7ദിവസം, സായി ബാബയ്ക്ക് 11.5 കോടി രൂപ, 3 കിലോ സ്വര്‍ണം!
ഷിര്‍ദ്ദി: വര്ഷാവാസാനം ഷിര്‍ദ്ദി സായി ബാബയെ തൊഴാന്‍ ഭക്തജനങ്ങളുടെ തിക്കും തിരക്കും. ആള്‍ത്തിരക്ക് മാത്രമല്ല, അതിന് അനുസരിച്ച വരുമാനവും എത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിസ്മസ് ദിനമായ ഡിസംബര്‍ 25 മുതല്‍ പുതുവത്സര ദിനമായ ജനുവരി 1 വരെയുള്ള ദിവസങ്ങളിലായി 11.5 കോടി രൂപയാണ് ഭക്തര്‍ സായിബാബയുടെ മുന്നില്‍ കാണിക്കയിട്ടത്.
ഏകദേശം 40 രാജ്യങ്ങളില്‍ നിന്നുള്ള കറന്‍സി നോട്ടുകള്‍ ഇതില്‍പ്പെടും. ഈ കറന്‍സി നോട്ടുകള്‍ കൂട്ടാതെയാണ് 11.5 കോടി രൂപ എന്ന കണക്ക്. ഇന്ത്യന്‍ രൂപയില്‍ മാത്രം ലഭിച്ച സംഭാവനയാണ് ഇത്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കറന്‍സികളുടെ മൂല്യം കൂടി കണക്കിലെടുത്താല്‍ ഇതിലും എത്രയോ മേലെ വരും സംഭാവനയുടെ കണക്കുകള്‍.

പണം മാത്രമല്ല, രണ്ടേ മുക്കാല്‍ കിലോ സ്വര്‍ണവും ഷിര്‍ദ്ദി സായി ബാബയ്ക്ക് ഭക്തര്‍ കാണിക്കയായി അര്‍പ്പിച്ചു. 16 കിലോ വെളളി പുറമേ. ഷിര്‍ദ്ദി സായി ബാബ ചീഫ് അക്കൗണ്ടന്റായ ദിലീപ് ജിര്പെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ എട്ട് വര്‍ഷത്തെ റെക്കോര്‍ഡ് തുകയാണ് ഇത്തവണ സംഭാവനയായി ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷം തോറും ലക്ഷക്കണക്കിന് ആരാധകരാണ് ഷിര്‍ദ്ദി സായി ബാബയെ തൊഴാനെത്തുന്നത്. വര്ഷാവാസാനമാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ഷിര്‍ദ്ദിയിലെ സായി ബാബ ആശ്രമം സന്ദര്‍ശിക്കുന്നത്. 1838 മുതല്‍ 1918 വരെ ജീവിച്ചിരുന്ന സായി ബാബയുടെ പ്രവര്‍ത്തന കേന്ദ്രമായിരുന്നു ഷിര്‍ദ്ദി.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ഒറ്റയടിക്ക് കുറഞ്ഞത് 15 ദിര്‍ഹം; ദുബായില്‍ 500 ദിര്‍ഹത്തില്‍ നിന്ന് താഴേക്ക് വീണ് സ്വര്‍ണവില -
13000 രൂപ ഇടിഞ്ഞ് വെള്ളി... നാല് ലക്ഷത്തില്‍ നിന്ന് 2 ലക്ഷത്തിലേക്ക് വീണു; സ്വര്‍ണവും താഴേക്ക് -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
ഇന്ത്യയിലെ വീടുകളിലെ സ്വര്‍ണത്തിന്റെ മൂല്യം 5 ട്രില്യണ്‍ ഡോളറായി! ജിഡിപിയുടെ 125% -
ഗ്രാമിന് 1000 രൂപ ഇനിയും കുറഞ്ഞേക്കാം... വെള്ളി വില പകുതിയാകും? ഈ ആഴ്ച സംഭവിക്കാന്‍ പോകുന്നത് -
വിലക്കുറവില്‍ സ്വര്‍ണാഭരണം വാങ്ങിക്കാം; ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നോക്കൂ -
ഒരാഴ്ച കൊണ്ട് സ്വര്‍ണം വാരിക്കൂട്ടി ഇന്ത്യ.. ഡോളര്‍ വിറ്റു; റിസര്‍വ് ബാങ്ക് ഡാറ്റ പുറത്ത് -
20% വിലക്കുറവ്..!! 18 കാരറ്റ് ആഭരണങ്ങളിലേക്ക് ഒഴുകി ഉപഭോക്താക്കള്‍, 22 കാരറ്റ് വേണ്ട -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല











Click it and Unblock the Notifications