കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി ലെഫ് ഗവര്‍ണറെ പരിഹസിച്ച് ശിരിഷ് കുന്ദര്‍..... മറുപടി അതിലും ഗംഭീരം, ആഘോഷമാക്കി സോഷ്യല്‍ മീഡിയ

ശിരിഷ് കുന്ദറിനെ ട്രോളി സോഷ്യല്‍ മീഡിയ

Google Oneindia Malayalam News

ദില്ലി: അരവിന്ദ് കെജ്‌രിവാളും ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള പോര് വളരെ പ്രശസ്തമാണ്. അനില്‍ ബൈജാലിനെതിരെ തുറന്ന പോര് നടത്തിയിരുന്നു കെജ്‌രിവാള്‍. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പ്രക്ഷോഭം പ്രധാനമന്ത്രിക്ക് നേരെ നീണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ശിരിഷ് കുന്ദര്‍ ചെയ്ത ട്വീറ്റില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ലെഫ് ഗവര്‍ണര്‍ നിങ്ങള്‍ക്ക് ദില്ലിയില്‍ സര്‍വീസ് സെന്ററുണ്ടോ? അവിടെ എല്‍ജി പ്രവര്‍ത്തിക്കുന്നുമില്ല മറ്റുള്ളവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നുമില്ല എന്നായിരുന്നു കുന്ദറിന്റെ ട്വീറ്റ്. പക്ഷേ ട്വീറ്റ് ചെയ്തതില്‍ വലിയ ആശക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്ന് ട്രോളര്‍മാര്‍ക്ക് പോലും പിന്നെയാണ് മനസിലായത്.

1

കുന്ദറിന്റെ ട്വീറ്റിന് ഉടന്‍ തന്നെ മറുപടിയും എത്തി എന്നതാണ് രസകരം. ലെഫ്. ഗവര്‍ണറല്ല മറിച്ച് ഇലക്ട്രോണിക്‌സ് കമ്പനിയായ എല്‍ജി ഇന്ത്യയാണ് മറുപടിയുമായി എത്തിയത്. നിങ്ങള്‍ക്ക് നേരിട്ട പ്രശ്‌നത്തില്‍ ഖേദിക്കുന്നു. നിങ്ങളും വ്യക്തി വിവരങ്ങള്‍ അയക്കൂ. ഉടന്‍ തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നായിരുന്നു എല്‍ജി ഇന്ത്യയുടെ മറുപടി. ഇത് കണ്ട് ട്രോളര്‍മാര്‍ പോലും അമ്പരന്നു. പിന്നീട് ഇത് വമ്പന്‍ കോമഡിയായി മാറിയത്. ശിറിഷ് കുന്ദര്‍ ഉദ്ദേശിച്ചത് ദില്ലി ലെഫ് ഗവര്‍ണറെയായിരുന്നു. എന്നാല്‍ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തപ്പോള്‍ എല്‍ജി ഇന്ത്യയ്ക്കാണ് ഇത് ലഭിച്ചത്. എല്‍ജി എന്നുള്ളതിന്റെ മുഴുവന്‍ പേരാണ് ലെഫ് ഗവര്‍ണര്‍. പക്ഷേ ഇവിടെ ഇത് എല്‍ജി ഇന്ത്യയായി പോയി. ഇതാണ് ഇത്രയും കോമഡിയായി മാറിയത്.

2

മറുപടിയും ട്വീറ്റും ട്രോളര്‍മാര്‍ ആഘോഷമാക്കുന്നതാണ് കണ്ടത്. ഈ മറുപടി കേട്ടിട്ട് അനില്‍ ബൈജാലും പോലും ചിരിച്ച് പോയിട്ടുണ്ടാവുമെന്നായിരുന്നു ഒരാളുടെ പരിഹാസം. അറിയാതെ പറഞ്ഞതാണെങ്കിലും ഗംഭീരമായിട്ടുണ്ടെന്നായിരുന്നു മറ്റൊരാളുടെ മറുപടി. അതേസമയം ട്വീറ്റ് ട്രെന്‍ഡിങായതോടെ ശിറിഷ് കുന്ദറും എല്‍ജി ഇന്ത്യയും ഇത് ഡിലീറ്റ് ചെയ്തിട്ടുണ്ട്. എന്തായാലും സോഷ്യല്‍ മീഡിയ ഇത് വിടുന്ന ലക്ഷണമില്ല. ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉപയോഗിച്ചാണ് ട്രോളുകള്‍ ഇപ്പോള്‍ വരുന്നത്.

കെജ്രിവാളിന് പിന്തുണയുമായി ബിജെപി എംപി; കെജ്രിവാൾ നല്ല രാഷ്ട്രീയക്കാരൻ,ദില്ലിക്ക് സംസ്ഥാന പദവി നൽകണംകെജ്രിവാളിന് പിന്തുണയുമായി ബിജെപി എംപി; കെജ്രിവാൾ നല്ല രാഷ്ട്രീയക്കാരൻ,ദില്ലിക്ക് സംസ്ഥാന പദവി നൽകണം

2019ല്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് 250 സീറ്റില്‍.... ബാക്കി സഖ്യകക്ഷികള്‍ക്ക്, രാഹുലിന്റെ തന്ത്രം!!2019ല്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് 250 സീറ്റില്‍.... ബാക്കി സഖ്യകക്ഷികള്‍ക്ക്, രാഹുലിന്റെ തന്ത്രം!!

English summary
Shirish Kunder Takes a Dig at Delhi LG LG Indias Reply Leaves Twitter in Splist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X