• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്ത്രീവിരുദ്ധ പരാർമശം: വിവാദത്തോടെ ട്വീറ്റ് മുക്കി മുങ്ങി, കങ്കണയ്ക്ക് അകാലിദളിന്റെ ലീഗൽ നോട്ടീസ്!!

ചണ്ഡിഗഡ്: ബോളിവുഡ് നടി കങ്കണ റണൌട്ടിനെതിരെ ലീഗൽ നോട്ടീസ് അയച്ച് ശിരോമണി അകാലിദൾ. കർഷക പ്രതിഷേധത്തിന് പഞ്ചാബിൽ നിന്ന് പുറപ്പെട്ട വയോധിക മഹീന്ദർ കൌറിനെതിരെ മോശം പരാമർശം നടത്തിയതിന്റെ പേരിലാണ് ശിരോമണി അകാലിദൾ നടിക്കെതിരെ നീങ്ങിയിട്ടുള്ളത്. കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് കർഷക നിയമങ്ങൾക്കെതിരെ തലസ്ഥാനത്ത് കർഷക പ്രതിഷേധം നടന്നുവരുന്നതിനിടെയാണ് കങ്കണയുടെ ട്വീറ്റ് പുറത്തുവരുന്നത്.

ഹൈദരാബദിൽ ട്വിസ്റ്റ്; പേപ്പർ ബാലറ്റ് എണ്ണി തുടങ്ങിയപ്പോൾ കുതിച്ച് ടിആർഎസ്..ബിജെപി മൂന്നാമത്

 ദീദിക്കെതിരെ

ദീദിക്കെതിരെ

ഒരു കർഷകന്റെ അമ്മയെ നൂറ് രൂപയ്ക്ക് ലഭിക്കുന്ന സ്ത്രീ എന്ന് പരാമർശിച്ച സംഭവത്തിൽ ബോളിവുഡ് നടി കങ്കണ റണൌട്ടിനെതിരെ ഞങ്ങൾ ലീഗൽ നോട്ടീസ് അയച്ചിട്ടുണ്ട്. കർഷകരുടെ പ്രതിഷേധം രാജ്യവിരുദ്ധമാണെന്ന തരത്തിലാണ് അവർ ചിത്രികീരിച്ചിട്ടുള്ളത്. നിന്ദ്യമായ പരാമർശത്തിൽ നടി നിരുപാധികം മാപ്പ് പറയണമെന്നാണ് ഞങ്ങളുടെ ആവശ്യം. ദില്ലി സിർസയിലെ സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മറ്റി പ്രസിഡന്റ് പറഞ്ഞത്.

 ട്വീറ്റ് മുക്കി

ട്വീറ്റ് മുക്കി

ഡിസംബർ മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ദില്ലിയിലെ ഷഹീൻബാഗിൽ സിഎഎയ്ക്കതിരെയുള്ള പ്രതിഷേധത്തിലും ദീദിയെ കണ്ടെന്ന് അവകാശപ്പെട്ടതിന് പിന്നാലെയാണ് പുതിയ വിവാദത്തിന് തുടക്കം കുറിക്കുന്നത്. എന്നാൽ പെട്ടെന്ന് തന്നെ കങ്കണ ട്വീറ്റ് ഡിലീറ്റ് ചെയ്തെങ്കിലും ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്ത്യയിലെ സ്വാധീനമുള്ള സ്ത്രീയായി ടൈം മാഗസിൻ ചിത്രീകരിച്ച അതേ വ്യക്തി തന്നെയാണ് ഇതെന്നും ഇന്ത്യയ്ക്ക് വേണ്ടി പാകിസ്താനി മാധ്യപ്രവർത്തകർ പിആർ വർക്ക് നടത്തുകയാണെന്നും കങ്കണ വിവാദ ട്വീറ്റിൽ പരാർമശിച്ചിരുന്നു. ഇവരെ 100 രൂപയ്ക്ക് ലഭിക്കുമെന്നും ട്വീറ്റിൽ പറയുന്നുണ്ട്.

