കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മാവതി എന്ന് കേട്ടപ്പോൾ ശിൽപ ഷെട്ടി കലിതുള്ളി; മൈക്ക് ഊരി തലയ്ക്കടിക്കുമെന്ന്, അഹങ്കാരം!

  • By Desk
Google Oneindia Malayalam News

മുംബൈ: പത്മാവതിയുടെ വിവാദം കെട്ടടങ്ങിയില്ല. പത്മാവത സിനിമയെയും ദീപിക പദുകോൺ നേരിടുന്ന വധ ഭീഷണിയെ കുറിച്ചും ആരാഞ്ഞ മാധ്യമ പ്രവർത്തകനെ മൈക്ക് ഊരി തല്ലുമെന്ന് ബോലിവുഡ് നടി ശിൽപ ഷെട്ടി. ശില്‍പ ഷെട്ടിയോട് പത്മാവതി വിവാദങ്ങളെ കുറിച്ചുള്ള നിലപാട് എന്തായിരുന്നു എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചിരുന്നത്. എന്നാല്‍ ഇതിനെ കുറിച്ച് ചോദിച്ചാല്‍ കൈയിലിരിക്കുന്ന മൈക്ക് കൊണ്ട് അടി തരുമെന്നായിരുന്നു ശില്‍പയുടെ മറുപടി.

ഞാന്‍ ദീപിക പദുക്കോണ്‍ ആണോ? അഥവ എന്നെ കണ്ടാല്‍ സഞ്ജയ് ലീല ബന്‍സാലിയെ പോലെ തോന്നുമോ എന്നുമായിരുന്നു ശില്‍പ മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചിരുന്നത്. ഈ പ്രതികരണം വീണ്ടും വിവാദത്തിലായിരിക്കുകയാണ്. പത്മാവതി സിനിമയ്ക്കെതിരെ ഹൈന്ദവ അനുകൂല സംഘടനകളുടെ പ്രതിഷേധം തുടരുന്നതിനിടയിലാണ് ശിൽ‌പ ഷെട്ടി ഇത്തരത്തിൽ പ്രതികരിച്ചത്. അതേസമയം സഞ്ജയ് ലീലാ ബെന്‍സാലിയുടെ പത്മാവതി എന്ന സിനിമയുമായി ബന്ധപ്പെട്ട് ശ്രീ രാജ്പുത് കർമി സേനയുടെ ഭീഷണി നിലനിൽക്കുന്നുണ്ട്. ദീപികയുടെ മൂക്ക് ചെത്തുമെന്നാണ് സംഘടനയുടെ ഭീഷണി.

രാജ്യം പോകുന്നത് എങ്ങോട്ട്?

രാജ്യം പോകുന്നത് എങ്ങോട്ട്?

അഭിപ്രായം പറുന്നവരെ ഭീഷമിപ്പെടുത്തുന്ന സാഹചര്യമാണ് ഇപ്പോൾ രാജ്യത്തുള്ളതെന്ന് കോടതി പത്മാവതി സിനിമയുടെ വിവാദവുമായി ബന്ധപ്പെട്ട് കോടതി നിരീക്ഷിച്ചിരുന്നു. രാജ്യം എങ്ങോട്ടാണ് പോകുന്നതെന്നും കോടതി ആശങ്ക രേഖപ്പെടുത്തി. പത്മാവതി എന്ന സിനിമയ്‌ക്കെതിരായി ഉയര്‍ന്ന പ്രതിഷേധത്തിന്റെ ഭാഗമായി നടി ദീപിക പദുകോണിനെ വധിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച സാഹചര്യം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ബോംബെ ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. കലാകാരന്‍മാര്‍ക്കെതിരെ വധഭീഷണി മുഴക്കുകയും കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം മറ്റൊരു രാജ്യത്തുമില്ലെന്നും കോടതി പറഞ്ഞിരുന്നു.

രാജ്യത്തെ പാവപ്പെട്ടവരുടെ അവസ്ഥ എന്താകും

രാജ്യത്തെ പാവപ്പെട്ടവരുടെ അവസ്ഥ എന്താകും

തീയേറ്ററില്‍ പത്മവതി പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി വരെ പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടായി. ഇത് മറ്റൊരുതരം സെന്‍സര്‍ഷിപ്പാണ്. പണവും സ്വാധീനവുമുള്ളവര്‍ക്കുപോലും ഇതിന് വിധേയരാവേണ്ടി വരുന്നെങ്കില്‍ രാജ്യത്തെ പാവപ്പെട്ടവരുടെ അവസ്ഥയെന്താണെന്നും കോടതി ചോദിച്ചു. തുടര്‍ച്ചയായ ഭീഷണികള്‍ മൂലം രാജ്യത്ത് ഒരു സിനിമ പ്രദര്‍ശിപ്പിക്കാനാകാതെവരുന്ന സാഹചര്യം പരിതാപകരമാണ്. അഭിപ്രായം പ്രകടിപ്പിക്കുന്നവരെ ഇല്ലാതാക്കിക്കൊണ്ട് ഏത് അവസ്ഥയിലേയ്ക്കാണ് നാം പോയ്‌ക്കൊണ്ടിരിക്കുന്നത് എന്ന് ജസ്റ്റിസുമാരായ എസ് സി ധർമാധികാരി, ഭാരതി ദംഗ്രേ എന്നിവരടങ്ങിയ ബഞ്ചാണ് ചോദിച്ചത്.

