കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തിനെതിരെ എന്‍ഡിഎ കക്ഷി, കാര്‍ഷിക ബില്ലിനെ എതിര്‍ക്കും, പഞ്ചാബില്‍ നിന്ന്...

Google Oneindia Malayalam News

ചണ്ഡീഗഡ്: കേന്ദ്രത്തിന്റെ കാര്‍ഷിക ബില്ലിനെതിരെ ശിരോമണി അകാലിദള്‍. രാജ്യസഭയില്‍ ബില്ലിനെ എതിര്‍ക്കുമെന്ന് അകാലിദള്‍ അറിയിച്ചു. എന്‍ഡിഎ കക്ഷിയില്‍ നിന്ന് ഇത്ര വലിയൊരു എതിര്‍പ്പുണ്ടായത് വലിയ തിരിച്ചടിയാണ് ബിജെപിക്ക്. പഞ്ചാബില്‍ കര്‍ഷക പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് അകാലിദളിന് ഇടപെടേണ്ടി വന്നത്. ബിജെപിയുമായി ഈ വിഷയത്തില്‍ ഇടഞ്ഞിരിക്കുകയാണ് അകാലിദള്‍. തങ്ങളോടൊന്നും ചോദിക്കാതെയാണ് ബിജെപി ബില്ലുകള്‍ പാസാക്കിയതെന്ന് അകാലിദള്‍ പറയുന്നു. കാര്‍ഷിക ബില്ലില്‍ ചര്‍ച്ചകള്‍ക്ക് പോലും ബിജെപി തയ്യാറായില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.

1

കഴിഞ്ഞ ദിവസമാണ് കാര്‍ഷിക ഓര്‍ഡിനന്‍സ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. അതേസമയം ഇരുസഭകളിലും ഈ നീക്കത്തെ എതിര്‍ക്കുമെന്ന് അകാലിദള്‍ പറഞ്ഞു. അകാലിദള്‍ ഒരു സ്വതന്ത്ര്യ പാര്‍ട്ടിയാണ്. ബിജെപിയുമായി സഖ്യമുണ്ടെന്ന് കരുതി അവര്‍ പറയുന്നതെന്തും ഞങ്ങള്‍ അംഗീകരിക്കില്ല. ബിജെപിക്ക് അവരുടേതായ അജണ്ടയുണ്ട്. അകാലിദളിനും അതേപോലെ സ്വന്തമായി അജണ്ടകളുണ്ടെന്നും നേതാക്കള്‍ പറയുന്നു. അതേസമയം പ്രകാശ് സിംഗ് ബാദലും സുഖ്ബീര്‍ സിംഗ് ബാദലിനും വലിയ എതിര്‍പ്പുകള്‍ ദില്ലി തിരഞ്ഞെടുപ്പ് മുതല്‍ ബിജെപിയുമായി ഉണ്ട്. അത് കാര്‍ഷിക ഓര്‍ഡിനന്‍സിലൂടെ രൂക്ഷമായിരിക്കുകയാണ്.

അകാലിദളുമായി കാര്‍ഷിക ബില്ലില്‍ ബിജെപിയും സര്‍ക്കാരും ചര്‍ച്ചകള്‍ നടത്തണമായിരുന്നു. ഞങ്ങള്‍ കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും പാര്‍ട്ടിയാണെന്ന് ഓര്‍ഡിനന്‍സ് കൊണ്ടുവരും മുമ്പ് അവര്‍ ആലോചിക്കണമായിരുന്നുവെന്ന് സുഖ്ബീര്‍ സിംഗ് ബാദല്‍ പറഞ്ഞു. ഞങ്ങള്‍ ഈ ഓര്‍ഡിനന്‍സ് ആവശ്യപ്പെട്ടിട്ടില്ല. ഈ ഓര്‍ഡിനന്‍സ് പഞ്ചാബിനെ മൊത്തത്തില്‍ ബാധിക്കും. ഞങ്ങളുടെ കര്‍ഷകര്‍ക്ക് അവരുടെ ഉത്തരങ്ങള്‍ ലഭിക്കുന്നില്ലെന്ന് സുഖ്ബീര്‍ സിംഗ് ബാദല്‍ പറഞ്ഞു. അതേസമയം കേന്ദ്രത്തെ ഈ ഓര്‍ഡിനന്‍സിനെ നേരത്തെ ബാദലും പാര്‍ട്ടിയും പിന്തുണച്ചിരുന്നു. ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ്.

അകാലിദളിന്റെ കോര്‍ കമ്മിറ്റി യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് മൂന്ന് ഓര്‍ഡിനന്‍സുകള്‍ക്ക് അംഗീകാരം നല്‍കരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ ഇത് കാര്യമായി എടുത്തിരുന്നില്ല. അതേസമയം രാജ്യസഭയില്‍ ബിജെപിയുടെ ബില്ലിനെതിരെ വോട്ടു ചെയ്യാന്‍ പാര്‍ട്ടി എംപിമാരോട് നിര്‍ദേശിച്ചിരിക്കുകയാണ്. മൂന്ന് അംഗങ്ങളാണ് അകാലിദളിന് രാജ്യസഭയില്‍ ഉള്ളത്. കഴിഞ്ഞ ദിവസം അവശ്യസാധന ഭേദഗതി ബില്ലിനെ സുഖ്ബീര്‍ സിംഗ് ബാദല്‍ കഴിഞ്ഞ ദിവസം എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു.

Recommended Video

cmsvideo
Twitterati To Celebrate PM Modi’s Birthday As “National Unemployment Day” | Oneindia Malayalam

എന്‍ഡിഎയിലെ മന്ത്രി ഹര്‍സിമ്രത് കൗര്‍ ക്യാബിനറ്റ് യോഗത്തില്‍ ബില്ലിനെതിരെ എതിര്‍പ്പ് അറിയിക്കുകയും ചെയ്തു. അകാലിദളിന് ഇരട്ടത്താപ്പാണ് ഉള്ളതെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു. മുഖംരക്ഷിക്കാനുള്ള നടപടിയാണ് ഇപ്പോള്‍ ഉണ്ടായത്. ഹര്‍സിമ്രത് മന്ത്രിയായിരുന്നിട്ടും ഇതൊന്നും അവര്‍ അറിഞ്ഞില്ലേ. എന്തുകൊണ്ട് അവിടെ പ്രതിഷേധിച്ചില്ലെന്നും അമരീന്ദര്‍ ചോദിച്ചു.

English summary
shiromani akali dal will oppose centre's agriculture bills in rajya sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X