രാജ്കുന്ദ്ര അശ്ലീല ചിത്രങ്ങളിലൂടെ സമ്പാദിച്ചത് ചില്ലറയല്ല, കോടികളുടെ ഞെട്ടിക്കുന്ന കണക്ക്;വാട്‌സാപ്പ് ചാറ്റുകൾ
ദില്ലി: കഴിഞ്ഞ ദിവസമാണ് നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. അശ്ലീല സിനിമകള്‍ നിര്‍മ്മിക്കുന്നതും ഇത് ചില ആപ്ലിക്കേഷനുകള്‍ വഴി പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് മുംബൈ ക്രൈം ബ്രാഞ്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് 2021 ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ കേസലുമായിന ബന്ധപ്പെട്ട് ചില ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
പാടത്ത പൈങ്കിളിയിലെ കുട്ടിത്താരം മനീഷ മഹേഷ്: ക്യൂട്ട് ചിത്രങ്ങള്‍

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. ഇപ്പോള്‍ രാജ് കുന്ദ്രയും പാട്ണര്‍മാരും നടത്തിയ വാട്‌സാപ്പ് ചാറ്റുകളും പുറത്തുവന്നിട്ടുണ്ട്. യുകെയില്‍ താമസിക്കുന്ന രാജ് കുന്ദ്രയുടെ ബന്ധുവായ പ്രദീപ് ഭക്ഷി എന്നയാള്‍ക്കും കേസില്‍ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഇവര്‍ക്ക് യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെന്റിന്‍ പ്രൊഡക്ഷന്‍ എന്ന പേരില്‍ ഒരു സ്ഥാപനവുമുണ്ട്. ബന്ധുവും ഈ കമ്പനിയുടെ ചെയര്‍മാനുമായ പ്രദീപ് ബക്ഷി രാജ് കുന്ദ്രയുടെ ബിസിനസ് പങ്കാളിയും കൂടിയാണ്. ഇവര്‍ തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങളാണ് പൊലീസ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

കുന്ദ്രയും ബക്ഷിയും തമ്മിലുള്ള വാട്ട്സ്ആപ്പ് ചാറ്റുകള്‍, എങ്ങനെയാണ് പണമിടപാട് നടത്തിയതെന്നും അശ്ലീല ചിത്രത്തിലൂടെ പണം സമ്പാദിച്ചതെന്നും അടക്കമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു. ഒരു വാട്‌സാപ്പ് ഗ്രൂപ്പിലെ സന്ദേശമാണിത്. ഈ ഗ്രൂപ്പില്‍ മറ്റ് ചിലരും അംഗങ്ങളാണ്. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ പരോക്ഷമായുള്ള ഉടമസ്ഥാവകാശവും നിക്ഷേപങ്ങളുമുണ്ടെന്നാണ് വിവരം.

നേരത്തെ കേസുമായി ബന്ധപ്പെട്ട് ഉമേഷ് കാമത്ത് എന്നയാള്‍ അറസ്റ്റിലായിരുന്നു. രാജ് കുന്ദ്രയുടെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റാണ് ഇയാള്‍. ഇന്ത്യയിലെ കെന്റിന്‍ പ്രൊഡക്ഷന്‍ ഹൗസിന്റെ പ്രതിനിധിയായി ഉമേഷ് കാമത്ത് പ്രവര്‍ത്തിച്ചിരുന്നു. ഈ കമ്പനി അശ്ലീല ചിത്രങ്ങള്‍ക്കായി നിരവധി ഏജന്റുമാര്‍ക്ക് കരാറുകള്‍ നല്‍കിയിരുന്നു.

കെന്റിന്‍ പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ വിവാദ മോഡല്‍-നടി ഗെഹ്ന വാശിഷ്ത്, ഉമേഷ് കാമത്ത് എന്നിവര്‍ അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കമ്പനി വ്യത്യസ്ത തരം അശ്ലീല സിനിമകള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി മുന്‍കൂര്‍ പേയ്മെന്റുകള്‍ നല്‍കാറുണ്ടായിരുന്നു. പണം മുന്‍കൂറായി ലഭിച്ച ശേഷം, ഗെഹ്നയും കാമത്തും അശ്ലീല സിനിമകള്‍ നിര്‍മ്മിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്നു, ഇമെയില്‍ ഐഡി വഴി ഇത്തരം ഉള്ളടക്കം കെന്റിന്‍ പ്രൊഡക്ഷന്‍സിലേക്ക് അയക്കുകയാണ് ചെയ്യാറ്.

ഹോട്ട് ഷോട്ട് എന്ന പേരുള്ള ആപ്പിലേക്കാണ് അശ്ലീല ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഇതേ അശ്ലീല കേസിലെ അന്വേഷണത്തിനിടെ, രാജ്യത്തൊട്ടാകെയുള്ള വിവിധ ഏജന്റുമാര്‍ വഴി അശ്ലീല ചിത്രത്തിന്റെ നിര്‍മ്മിക്കുന്നതിനും, അത്തരം ഉള്ളടക്കത്തിന് ധനസഹായം നല്‍കുന്നതിലും കെന്റിന്‍ പ്രൊഡക്ഷന്‍ ഹൗസിന് പങ്കുണ്ടെന്ന വിവരവും മുംബൈ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു.

അതേസമയം, അശ്ലീല ചിത്ര നിര്‍മ്മാണത്തില്‍ രാജ് കുന്ദ്ര കോടികള്‍ നിക്ഷേപം നടത്തിയെന്നാണ് വിവരം. നവി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയിലാണ് കുന്ദ്ര പത്ത് കോടിയോളം നിക്ഷേപിച്ചിരുന്നത്. ഈ കമ്പനിയാണ് അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കുന്ന നടിമാര്‍ക്ക് ആപ്പുകള്‍ നിര്‍മ്മിച്ച് നല്‍കിയിരുന്നത്. കൂടാതെ കോടിക്കണക്കിന് രൂപ രാജ് കുന്ദ്ര ഇത്തരത്തില്‍ സമ്പാദിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
ക്യൂട്ടാണ് മുക്തയും മകളും, വൈറലായി താരത്തിന്റെ മകളുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍












Click it and Unblock the Notifications