Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷിരൂര്‍ മണ്ണിടിച്ചില്‍: 12 കിലോമീറ്റര്‍ അകലെ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

മംഗലാപുരം: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അപകടം നടന്ന സ്ഥലത്ത് നിന്ന് 12 കിലോമീറ്റര്‍ അകലെ ഗോകര്‍ണയില്‍ ആണ് മൃതദേഹം കണ്ടത്. അപകടത്തില്‍പ്പെട്ട് കാണാതായ സന്ന ഹനുമന്തപ്പ എന്ന സ്ത്രീയുടേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചു. ജീര്‍ണിച്ച നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. മൃതദേഹം കണ്ടെടുത്ത വിവരം ഉത്തര കന്നഡ ജില്ലാ കലക്ടര്‍ സ്ഥിരീകരിച്ചു.

ഷിരൂര്‍ മണ്ണിടിച്ചില്‍ ഉണ്ടായ ദിവസം പുഴയുടെ മറുകരയില്‍ വെള്ളം ഉയര്‍ന്നപ്പോള്‍ കാണാതായ സ്ത്രീകളില്‍ ഒരാളാണ് സന്ന ഹനുമന്തപ്പ. മണ്ണിടിച്ചിലില്‍ വീട് തകര്‍ന്നതിന് പിന്നാലെ ഇവര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു എന്നാണ് ഇവരം. ഇത്തരത്തില്‍ നാല് പേരെയാണ് കാണാതായത്. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ആറ് വീടുകള്‍ തകരുകയും ചെയ്തിരുന്നു എന്നാണ് വിവരം.

Shirur Landslide

മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് നദിയുടെ മറുകരയില്‍ മാടങ്കേരി ഉള്‍വരെ എന്ന ഗ്രാമത്തിലാണ് സന്നി ഹനുമന്തയുടെ കുടുംബം താമസിച്ചിരുന്നത്. മണ്ണിടിച്ചിലില്‍ നദിയിലെ വെള്ളം ഇരച്ചെത്തിയപ്പോള്‍ വീടിനുള്ളില്‍ പാചകം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ഇവര്‍. മണ്ണിടിച്ചിലുണ്ടായ ദിവസം ഗംഗാവലിപ്പുഴയില്‍ വലിയ സ്‌ഫോടനവും ഭൂമികുലുക്കവും ഉണ്ടായി എന്നാണ് നാട്ടുകാര്‍ പറയുന്നത്.

അതേസമയം മണ്ണിടിച്ചിലില്‍ ദേശീയപാതയില്‍നിന്ന് പുഴയിലേക്ക് വീണ രണ്ട് പാചകവാതക ടാങ്കര്‍ ലോറികളില്‍ ഒരെണ്ണം കണ്ടെത്താനായിട്ടില്ല. ലോറിയിലെ പാചകവാതക ടാങ്കര്‍ പൊട്ടിത്തെറിച്ചതായിരിക്കും സ്‌ഫോടനത്തിന് കാരണം എന്നാണ് നിഗമനം. അതിനിടെ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ ഇന്നും തുടരുകയാണ്.

അര്‍ജുനെ കാണാതായിട്ട് എട്ട് ദിവസമാകുമ്പോഴും പ്രതീക്ഷ നല്‍കുന്ന ഒരു വിവരവും ലഭിച്ചിട്ടില്ല. കൂടുതല്‍ റഡാര്‍ ഉപകരണങ്ങള്‍ എത്തിച്ച് അര്‍ജുനായുള്ള തിരച്ചില്‍ നടത്താനുള്ള ശ്രമത്തിലാണ് സൈന്യം. കരയില്‍ ലോറിയില്ല എന്ന നിഗമനത്തിലാണ് സൈന്യം. അതിനാല്‍ തന്നെ ഇന്ന് മുതല്‍ ഗംഗാവലി പുഴ കേന്ദ്രീകരിച്ചുള്ള തിരച്ചിലായിരിക്കും നടക്കുക. ഇന്നലെ വൈകിട്ടോടെ പുഴയ്ക്കടിയില്‍ നിന്ന് പുതിയ സിഗ്‌നല്‍ കിട്ടിയിരുന്നു.

പുഴയില്‍ കര ഭാഗത്ത് നിന്ന് 40 മീറ്റര്‍ അകലെയാണ് സിഗ്‌നല്‍ ലഭിച്ചിരിക്കുന്നത്. വെള്ളത്തില്‍ ഉപയോഗിക്കാവുന്ന ഫെറക്‌സ് ലൊക്കേറ്റര്‍ 120-യും ഡീപ് സെര്‍ച്ച് മൈന്‍ ഡിറ്റക്റ്ററും ഉപയോഗിച്ചാവും തിരച്ചില്‍ നടത്തുക. റോഡില്‍ മണ്ണിനടിയില്‍ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഈ ദിവസമത്രയും പരിശോധന നടത്തിയത്. ജൂലൈ 16 ന് രാവിലെയാണ് മണ്ണിടിഞ്ഞ് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനെയും ഓടിച്ചിരുന്ന ട്രക്കും കാണാതായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+