കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാള്‍ ഭ്രാന്തനായ മുഖ്യമന്ത്രി: ഷിന്‍ഡെ

  • By Aswathi
Google Oneindia Malayalam News

ദില്ലി: മുഖ്യമന്ത്രി കെജ്രിവാളിന് എന്തൊക്കെ വിശേഷണങ്ങളാണ് കോണ്‍ഗ്രസിനകത്ത്. ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് മോഡിയടക്കമുള്ള നേതാക്കളോട് കെജ്രിവാളിനെ കണ്ട് പഠിക്കാന്‍ പറഞ്ഞ നേതാക്കളെല്ലാം ഇപ്പോള്‍ അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിക്കുകയാണ്. ഒടുവില്‍ എത്തിയത് ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയാണ്.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഭ്രാന്താണെന്നാണ് സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞത്. അരവിന്ദ് കെജ്രിവാളിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും വിമര്‍ശനങ്ങളും പഴിചാരലുകളും കേട്ട് പൊറുതി മുട്ടിയാണ് ഷിന്‍ഡെയുട പ്രതികരണം. ഈ മുഖ്യമന്ത്രി ധര്‍ണയിരുന്നതുകാരണം നാലായിരത്തോളം പൊലീസുകാര്‍ക്കാണ് അവധി പോലുമില്ലാതെ ജോലി ചെയ്യേണ്ടിവന്നതെന്ന് ദില്ലിയിലെ ക്രമസമാധാനത്തിന്റെ ചുമതലക്കാരന്‍ കൂടെയായ ഷിന്‍ഡെ പറഞ്ഞു.

Susheel Kumar Shinde

ആപിന്റെ മന്ത്രിയായ സോമനാഥ് ഭാരതിയുടെ നിര്‍ദ്ദേശം അനുസരിക്കാതിരുന്ന പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു കെജ്രിവാളിന്റെയും കൂട്ടരുടെയും ധര്‍ണ. ധര്‍ണ രണ്ട് ദിവസം പിന്നിട്ടപ്പോള്‍ ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ മൂന്ന് ദിവസത്തെ അവധിക്ക് വിട്ടു. ഇതോടെ സമരം വിജയ്‌ച്ചെന്ന് പറഞ്ഞ് കെജ്രിവാള്‍ ധര്‍ണ പിന്‍വലിച്ചു.

കെജ്രിവാളിന്റെ ധര്‍ണയ്‌ക്കെതിരെ നേരത്തെയും കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ആപിന് പിന്തുണ നല്‍കിയത് തെറ്റായിപ്പോയെന്നാണ് കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം പറഞ്ഞത്. കെജ്രിവാള്‍ രാജ്യം കണ്ട ഏറ്റവും വലിയ നുണയനാണെന്ന് പി സി സി അദ്ധ്യക്ഷന്‍ അരവീന്ദര്‍ സിംഗ് ലൗവ്‌ലിയും കുറ്റപ്പെടുത്തിയിരുന്നു.

English summary
Union home minister Sushilkumar Shinde on Wednesday called Aam Aadmi Party (AAP) leader Arvind Kejriwal a ‘mad chief minister’, saying he had to cancel the leave of several policemen because of Kejriwal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X