കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

' ആളുകള്‍ എന്നില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുണ്ട്, ഞാന്‍ ആരെയും നിരാശപ്പെടുത്തില്ല'; ശിൽപ്പ ഷെട്ടി

Google Oneindia Malayalam News

മുംബൈ: അശ്ലീല വീഡിയോ റാക്കറ്റ് കേസിൽ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രസ്താവന പുറത്തിറക്കി ഭാര്യയും നടിയുമായ ശിൽപ്പ ഷെട്ടി. തന്റെയും കുടുംബത്തിന്റെയും സ്വകാര്യതയ്ക്കുള്ള അവകാശം മാനിക്കണമെന്നാണ് നടി ഉന്നയിച്ചിട്ടുള്ള ആവശ്യം. ഇക്കഴിഞ്ഞ ജൂലൈ 19നാണ് കേസിൽ രാജ് കുന്ദ്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

റിതു മന്ത്രയുമായി പ്രണയത്തിലാണോ? തുറന്നുപറഞ്ഞ് റംസാൻ, മറുപടിയിൽ ഞെട്ടി ബിഗ് ബോസ് ആരാധകർറിതു മന്ത്രയുമായി പ്രണയത്തിലാണോ? തുറന്നുപറഞ്ഞ് റംസാൻ, മറുപടിയിൽ ഞെട്ടി ബിഗ് ബോസ് ആരാധകർ

1

ആഗസ്റ്റ് രണ്ടിനാണ് വ്യവസായിയായ രാജ് കുന്ദ്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇതിന് ശേഷം ആദ്യമായണ് ഈ വിഷയത്തിൽ ശിൽപ ഷെട്ടി പ്രതികരണവുമായി രംഗത്തെത്തുന്നത്. ഇൻസ്റ്റാഗ്രാമിലാണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിട്ടുള്ളത്. രാജ് കുന്ദ്ര കേസുമായി ബന്ധപ്പെട്ട എല്ലാ അഭ്യൂഹങ്ങളും ആരോപണങ്ങളും തള്ളിക്കളഞ്ഞുകൊണ്ടാണ് ശിൽപ്പയുടെ പ്രസ്താവന. ഈ വിഷയത്തിൽ താൻ ആരോടും പ്രതികരിച്ചിട്ടില്ലെന്നും അതിനാൽ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുമെന്നും ശിൽപ്പ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

2


രാജ് കുന്ദ്രക്കെതിരായ അശ്ലീല വീഡിയോ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നുവെന്ന് ആരോപിച്ച് ശിൽപ ഷെട്ടി ബോംബെ അടുത്ത ദിവസങ്ങളിലായി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ വിഷയത്തിൽ ഒരിക്കലും പരാതി പറയുകയും വിശദീരകരണവും നൽകുകയും ചെയ്യില്ലെന്ന നിലപാടായിരിക്കും താൻ സ്വീകരിക്കുകയെന്നും അശ്ലീല വീഡിയോ കേസിൽ താൻ പ്രതികരിക്കില്ലെന്നും ശിൽപ്പ ഷെട്ടി വ്യക്തമാക്കിയിരുന്നു. ജൂലൈ 19 നാണ് അശ്ലീല വീഡിയോ കേസിൽ രാജ് കുന്ദ്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ നടിയുടെ പങ്കിനെക്കുറിച്ച് അറിയുന്നതിനായി പോലീസ് നടിയെയും ചോദ്യം ചെയ്തിരുന്നു.

