കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

7ദിവസം, സായി ബാബയ്ക്ക് 11.5 കോടി രൂപ, 3 കിലോ സ്വര്‍ണം!

Google Oneindia Malayalam News

ഷിര്‍ദ്ദി: വര്‍ഷാവാസാനം ഷിര്‍ദ്ദി സായി ബാബയെ തൊഴാന്‍ ഭക്തജനങ്ങളുടെ തിക്കും തിരക്കും. ആള്‍ത്തിരക്ക് മാത്രമല്ല, അതിന് അനുസരിച്ച വരുമാനവും എത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിസ്മസ് ദിനമായ ഡിസംബര്‍ 25 മുതല്‍ പുതുവത്സര ദിനമായ ജനുവരി 1 വരെയുള്ള ദിവസങ്ങളിലായി 11.5 കോടി രൂപയാണ് ഭക്തര്‍ സായിബാബയുടെ മുന്നില്‍ കാണിക്കയിട്ടത്.

ഏകദേശം 40 രാജ്യങ്ങളില്‍ നിന്നുള്ള കറന്‍സി നോട്ടുകള്‍ ഇതില്‍പ്പെടും. ഈ കറന്‍സി നോട്ടുകള്‍ കൂട്ടാതെയാണ് 11.5 കോടി രൂപ എന്ന കണക്ക്. ഇന്ത്യന്‍ രൂപയില്‍ മാത്രം ലഭിച്ച സംഭാവനയാണ് ഇത്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കറന്‍സികളുടെ മൂല്യം കൂടി കണക്കിലെടുത്താല്‍ ഇതിലും എത്രയോ മേലെ വരും സംഭാവനയുടെ കണക്കുകള്‍.

sai-baba-of-shirdi

പണം മാത്രമല്ല, രണ്ടേ മുക്കാല്‍ കിലോ സ്വര്‍ണവും ഷിര്‍ദ്ദി സായി ബാബയ്ക്ക് ഭക്തര്‍ കാണിക്കയായി അര്‍പ്പിച്ചു. 16 കിലോ വെളളി പുറമേ. ഷിര്‍ദ്ദി സായി ബാബ ചീഫ് അക്കൗണ്ടന്റായ ദിലീപ് ജിര്‍പെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ എട്ട് വര്‍ഷത്തെ റെക്കോര്‍ഡ് തുകയാണ് ഇത്തവണ സംഭാവനയായി ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷം തോറും ലക്ഷക്കണക്കിന് ആരാധകരാണ് ഷിര്‍ദ്ദി സായി ബാബയെ തൊഴാനെത്തുന്നത്. വര്‍ഷാവാസാനമാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ഷിര്‍ദ്ദിയിലെ സായി ബാബ ആശ്രമം സന്ദര്‍ശിക്കുന്നത്. 1838 മുതല്‍ 1918 വരെ ജീവിച്ചിരുന്ന സായി ബാബയുടെ പ്രവര്‍ത്തന കേന്ദ്രമായിരുന്നു ഷിര്‍ദ്ദി.

English summary
Record Rs 11.5 cr cash, 2.75 kg gold, 16 kg silver donated to Shirdi Sai Baba temple in year end week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X