ശിൽപ ഷെട്ടിയും ചൂലെടുക്കുന്നു...!! സ്വച്ഛ് ഭാരത് മിഷന്റെ ബ്രാന്റ് അംബാസിഡര്‍ ആകും...
പരസ്യ ചിത്രങ്ങളിൽ ശിൽപ അഭിനയിക്കും
മുംബൈ: പ്രശസ്ത ബോളിവുഡ് നടിയായ ശില്‍പ ഷെട്ടി സ്വഛ് ഭാരത് മിഷന്റെ ബ്രാന്റ് അംബാസഡര്‍ ആവാന്‍ സാധ്യത. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ശില്‍പഷെട്ടിയുമായി ചര്‍ച്ച നടത്തിയതായി വാരാത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍. ശങ്കര്‍ മഹാദേവന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവര്‍ ഇപ്പോള്‍ സ്വച്ഛഭാരത് മിഷന്റെ അംബാസിഡേഴ്‌സ് ആണ്. ഇവര്‍ക്കൊപ്പമാണ് ശില്‍പ ഷെട്ടികൂടി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ എത്തുന്നത്.
പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയാതിരിക്കാനും, തുപ്പാതിരിക്കാനും, മലമൂത്രം വിസര്‍ജ്ജനം നടത്തുന്നത് തടയാനും സമഗ്ര പദ്ധതിയാണ് സ്വച്ഛഭാരത് മിഷന്‍ നടപ്പിലാക്കുന്നത്. ഇതില്‍ പങ്കാളി ആവുകയും വ്യക്തി ശുചിത്വത്തേയും പരിസര ശുചിത്വത്തേയും കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ആണ് ശില്‍പയുടെ ചുമതല. ഇതിനായി തയ്യാറാക്കുന്ന പരസ്യങ്ങളില്‍ ശില്‍പ അഭിനയിക്കും.

അറിയപ്പെടുന്ന യോഗ ഇന്‍സ്ട്രക്റ്റര്‍ ആണ് ശില്‍പ ഷെട്ടി. വിവാഹ ശേഷം ഹിന്ദ്ി സിനിമകളില്‍ സജീവമല്ല. എന്നാലും റിയാലിറ്റി ഷോകളില്‍ ജഡ്ജ് ആയും ആങ്കറിങ്ങിലൂടെയും എപ്പോഴും സജീവമാണ് ശില്‍പ. ഇവരുടെ താരപരിവേഷം ഫലപ്രദമായി ഉപയോഗിക്കാമെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാരും സ്വച്ഛ് ഭാരത് മിഷനും.












Click it and Unblock the Notifications