കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാനാണ് മുഖ്യമന്ത്രി, ഞാന്‍ തീരുമാനിക്കും!

Google Oneindia Malayalam News

ദില്ലി: ദില്ലിയിലെ മുഖ്യമന്ത്രി താനാണെന്നും താന്‍ എവിടെയിരിക്കണമെന്ന് താന്‍ തന്നെ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. താന്‍ എവിടെയിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയല്ല തീരുമാനിക്കുന്നത്. താന്‍ മാത്രമല്ല, ഷിന്‍ഡെ എവിടെ ഇരിക്കണമെന്ന് പോലും വേണമെങ്കില്‍ താന്‍ തീരുമാനിക്കും. തങ്ങളോട് സഹകരിക്കാതെ ഷിന്‍ഡെ രാജ്യത്തിന് മുഴുവന്‍ പ്രശ്‌നമുണ്ടാക്കുകയാണ്.

തങ്ങളുടെ ധര്‍ണസ്ഥലം ജയിലാക്കി മാറ്റി എന്നും കെജ്രിവാള്‍ ആരോപിച്ചു. ഇവര്‍ അരാജകത്വം എന്ന് വിളിക്കുന്നതാണ് ശരിക്കുള്ള ജനാധിപത്യം. ഇവരുടെ കാഴ്ചപ്പാടിലെ ജനാധിപത്യമാണ് ശരിക്കുള്ള അരാജകത്വം. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ദില്ലിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കൂട്ടരും നടത്തുന്ന ധര്‍ണ രണ്ടാം ദിവസത്തിലേക്ക് കടന്നു.

KEJRIWAL

റെയ്‌സീന റോഡിലാണ് ചൊവ്വാഴ്ച കെജ്രിവാളും സംഘവും ധര്‍ണ നടത്തുന്നത്. ധര്‍ണയെത്തുടര്‍ന്ന് നാല് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടു. തലസ്ഥാനനഗരിയിലെ ജനങ്ങള്‍ ഗതാഗത പ്രശ്‌നങ്ങളാല്‍ വലയുകയാണ്. കടുത്ത ട്രാഫിക് ജാമാണ് നഗരത്തില്‍. അതേസമയം ധര്‍ണയെ ദുര്‍ബലപ്പെടുത്താനാണ് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടതെന്ന് മുഖ്യമന്ത്രി കെജ്രിവാള്‍ ആരോപിച്ചു. ബി ജെ പിയും കോണ്‍ഗ്രസും ഒരു വിഭാഗം മാധ്യമങ്ങളും ചേര്‍ന്ന് തങ്ങളെ തകര്‍ക്കാന്‍ ശ്രമം നടത്തുകയാണ്.

സുശീല്‍ കുമാര്‍ ഷിന്‍ഡെയുമായി ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുന്ന കാര്യം കെജ്രിവാള്‍ തള്ളിക്കളഞ്ഞു. ആവശ്യങ്ങള്‍ നേടിയെടുക്കുന്നത് വരെ സമരം ചെയ്യും. പത്ത് ദിവസത്തെ തയ്യാറെടുപ്പുമായാണ് സമരത്തിനെത്തിയത്. ആവശ്യമെങ്കില്‍ ധര്‍ണ അതുകഴിഞ്ഞും നീളും. ഇതിലും നല്ലൊരു റിപ്പബ്ലിക് ദിനം രാജ്യത്തിന് കിട്ടാനില്ല. രാവിലെ തന്നെ കെജ്രിവാളും സംഘവും പോലീസ് ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു.

English summary
I'm Delhi CM, I will decide where I sit says Arvind Kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X