കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഹരി മരുന്ന് അടിച്ച് കിളി പോയി ബോളിവുഡ് താരങ്ങള്‍? വീഡിയോ പങ്കുവെച്ച് എംഎല്‍എ, ചൂടന്‍ ചര്‍ച്ച

Google Oneindia Malayalam News

മുംബൈ: സിനിമ മേഖലയില്‍ കഞ്ചാവും മറ്റ് ലഹരികളും പിടിമുറുക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ ശക്തമാണ്. മോളിവുഡോ കോളിവുഡോ ബോളിവുഡോ ഇതില്‍ നിന്ന് വ്യത്യസ്തമല്ലെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ ഏറെയും. കഴിഞ്ഞ ദിവസം ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ ബോളിവുഡില്‍ ലഹരി പിടിമുറക്കുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വഴിവെച്ചിരിക്കുന്നത്.

<strong>സ്മൃതി ഇറാനി പ്രധാനമന്ത്രിക്കൊപ്പം മുന്നിൽ! ഒപ്പം അമിത് ഷായും രാജ്നാഥ് സിംഗും, രാഹുൽ ഗാന്ധി പിന്നിൽ</strong>സ്മൃതി ഇറാനി പ്രധാനമന്ത്രിക്കൊപ്പം മുന്നിൽ! ഒപ്പം അമിത് ഷായും രാജ്നാഥ് സിംഗും, രാഹുൽ ഗാന്ധി പിന്നിൽ

ബോളിവുഡ് താരങ്ങള്‍ ലഹരി നുണഞ്ഞ് കിറുങ്ങി കിളിപോയിരിക്കുകയാണ് വീഡിയോയില്‍ എന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. താരങ്ങളുടെ വീഡിയോയിലെ പെരുമാറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സംഭവത്തില്‍ താരങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ശിരോമണി അകാലി ദള്‍ എംഎല്‍എയും രംഗത്തെത്തിയതോടെ വീഡിയോ വലിയ ചര്‍ച്ചകള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

ലഹരി തന്നെയോ?

ലഹരി തന്നെയോ?

കരണ്‍ ജോഹര്‍ തന്‍റെ സുഹൃത്തുക്കള്‍ക്കായി ഒരുക്കിയ പാര്‍ട്ടിയിലെ രംഗങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂര്‍, മലൈക അറോറ, വരുണ്‍ ധവാന്‍, വിക്കി കൗശല്‍, ദീപിക പദുക്കോണ്‍, ഷാഹിദ് കപൂര്‍, അര്‍ജുന്‍ കപൂര്‍ തുടങ്ങിയ താരങ്ങളാണ് വിരുന്നിനെത്തിയത്. പലരും വീഡിയോയില്‍ കിളി പോയ മട്ടിലാണ് പെരുമാറിയത്.ഇതാണ് താരങ്ങള്‍ ലഹരി ഉപയോഗിച്ചതാണെന്ന ചര്‍ച്ചകള്‍ക്ക് വഴി വെച്ചത്.

വാളെടുത്ത് എംഎല്‍എ

വാളെടുത്ത് എംഎല്‍എ

സംഭവം ചര്‍ച്ചയായതോടെ വീഡിയോ ശിരോമണി അകാലിദള്‍ എംഎല്‍എ മജീനന്ദര്‍ സിറ ട്വിറ്ററില്‍ പങ്കുവെച്ചു. താരങ്ങളുടെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ താന്‍ ശബ്ദമുയര്‍ത്തുന്നു. നിങ്ങള്‍ക്കും അസ്വസ്ഥത തോന്നുന്നുവെങ്കില്‍ ഈ വീഡിയോ റീട്വീറ്റ് ചെയ്യൂവെന്ന് അദ്ദേഹം കുറിച്ചു. അതേസമയം മജീനന്ദറിനെതിരെ കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ഡിയോറ രംഗത്തെത്തി.

പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ്

പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ്

തന്‍റെ ഭാര്യയും കരണ്‍ ജോഹറിന്‍റെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടിയില്‍ ലഹരി ഉപയോഗം ഉണ്ടായിട്ടില്ലെന്നും മിലിന്ദ് വ്യക്തമാക്കി. താങ്കള്‍ക്ക് അറിയാത്ത ആളുകളെ കുറിച്ച് വ്യാജവാര്‍ത്തകള്‍ ദയവായി പ്രചരിപ്പിക്കരുത്. സത്യം മനസിലായ സ്ഥിതിക്ക് താങ്കള്‍ മാപ്പ് പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്, മിലിന്ദ് ട്വീറ്റ് ചെയ്തു. എന്നാല്‍ തന്‍റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് മജീന്ദര്‍ പ്രതികരിച്ചു.

മാപ്പ് പറയില്ലെന്ന്

എനിക്ക് മിലിന്ദിനെയോ അദ്ദേഹത്തിന്‍റെ കുടുംബത്തെയോ അറിയില്ല. താരങ്ങളെ അപമാനിക്കാന്‍ അല്ല താന്‍ ആ വീഡിയോ പങ്കുവെച്ചത്. മറിച്ച് ബോളിവുഡ് താരങ്ങളുടെ ലഹരി ഉപയോഗത്തെ കുറിച്ച് തുറന്ന് കാണിക്കാനാണ്. ഈ ഡ്രഗ് അഡിക്റ്റുകളോട് ഒരിക്കലും മാപ്പ് പറയാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മജീന്ദര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. സമൂഹത്തെ നാശത്തിലേക്ക് തള്ളിവിടുന്ന ബോളിവുഡ് താരങ്ങളെ ജയിലില്‍ അടയ്ക്കണമെന്നും മജീന്ദര്‍ പ്രതികരിച്ചു.

തെളിയിക്കാം

മിലിന്ദിന്‍റെ കുടുംബാംഗങ്ങള്‍ വീഡിയോയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തനിക്ക് അറിയില്ല. ബോളിവുഡ് താരങ്ങള്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് എനിക്ക് തെളിയിക്കാന്‍ സാധിക്കും. ഞാന്‍ എന്‍റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. അവര്‍ ലഹരി ഉപയോഗിക്കുകയായിരുന്നു. അത്തരക്കാര്‍ ജയിലിലാണ് കഴിയേണ്ടത്. തന്നെ തിരുത്താന്‍ തുനിയുന്നവര്‍ ആരാണ് ലഹരി ഉപയോഗിച്ചതെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തൂവെന്നും മജീന്ദര്‍ ട്വീറ്റ് ചെയ്തു.

<strong>എസ്ഡിപിഐ കുറ്റം ചെയ്താലും സിപിഎമ്മിനെ ശിക്ഷിക്കണം! അനിൽ അക്കരയ്ക്ക് എതിരെ എം സ്വരാജ്</strong>എസ്ഡിപിഐ കുറ്റം ചെയ്താലും സിപിഎമ്മിനെ ശിക്ഷിക്കണം! അനിൽ അക്കരയ്ക്ക് എതിരെ എം സ്വരാജ്

<strong>സിപിഎമ്മിനെ വിശ്വസിക്കണമെങ്കില്‍ എസ്ഡിപിഐ സഖ്യം ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറാവണം; വൈറല്‍ കുറിപ്പ്</strong>സിപിഎമ്മിനെ വിശ്വസിക്കണമെങ്കില്‍ എസ്ഡിപിഐ സഖ്യം ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറാവണം; വൈറല്‍ കുറിപ്പ്

English summary
Shiromani Akali Dal MLA accuses Bollywood actors for drug abuse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X