കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിഎയില്‍ തുടരുന്ന കാര്യത്തില്‍ അനിശ്ചിതത്വം;നിലപാട് കടുപ്പിച്ച് ശിരോമണി അകാലിദള്‍; പരിശോധിക്കും

Google Oneindia Malayalam News

ദില്ലി: ഹര്‍സിമ്രത്ത് കൗര്‍ ബാദലിന്റെ രാജിക്ക് പിന്നാലെ എന്‍ഡിഎ സഖ്യത്തില്‍ തുടരുന്ന കാര്യം പരിശോധിക്കുമെന്ന് ശിരോമണി അകാലി ദള്‍. പാര്‍ട്ടി മേധാവി സഖ്ബിര്‍ സിംഗ് ബാദലാണ് ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുന്നത്. ഹര്‍സിമ്രത്ത് കൗറിന്റെ രാജിയില്‍ തന്നെ ഉറച്ച് നില്‍ക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി കൊണ്ട് വന്ന കര്‍ഷക ബില്ലുകളില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍സിമ്രത് കൗര്‍ രാജി വെച്ചത്.

ഹര്‍സിമ്രത്ത് കൗര്‍

ഹര്‍സിമ്രത്ത് കൗര്‍

കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് മന്ത്രിസഭയില്‍ ആദ്യം അവതരിപ്പിച്ചപ്പോള്‍ തന്നെ ഹര്‍സിമ്രത്ത് ശക്തമായി എതിര്‍ത്തിരുന്നു. ഓര്‍ഡിനന്‍സില്‍ പഞ്ചാബിലെ ജനങ്ങള്‍ അതീവ ഈ ആശങ്കയിലാണെന്നും അറിയിച്ചിരുന്നു. എന്നാല്‍ എതിര്‍പ്പുകള്‍ മറികടന്ന് ബില്ല് പാസാക്കിയതോടെയാണ് ഹര്‍സിമ്രത്ത് കൗര്‍ രാജി വെച്ചതെന്ന് സഖ്ബിര്‍ സിംഗ് ബാദല്‍ വ്യക്തമാക്കി.

ശിരോമണി അകാലിദള്‍

ശിരോമണി അകാലിദള്‍

ആദ്യഘട്ടത്തില്‍ പാര്‍ട്ടി ബില്ലിനെ പിന്തുണച്ചിരുന്നു. എന്‍ഡിഎയുടെ സഖ്യകക്ഷിയായതിനാല്‍ തന്നെ സര്‍ക്കാര്‍ പറയുന്നതെല്ലാം കര്‍ഷകരെ അറിയിക്കുകയും കര്‍ഷകരുടെ അഭിപ്രായം കൃത്യമായി സര്‍ക്കാരിനേയും അറിയിച്ചിരുന്നുവെന്നും സഖ്ബീര്‍ സിംഗ് പറഞ്ഞു. എന്നാല്‍ കര്‍ഷകര്‍ ഇത്ര വലിയ ആശങ്ക പ്രകടിപ്പിച്ചിട്ടും ഒരു മാറ്റവും വരുത്താതെ ബില്‍ കൊണ്ട് വന്നതില്‍ ദുഃഖമുണ്ടെന്നും ശിരോമണി അകാലിദള്‍ വ്യക്തമാക്കി.

അനിശ്ചിതത്വം

അനിശ്ചിതത്വം

കര്‍ഷകരുടെ അവകാശങ്ങള്‍ പരിശോധികാത്ത സര്‍ക്കാരിന്റെ ഭാഗത്ത് നിലകൊള്ളാന്‍ കഴിയില്ല. വിഷയം സര്‍ക്കാരില്‍ ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ രണ്ട് മാസം ചെലവഴിച്ചു. എന്നാല്‍ നിലവില്‍ ബില്ല് പാസാക്കിയതോടെ ഞങ്ങള്‍ക്ക് തിരികെ പോകാന്‍ കഴിയില്ലെന്നും പാര്‍ട്ടി നിലപാട് വ്യക്തമാക്കി. ഇതോടെ എന്‍ഡിഎയില്‍ തുടരുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

ബിജെപിക്കൊപ്പം

ബിജെപിക്കൊപ്പം

പാര്‍ട്ടിയുടെ സ്ഥാപന അംഗങ്ങളാണ് ശിരോമണി അകാലി ദള്‍. വിഷയം കോര്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത് പാര്‍ട്ടിയില്‍ തുടരുന്ന കാര്യത്തില്‍ സാഹചര്യത്തിനനുസരിച്ച് നിലപാട് എടുക്കാനാണ് തീരുമാനം. അതേസമയം ഹസ്രത്തിന്റെ രാജിക്ക് പിന്നാലെ അതൊരു തന്ത്രമാണെന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ പ്രതികരണം. അകാലി ദള്‍ ഇപ്പോള്‍ ബിജെപിക്കൊപ്പം തുടരുകയാണെന്നും രാജി വെറും തന്ത്രമാണെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

Recommended Video

cmsvideo
Narendra Modiji, why so scared? Asks Rahul Gandhi | Oneindia Malayalam
കര്‍ഷക പ്രതിഷേധം

കര്‍ഷക പ്രതിഷേധം

കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ പഞ്ചാബില്‍ കര്‍ഷക പ്രതിഷേധം ശക്തമാവുകയാണ്. എന്നാല്‍ ഇത് രാജ്യത്തെ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ നിലപാട്. കര്‍ഷകര്‍ക്ക് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനും നായമായ വില ലഭിക്കാനും ബില്‍ സഹായിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം.

'ജലീൽ, ജയിലിന് പുറത്തെ മദനി'... ജലീലിന്റെ മറുപടി; കൊല്ലാൻ കഴിഞ്ഞേക്കും, പക്ഷേ തോൽപിക്കാനാവില്ല'ജലീൽ, ജയിലിന് പുറത്തെ മദനി'... ജലീലിന്റെ മറുപടി; കൊല്ലാൻ കഴിഞ്ഞേക്കും, പക്ഷേ തോൽപിക്കാനാവില്ല

വിടി ബല്‍റാം എംഎല്‍എ അടക്കം ഇരുന്നൂറോളം പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്വിടി ബല്‍റാം എംഎല്‍എ അടക്കം ഇരുന്നൂറോളം പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

English summary
Shiromani Akali Dal will look into the possibility of continuing the NDA alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X