3


കാര്യങ്ങള്‍ നിയമത്തിന്റെ വഴിക്ക് നീങ്ങട്ടേയെന്നും അല്ലാതെ മാധ്യമവിചാരണ അല്ല വേണ്ടതെന്നും ശില്‍പാ ഷെട്ടി പറഞ്ഞത്. വെല്ലുവിളിയുയർത്തുന്ന ദിനങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തനിക്ക് മുമ്പിലുള്ളതെന്നും കേസുമായി ബന്ധപ്പെട്ട് ധാരാളം അഭ്യൂഹങ്ങളും ആരോപണങ്ങളും ഉയർന്നിട്ടുണ്ടെന്നും നടി ചൂണ്ടിക്കാണിക്കുന്നു. മാധ്യമങ്ങളും തന്റെ മേൽ അനാവശ്യമായ ഒരുപാട് ആരോപണങ്ങൾ ഉന്നയിച്ചുവെന്നും തനിക്കെതിരെ മാത്രമല്ല തന്റെ കുടുംബത്തിന് നേരെയും വിമർശനങ്ങൾ ഉയർന്നിട്ടുണ്ടെന്നും നടി ചൂണ്ടിക്കാണിക്കുന്നു. കേസ് തുടരുന്നതിനാൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കാനും നടി ആവശ്യപ്പെടുന്നുണ്ട്. എന്റെ നിലപാട് ഞാൻ ഇതുവരെയും പ്രതികരിച്ചില്ല എന്നതാണെന്നും നടി വ്യക്തമാക്കി.

4


ഒരു സെലിബ്രിറ്റി എന്ന നിലയിൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പരാതി പറയാനോ വിശദീകരണം നൽകാനോ താനില്ലെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇപ്പോൾ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യൻ നിയമസ വ്യവസ്ഥയിലും പോലീസിലും സമ്പൂർണ്ണ വിശ്വാസമുണ്ടെന്നും അവർ പറയുന്നു. കുടുംബം എന്ന നിലയിൽ സാധ്യമായ എല്ലാ നിയമസഹായങ്ങളും ഉറപ്പാക്കാൻ ശ്രമിക്കുന്നുണ്ട്, എന്നാൽ ഒരമ്മ എന്ന നിലയിൽ ഞങ്ങളുടെ കുട്ടിയുടെ ക്ഷേമവും സ്വകാര്യതയെയും മാനിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. ലഭക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കാതെ പകുതി വിവരങ്ങൾ മാത്രം പങ്കുവെച്ചുകൊണ്ട് ഒഴിവാക്കണമെന്നും ശിൽപ്പ ഷെട്ടി ആവശ്യപ്പെട്ടിരുന്നു.

5

തന്റെ പ്രസ്താവന അവസാനിപ്പിച്ച്, ശിൽപ പറഞ്ഞു, "ഞാൻ അഭിമാനിക്കുന്ന ഒരു ഇന്ത്യൻ പൗരനും കഴിഞ്ഞ 29 വർഷമായി കഠിനാധ്വാനിയായ ഒരു പ്രൊഫഷണലുമാണ്. ആളുകൾ എന്നിൽ വിശ്വാസം അർപ്പിച്ചു, ഞാൻ ആരെയും നിരാശപ്പെടുത്തിയില്ല, അതിനാൽ ഏറ്റവും പ്രധാനമായി, ഞാൻ അഭ്യർത്ഥിക്കുന്നു ഈ സമയങ്ങളിൽ നിങ്ങൾ എന്റെ കുടുംബത്തെയും സ്വകാര്യതയ്ക്കുള്ള 'എന്റെ അവകാശത്തെയും ബഹുമാനിക്കണം. ഞങ്ങൾ ഒരു മാധ്യമ വിചാരണ അർഹിക്കുന്നില്ല. ദയവായി നിയമം അതിന്റെ വഴിക്ക് പോകട്ടെ.

6


" ആളുകള്‍ എന്നില്‍ ഒരു വിശ്വാസം അര്‍പ്പിച്ചിട്ടുണ്ട്, ഞാന്‍ ഞാൻ ആരെയും നിരാശപ്പെടുത്തില്ല. അതുകൊണ്ടുതന്നെ ഏറ്റവും പ്രധാനമായി, ഈ സമയങ്ങളില്‍ സ്വകാര്യതയ്ക്കുള്ള എന്റെ കുടുംബത്തിന്റെയും എന്റെയും അവകാശത്തെ മാനിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഈ കേസിൽ ഞങ്ങള്‍ ഒരു മാധ്യമ വിചാരണ അര്‍ഹിക്കുന്നില്ലെന്നും ദയവായി നിയമത്തെ അതിന്റെ വഴിക്ക് പോകാന്‍ അനുവദിക്കണമെന്നുമാണ് അവർ ആവശ്യപ്പെട്ടിട്ടുള്ളത്.