 ട്വിറ്ററിൽ പോര്

ട്വിറ്ററിൽ പോര്

കങ്കണയുടെ ട്വീറ്റ് പുതറത്തുവന്നതിന് പിന്നാലെ കർഷകരും മറ്റ് പ്രമുഖരും കങ്കണയെ വിമർശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. പഞ്ചാബി ഗായകനും നടനുമായ ദിൽജിത് ദോസാഞ്ചും കങ്കണയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ദില്ലിയിലേക്ക് സംഘടിപ്പിച്ച കർഷക പ്രതിഷേധത്തിൽ പങ്കെടുത്ത വയോധികയെ ആക്ഷേപിച്ചെന്നാണ് ദിൽജിത്ത് പ്രതികരിച്ചത്. ഇതിന് പിന്നാലെ ട്വിറ്ററിലും കങ്കണ- ദിൽജിത് പോര് ശക്തമായിരുന്നു. പ്രിൻസ് നരുല, സർഗുൻ മേത്ത, ഹിമാൻഷി ഖുറാന എന്നിവരും വിമർശനവുമായി രംഗത്തെത്തിയിരുന്നു.

തെറ്റായ വിവരങ്ങൾ

തെറ്റായ വിവരങ്ങൾ

പഞ്ചാബിൽ നിന്നുള്ള ഒരു അഭിഭാഷകനും കങ്കണയുടെ വിവാദ ട്വീറ്റിനെതിരെ ലീഗൽ നോട്ടീസ് അയച്ചിട്ടുണ്ട്. ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്നതിന് മുമ്പായി ആ വിവരങ്ങളുടെ ആധിതകാരികത പരിശോധിക്കണമെന്നാണ് കങ്കണയുടെ ഡിലീറ്റ് ചെയ്ത ട്വീറ്റിനെക്കുറിച്ച് അഭിഭാഷന്റെ പ്രതികരണം. വിവാദ ട്വീറ്റുകളിൽ നടി നിരുപാധികം മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ട്വീറ്റിൽ ഒരു വനിതയെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് നൽകിയിട്ടുള്ളതെന്നും അഭിഭാഷകൻ പറയുന്നു. മൌഹീന്ദർ കൌറിനെ ബിൽക്കീസ് ബാനുവായി ചിത്രീകരിച്ച് ട്വീറ്റ് ചെയ്ത സംഭവത്തിൽ ഞാൻ കങ്കണയ്ക്ക് ലീഗൽ നോട്ടീസ് അയച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനകം മാപ്പ് പറയുന്നതിനുള്ള സമയവും ഇതിൽ അനുവദിച്ചിട്ടുണ്ട്.

cmsvideo
  Kangana ranaut and rangoli chandel may face judicial action in communal posts and statements
   കർഷകന്റെ ഭാര്യ

  കർഷകന്റെ ഭാര്യ

  നിങ്ങൾ പരാമർശിച്ചിട്ടുള്ള വനിത വ്യാജയായ സ്ത്രീയല്ല. മറിച്ച് അവരുടെ പേര് മഹീന്ദർ കൌർ എന്നാണ്. അവർ ഭട്ടിൻഡ സ്വദേശിയാണ്. കർഷകനായ ലാഭ് സിംഗ് നംഭാർദാറിന്റെ ഭാര്യയാണ് അദ്ദേഹം. അവരുടെ ജീവിതത്തിൽ അവർ പാടങ്ങളും തൊഴിലുകളുമായി ബന്ധപ്പെട്ട് കിടക്കുകയാണ്. അതിലുപരി അവർ ഒരു കർഷകന്റെ ഭാര്യയാണെന്നും നവംബർ 30നുള്ള കത്തിൽ പറയുന്നു.

  English summary
  Shiromani Akali Dal sent legal notice to Kangana Ranaut over shaming farmer lady as ‘woman available for Rs 100’ in tweet
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X