രക്തംകൊണ്ടെഴുതിയ ചരിത്രം

രക്തംകൊണ്ടെഴുതിയ ചരിത്രം

തങ്ങളുടെ പൂര്‍വ്വികര്‍ രക്തംകൊണ്ടെഴുതിയ ചരിത്രം നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ചിത്രം റിലീസ് ചെയ്യുന്ന ഡിസംബര്‍ ഒന്നിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്യുമെന്നും കര്‍ണി സേന വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്‍റെ ഉള്ളടക്കം രാജ്പുത് സമുദായത്തെ അപമാനിക്കുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതുമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് പല സംഘടനകളും ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചിത്രം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

വധഭീഷണി

വധഭീഷണി

സഞ്ജയ് ലീലാ ബെന്‍സാലിയുടെ പത്മാവതി എന്ന സിനിമയുമായി ബന്ധപ്പെട്ട് ശ്രീ രാജ്പുത് കർമി സേനയുടെ ഭീഷണി നിലനിൽക്കുന്നുണ്ട്. രജപുത്തുകള്‍ സ്ത്രീകള്‍ക്ക് നേരെ കയ്യുയര്‍ത്താറില്ല, എന്നാല്‍ ലക്ഷ്മണന്‍ ശൂര്‍പ്പണഖയോട് ചെയ്തത് ദീപികയോട് ചെയ്യുമെന്നായിരുന്നു കര്‍ണി സേനയുടെ ഭീഷണി. കര്‍ണി സേന നേതാവ് വ്യാഴാഴ്ച പുറത്തിറക്കിയ വീ‍ഡിയോയിലാണ് ദീപിക പദുകോണിന് ഭീഷണിയുള്ളത്. ദീപികയുടെ മൂക്ക് ചെത്തുമെന്നാണ് സംഘടനയുടെ ഭീഷണി. ശ്രീ രജ്പുത് കർമി സേനയുടെ ഭീഷണിക്ക് പിന്നാലെ ഛത്രിയ സമാജി ദീപിക പദുകോണിനും സംവിധായകനെതിരെയും രംഗത്തെത്തിയിരുന്നു. പത്മാവതി സനിമയുടെ സംവിധായകൻ സഞ്ജയി ലീല ബൻ‌സാലിയെയും നടിയെയും ശിരച്ഛേദം ചെയ്യുന്നവർക്ക് അഞ്ച് ലക്ഷം പാരിതോഷികം നൽകുമെന്നാണ് ഛത്രിയ സമാജ് പ്രഖ്യാപിച്ചത്.

വെറും അഭ്യൂഹങ്ങൾ

വെറും അഭ്യൂഹങ്ങൾ

ചിത്രീകരണ വേളയിൽ തന്നെ വിവാദമായി തീർന്ന സഞ്ജയ് ലീല ബൻസാലിയുടെ ബിഗ് ബജറ്റ് ചിത്രം ‘പദ്മാവതി' ഡിസംബർ ഒന്നിനാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. പദ്മാവതി എന്ന രജപുത്ര റാണിയുടെ കഥപറയുന്ന ചിത്രം രജപുത്രരുടെ അഭിമാനത്തെ വൃണപ്പെടുത്തുന്നു എന്ന ചിന്തയിലാണ് ചിത്രത്തിനെതിരെ പലരും രംഗത്ത് വന്നിരിക്കുന്നത്. അലാവുദ്ധീൻ കില്ജിയിൽ നിന്ന് രക്ഷപെടാൻ ആത്മാഹുതി ചെയ്ത പദ്മാവതിയെ ചിത്രത്തിൽ കില്ജിയുമായി പ്രണയത്തിലാകുന്ന പദ്മാവതിയായി ചിത്രീകരിക്കുന്നു എന്ന അഭ്യൂഹത്തിലാണ്‌ ചിത്രം വിവാദമായത്. രൺവീർ സിംഗും ദീപിക പദുകോണുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർ ഒന്നിച്ചു നിൽക്കുന്ന ആദ്യ പോസ്റ്റർ വൻ വിവാദത്തിനാണ് തിരികൊളുത്തിയത്. എന്നാൽ അവർ തമ്മിലുള്ള പ്രണയ രംഗങ്ങൾ ചിത്രത്തിൽ ഉണ്ട് എന്ന വാർത്തകളെ നിഷേധിച്ചിരിക്കുകയാണ് സംവിധായകൻ ബൻസാലി. ദീപിക പദുകോൺ കേന്ദ്ര കഥാപാത്രമായ പദ്മാവതിയായി എത്തുന്ന ചിത്രത്തിൽ ഷാഹിദ് കപൂറും രൺവീർ സിംഗും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

English summary
Shilpa Shetty insults media reporter for asking about Padmavati controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X