Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂപ്പര്‍താരത്തിന് ഒരേ സമയം രണ്ട് കാമുകിമാര്‍..!! ഉപയോഗിച്ച ശേഷം തഴഞ്ഞു..!! വെളിപ്പെടുത്തലുമായി നടി!!

മുംബൈ: സിനിമാരംഗത്ത് താരങ്ങള്‍ തമ്മിലുള്ള പ്രണയവും വേര്‍പിരിയലുമെല്ലാം ഗോസിപ്പ് കോളങ്ങളെ എന്നും പൊലിപ്പിക്കുന്ന വാര്‍ത്തകളാണ്. പ്രണയഭംഗത്തിന് ശേഷം താരങ്ങള്‍ പരസ്പരം ചളി വാരി എറിയുന്നതിനും എത്രയോ ഉദാഹരണങ്ങളുണ്ട്.

Read Also: സഹകരിച്ചാൽ രാജകുമാരിയെപ്പോലെ വിവാഹം..!! ലക്ഷങ്ങൾ ബാങ്കിൽ..!! ഞണ്ട് വിക്ടറിന് പീഡനത്തിന് സഹായി ഭാര്യ!

Read Also: കൊല്ലും.. റേപ്പ് പഠിപ്പിക്കും... അപർണയ്ക്കും പി ഗീതയ്ക്കും സദാചാര നാട്ടുക്കൂട്ടത്തിന്റ ഊരുവിലക്ക്..!

ബോളിവുഡിലെ സൂപ്പര്‍താരത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് നടി ശില്‍പ്പ ഷെട്ടി. നടന്‍ അക്ഷയ് കുമാര്‍ ആണ് പ്രതിസ്ഥാനത്ത്.

ഹിറ്റ് ജോഡികൾ

ഒരു കാലത്തെ ഹിറ്റ് പ്രണയ ജോഡികളായിരുന്നു അക്ഷയ് കുമാറും ശില്‍പ ഷെട്ടിയും. ഇരുവരുടേയും പ്രണയവും വെള്ളിത്തിരയിലെന്ന പോലെ ഹിറ്റായിരുന്നു. എന്നാല്‍ ഇരുവരും വിവാഹം ചെയ്തത് മറ്റു രണ്ടു പേരെ ആയിരുന്നു.

വിവാഹം കഴിച്ചത്..

സിനിമാ താരമായ ട്വിങ്കിള്‍ ഖന്നയെ അക്ഷയ് ജീവിത പങ്കാളിയാക്കിയപ്പോള്‍ ബിസ്സിനസ്സുകാരനായ രാജ് കുന്ദ്രയാണ് ശില്‍പയെ വിവാഹം കഴിച്ചത്. ഒരു അഭിമുഖത്തില്‍ അക്ഷയ് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ശില്‍പ ഉന്നയിച്ചിരിക്കുന്നത്.

ഉപയോഗിച്ച് തഴഞ്ഞു..

അക്ഷയ് കുമാര്‍ തന്നെ ഉപയോഗിക്കുകയായിരുന്നു. ആവശ്യം കഴിഞ്ഞപ്പോള്‍ തഴയുകയും ചെയ്തുവെന്ന് ശില്‍പ ഷെട്ടി ആരോപിക്കുന്നു. ഇന്നല്ലെങ്കില്‍ നാളെ അത് അക്ഷയ്ക്ക് തിരികെ കിട്ടുമെന്നും താരം പറഞ്ഞു.

തന്നോട് കാണിച്ചത് നെറികേട്

അക്ഷയ് തന്നോട് കാണിച്ചത് തികഞ്ഞ നെറികേടായിരുന്നു. തന്റെ സ്വകാര്യ ജീവിതത്തിലെ തീര്‍ത്തും മോശം സമയം ആയിരുന്നു അത്. ആ സംഭവം സ്വകാര്യ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി. എന്നാല്‍ തനിക്ക് സിനിമയില്‍ ഉയരങ്ങളിലെത്താന്‍ സാധിച്ചു.

ഒരേസമയം രണ്ട് കാമുകിമാർ

ഒരേസമയം താനടക്കം രണ്ട് കാമുകിമാരാണ് അക്ഷയ് കുമാറിന് ഉണ്ടായിരുന്നത്. ഒരാള്‍ ട്വിങ്കിള്‍ തന്നെ ആയിരുന്നു. താനുമായി പ്രണയത്തിലായിരുന്ന സമയത്ത് തന്നെ അക്ഷയ് ട്വിങ്കിളുമായും ബന്ധം പുലര്‍ത്തിയിരുന്നു. പക്ഷേ ട്വിങ്കിളിനോട് തനിക്ക് ദേഷ്യമൊന്നുമില്ലെന്നും ശില്‍പ പറയുന്നു.

ട്വിങ്കിളിനെ കുറ്റപ്പെടുത്തില്ല

തന്നെ ചതിച്ചത് അക്ഷയ് ആണ്. അതിന്റെ പേരില്‍ ട്വിങ്കിളിനെ താനൊരിക്കലും കുറ്റപ്പെടുത്തില്ലെന്നും താരം പറയുന്നു. അക്ഷയ് കഴിഞ്ഞുപോയ കാര്യങ്ങളൊക്കെ മറന്നുകാണും. തനിക്ക് അത്ര എളുപ്പത്തില്‍ അത് മറക്കാന്‍ സാധിക്കില്ലെന്നും ശില്‍പ പറയുന്നു.

അക്ഷയുമൊത്ത് ഇനിയില്ല

എന്നാല്‍ ആ തിരിച്ചടിയെ താന്‍ മറികടന്നു കഴിഞ്ഞു. ആ അഗ്നിപരീക്ഷയുടെ മുകളിലൂടെ താന്‍ സന്തോഷപൂര്‍വ്വം നടന്നു. ഇനി ഒരിക്കലും അക്ഷയ് കുമാറുമൊത്ത് സിനിമ ചെയ്യില്ലെന്നും ശില്‍പ ഷെട്ടി വ്യക്തമാക്കി. പ്രണയത്തകര്‍ച്ചയെക്കുറിച്ചുള്ള ചോദ്യത്തിനാണ് താരം പഴയ കാമുകനെതിരെ ആഞ്ഞടിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+