7

രാജ് കുന്ദ്ര അറസ്റ്റിലായതോടെ ശിൽപ്പ ഷെട്ടിയെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾക്ക് വിലക്ക് ഏർപ്പെടുത്താൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. രാജ് കുന്ദ്രെയുടെ അറസ്റ്റോട് തനിക്കും തന്റെ കുടുംബത്തിനുമെതിരായ അപകീർത്തികരമായ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിനെതിരെയാണ് ശിൽപ്പ ഷെട്ടി കോടതിയെ സമീപിച്ചത്. എന്നാൽ പൊതു ജീവിതം സ്വയം തിരഞ്ഞെടുത്തതല്ലേ എന്ന് ചോദിച്ച കോടതി നിലപാട് വ്യക്തമാക്കുകയായിരുന്നു. കൂടാതെ ശിൽപ്പ ഷെട്ടിക്കെതിരെ മൂന്ന് സ്വകാര്യ വ്യക്തികളുടെ യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള വീഡിയോ നീക്കം ചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

8

ബോളിവുഡ് സെലിബ്രിറ്റകൾ സ്വകാര്യതയ്ക്കുള്ള അവകാശമുണ്ടെന്നാണ് ശിൽപയുടെ പിന്തുണച്ചെത്തിയ
റിച്ച ചദ്ദ, ഹൻസൽ മേത്ത തുടങ്ങിയ ബോളിവുഡ് താരങ്ങൾ പ്രതികരിച്ചത്. ശിൽപ ഷെട്ടിയുടെ സ്വകാര്യതയ്ക്കും അന്തസ്സിനും ഉള്ള അവകാശത്തെ പിന്തുണച്ച് രംഗത്തെത്തിയ റിച്ച ചദ്ദ ഈ വിഷയത്തിൽ ശിൽപ്പ ഷെട്ടി കോടതി സമീപിച്ച നീക്കത്തെയും അഭിനന്ദിച്ചിരുന്നു. കേസുമായി കോടതിയെ സമീപിച്ചതിൽ സന്തോഷമുണ്ടെന്നാണ് ഹസൽ മേത്ത വ്യക്താക്കിയത്. "പുരുഷന്മാരുടെ ഭാഗത്തുനിന്നുള്ള തെറ്റുകൾക്ക് സ്ത്രീകളെ കുറ്റപ്പെടുത്തുന്നത് ഒരു വിനോദമാക്കി മാറ്റുന്നതിനെതിരെ അവർ കോടതിയെ സമീപിച്ചത് നന്നായെന്ന് ചലച്ചിത്ര നിർമ്മാതാവ് ഹൻസൽ മേത്തയുടെ ട്വീറ്റിന് മറുപടിയായി, ഫുക്രിയിലെ നായികയും ട്വീറ്റിൽ കുറിച്ചിരുന്നു.

9


നിങ്ങൾക്ക് ശിൽപ്പ ഷെട്ടിയ്ക്ക് നിലകൊള്ളാൻ കഴിയുന്നില്ലെങ്കിൽ അവരെ വെറുതെ വിടൂ, നിയമത്തിന്റെ വഴിയ്ക്ക് വിടൂ എന്നാണ് ഫസൽ മേത്ത സോഷ്യൽ മീഡിയയിൽ കുറിച്ചത്. ശിൽപ്പ ഷെട്ടിയുടെ അന്തസ്സിനെയും സ്വകാര്യതയും അംഗീകരിക്കൂ. നീതി നടപ്പാക്കുന്നതിന് മുമ്പുതന്നെ പൊതുജീവിതത്തിലെ ആളുകൾ ഒടുവിൽ സ്വയം രക്ഷപ്പെടാനും കുറ്റവാളിയായി പ്രഖ്യാപിക്കപ്പെടാനും ഇടയാകുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഈ നിശബ്ദത ഒരു മാതൃകയാണെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

