കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിഎ സഖ്യം പൊളിഞ്ഞു... ദില്ലിയില്‍ അകാലിദള്‍ ഒറ്റയ്ക്ക് മത്സരിക്കും, ബിജെപി കനത്ത തിരിച്ചടി!!

Google Oneindia Malayalam News

ചണ്ഡീഗഡ്: ദില്ലിയില്‍ ബിജെപിക്കൊപ്പം സഖ്യത്തിനൊപ്പം മത്സരിക്കില്ലെന്ന് ശിരോമണി അകാലിദള്‍. സീറ്റ് വിഭജനത്തില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണ എത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് സഖ്യം പൊളിഞ്ഞത്. ദില്ലിയില്‍ നാല് മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് അകാലിദളിന്റെ തീരുമാനം. നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളോടും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

1

അതേസമയം ബിജെപിക്ക് വലിയ തിരിച്ചടിയാണ് അകാലിദള്‍ സഖ്യം വിടുന്നത്. പൂര്‍വാഞ്ചല്‍ വോട്ടര്‍മാരുടെ പിന്തുണ നേടിയെടുക്കാനാണ് ബിജെപിയുടെ ശ്രമം. പഞ്ചാബില്‍ നിന്നുള്ള വോട്ടര്‍മാര്‍ അടങ്ങുന്നതാണ് പൂര്‍വാഞ്ചല്‍ വോട്ടുകള്‍. നേരത്തെ സമ്മര്‍ദ തന്ത്രത്തിനാണ് അകാലിദള്‍ ശ്രമിച്ചത്. എന്നാല്‍ ബിജെപി ഇതിന് വഴങ്ങിയില്ല. കൂടുതല്‍ സീറ്റും എന്ത് വന്നാലും തരാനാവില്ലെന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്. കഴിഞ്ഞ തവണത്തെ അതേ ഫോര്‍മുലയില്‍ തന്നെ മത്സരിക്കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടത്.

കഴിഞ്ഞ തവണ അകാലിദളിന്റെ രണ്ട്് സ്ഥാനാര്‍ത്ഥികള്‍ ബിജെപി ചിഹ്നത്തിലായിരുന്നു മത്സരിച്ചത്. ഇത്തവണയും അവര്‍ അതേ രീതിയില്‍ മത്സരിക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. എന്നാല്‍ അകാലിദള്‍ ഈ ആവശ്യം തള്ളി. എന്നാല്‍ ആവശ്യത്തില്‍ നിന്ന് പിന്‍മാറാന്‍ ബിജെപിയും തയ്യാറായില്ല. ഇതോടെ നാലിടത്ത് മത്സരിക്കുമെന്ന് അകാലിദള്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ദില്ലി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി മൂന്ന് സീറ്റുകല്‍ മാത്രമാണ് സഖ്യകക്ഷികള്‍ക്ക് നല്‍കുന്നതെന്ന് പറഞ്ഞിരുന്നു.

ജെഡിയു, എല്‍ജെപി എന്നിവര്‍ക്കായിട്ടാണ് മൂന്ന് സീറ്റുകള്‍ നല്‍കുന്നത്. ബിജെപി 57 സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ജെഡിയുവിന് രണ്ട് സീറ്റും എല്‍ജെപിക്ക് ഒരു സീറ്റുമാണുള്ളത്. നേരത്തെ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറുമായി വരെ അകാലിദള്‍ നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം പരാജയപ്പെട്ടു. അകാലിദളിന് ദില്ലിയില്‍ ഒട്ടും ശക്തിയില്ലെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. കൂടുതല്‍ സീറ്റുകള്‍ ചോദിക്കുന്നത് തന്നെ തെറ്റാണെന്ന് ബിജെപി നേതൃത്വം പറയുന്നു. അതേസമയം പൗരത്വ നിയമത്തില്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് തങ്ങളെ തഴഞ്ഞതെന്ന് അകാലിദള്‍ ആരോപിച്ചു.

യുപിയില്‍ ബിഎസ്പി പിളരുന്നു, മുന്‍ എംഎല്‍എമാര്‍ എസ്പിയില്‍, 1000 പേര്‍ പാര്‍ട്ടി വിടുന്നു!!യുപിയില്‍ ബിഎസ്പി പിളരുന്നു, മുന്‍ എംഎല്‍എമാര്‍ എസ്പിയില്‍, 1000 പേര്‍ പാര്‍ട്ടി വിടുന്നു!!

English summary
shiromani akali dal will contest delhi election alone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X