തന്റെ ആളുകള്‍ വരുമെന്നും മഹിപാല്‍ റെഡ്ഡി ദമ്പതികളോട് പറഞ്ഞു.

phone-23

ഇതിനിടെ ആള്‍കൂട്ടം അയാളെ മര്‍ദിക്കാന്‍ ഒരുങ്ങി തുടര്‍ന്ന് ആക്രമണത്തിനിരയായ യുവതിയുടെ ഭര്‍ത്താവ് പോലീസിനെ വിവരമറിയിച്ചു.പോലീസെത്തിയിട്ടും യുവതിയെ അക്രമിക്കാനൊരുങ്ങിയപ്പോള്‍ യുവതിയെ പോലീസ് വാനിലേക്ക് മാറ്റി. കബ്ബന്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷനിലെത്തിച്ച പ്രതിയോട് പോലീസ് ഫോണ്‍ ആവശ്യപ്പെടുകയും തന്റെ ഫോണ്‍ അല്ല ഇതെന്ന് ആവര്‍ത്തിക്കുകയും ചെയ്തു.നന്നായി മദ്യപിച്ചഇയാള്‍ സ്റ്റേഷനില്‍ വച്ചും തങ്ങളെ ആക്രമിച്ചെന്ന് ദമ്പതികള്‍ പറയുന്നു.

അശോക് നഗര്‍ പോലീസ് സ്‌റ്റേഷനില്‍ ദമ്പതികളുടെ പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.ചോദ്യം ചെയ്യലിനിടെ ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയും കൂടുതല്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.ഇതിനാല്‍ സ്‌ററേഷന്‍ ജാമ്യത്തില്‍ വിടുകയാണ് ഉണ്ടായത്.ഐപിസ് 504,ഐപിസി 506 എന്നി വകുപ്പുകളാണ് മഹിപാല്‍ റെഡ്ഡിക്കുമേല്‍ ചുമത്തിയിരിക്കുന്നത്.

English summary
Shillong techi couples harassed in public in bengaluru while shopping in brigade road.Police filed FIR against the accused.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X