11


അശ്ലീല സിനിമകൾ നിർമിച്ചതിനും ചില ആപ്പുകളിലൂടെ പ്രചരിപ്പിച്ചതിനും രജിസ്റ്റർ ചെയ്ത കേസിലാണ് ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യസൂത്രധാരൻ കേസുമായി ബന്ധപ്പെട്ട് 11 പേരാണ് ഇതിനകം രാജ്യത്ത് അറസ്റ്റിലായിട്ടുണ്ട്. രാജ് കുന്ദ്രെയ്ക്കെതിരെ കേസിൽ നിരവധി തെളിവുകൾ പോലീസിന് ലഭിച്ചു കഴിഞ്ഞെന്നും കേസിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നുമാണ് പോലീസ് വ്യക്തമാക്കിയത്. ഫെബ്രുവരിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

11

അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ച് ചില വെബ്സൈറ്റുകള്‍ വഴി പ്രചരിപ്പിക്കുന്നുവെന്ന് മുംബൈ ക്രൈം ബ്രാഞ്ചിന് ലഭിച്ച പരാതിയെ തുടര്‍ന്ന് ഫെബ്രുവരിയിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. അതേ സമയം ഈ കേസുമായി കേസുമായി തനിക്ക് ബന്ധമില്ലെന്ന് രാജ് കുന്ദ്ര പ്രതികരിച്ചിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹർജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

12

ജെഎല്‍. സ്ട്രീം എന്ന ആപ്പിന്റെ ഉടമസ്ഥൻ കൂടിയായ രാജ് കുന്ദ്ര ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമകളില്‍ ഒരാള്‍ കൂടിയാണ്. 2013ല്‍ ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ടുയര്‍ന്ന വാതുവെയ്പ്പ് കേസിലും നേരത്തെ രാജ് കുന്ദ്രയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കുന്ദ്രെയുടെ അറസ്റ്റോടെ നിരവധി ബോളിവുഡ് താരങ്ങളാണ് അദ്ദേഹത്തിനെതിരെ ആരോപണമുന്നയിച്ച് രംഗത്തെത്തിയിട്ടുള്ളത്.

Recommended Video

cmsvideo
Shilpa Shetty shouted at Raj Kundra during raid in house | Oneindia Malayalam
13


കുന്ദ്രയുടെ കേസും തുടർന്നുണ്ടായ വിവാദങ്ങളെയും തുടര്‍ന്ന് ശില്‍പ ഷെട്ടി രാജ് കുന്ദ്രയുടെ കമ്പനിയില്‍ നിന്നും രാജിവെച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ശിൽപ്പ- കുന്ദ്ര ദമ്പതികളുടെ ജുഹുവിലെ വസതിയില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെ ശിൽപ്പയെ മുംബൈ പോലീസ് ചോദ്യം ചെയ്തിരുന്നു. ശില്‍പ കൂടി ഡയറക്ടറായ വിയാന്‍ ഇന്‍ഡസ്ട്രീസിന്റെ ഓഫീസ് പരിസരം അശ്ലീല ആപ്പിലേക്കുള്ള വീഡിയോകള്‍ ചിത്രീകരിക്കുന്നതിന് ഉപയോഗിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ അശ്ലീല ചിത്രനിര്‍മാണവുമായി ബന്ധപ്പെട്ട് കുന്ദ്രെയ്ക്ക് ബിസിനസ് ഉണ്ടായിരുന്നത് ശില്‍പക്ക് അറിയാമായിരുന്നോ എന്നത് കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

English summary
Shilpa Shetty releases the first statement after-Raj Kundra's arrest in porn video case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X