Get Updates
Get notified of breaking news, exclusive insights, and must-see stories!

മണ്ണിടിച്ചിലുണ്ടായ ദിവസം ഗംഗാവലിപ്പുഴയില്‍ ഉഗ്രസ്‌ഫോടനവും ഭൂമികുലുക്കവും ഉണ്ടായെന്ന് നാട്ടുകാര്‍

മംഗലാപുരം: ഷിരൂരില്‍ മണ്ണിടിച്ചില്‍ ഉണ്ടായ ദിവസം ഗംഗാവലിപ്പുഴയില്‍ ഉഗ്രസ്‌ഫോടനവും ഭൂമികുലുക്കവും ഉണ്ടായെന്ന് നാട്ടുകാര്‍. ലോറി ഡ്രൈവറും കോഴിക്കോട് സ്വദേശിയുമായ അര്‍ജുനെ കാണാതായ ദിവസം ഈ സ്ഥലത്തോട് ചേര്‍ന്ന് ഗംഗാവലിപ്പുഴയില്‍ ഉഗ്രസ്‌ഫോടനവും ഭൂമികുലുക്കവും ഉണ്ടായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഗംഗാവലി പുഴയുടെ മറുകരയിലെ ഗ്രാമത്തില്‍ ഇത് കാരണം വലിയ നാശനഷ്ടവുമുണ്ടായിട്ടുണ്ട്.

അരക്കിലോമീറ്ററോളം വീതിയുള്ള പുഴയാണ് ഗംഗാവലി. മാടങ്കേരി ഉള്‍വരെ എന്ന ഗ്രാമമാണ് ഗംഗാവലി പുഴയുടെ മറുകരയില്‍ സ്ഥിതി ചെയ്യുന്നത്. മത്സ്യത്തൊഴിലാളികളും ഗോത്രവിഭാഗക്കാരുമാണ് ഇവിടെ താമസിക്കുന്നത്. ഷിരൂര്‍ കുന്നുകളിലെ മണ്ണിടിച്ചില്‍ സമയത്തുണ്ടായ സ്‌ഫോടനത്തില്‍ ഈ ഗ്രാമത്തിലെ ആറ് വീടുകള്‍ തകര്‍ന്നു. ഒമ്പത് പേരെ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ കുത്തൊഴുക്കില്‍ കാണാതായി.

Shirur Landslide

ഇതില്‍ ഒരു സ്ത്രീയുടെ മൃതദേഹമാണ് ഇന്ന് രാവിലെ കിട്ടിയത്. ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതേസമയം മണ്ണിടിച്ചിലില്‍ ദേശീയപാതയില്‍ നിന്ന് പുഴയിലേക്ക് ലോറികള്‍ വീണിരുന്നു. രണ്ട് പാചക വാതക ടാങ്കര്‍ ലോറികളാണ് പുഴയിലേക്ക് വീണത്. ഇതില്‍ ഒന്ന് മാത്രമാണ് ലഭിച്ചത്. ഏഴ് കിലോ മീറ്റര്‍ അകലെ നിന്നാണ് ഈ ടാങ്കര്‍ ലോറി കണ്ടെത്തിയത്. രണ്ടാമത്തെ ലോറിയുടെ ഡ്രൈവറുടെ മൃതദേഹം കിട്ടിയിരുന്നു.

എന്നാല്‍ ലോറിയെ കുറിച്ച് ഇതുവരെ യാതൊരു വിവരമില്ല. കുന്നിടിഞ്ഞ് നദിയിലേക്ക് വീണപ്പോള്‍ സുനാമി കണക്കെ വെള്ളം മുകളിലേക്ക് ഇരച്ച് കയറി എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ലോറിയിലെ പാചകവാതക ടാങ്കര്‍ പൊട്ടിത്തെറിച്ചതാകും സ്‌ഫോടനത്തിനും വെള്ളം ഉയരാനും കാരണമായത് എന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. അതേസമയം അര്‍ജുനെ കണ്ടെത്താനായുള്ള തിരച്ചില്‍ എട്ടാം ദിനമായ ഇന്നും തുടരുകയാണ്.

സൈന്യമാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ഇന്നലെ വരെ കരയില്‍ നടത്തിയ പരിശോധനയില്‍ പ്രതീക്ഷക്ക് വക നല്‍കുന്ന ഒന്നും കണ്ടെത്താനായിരുന്നില്ല. അതിനാല്‍ തന്നെ റോഡില്‍ മണ്ണിടിഞ്ഞ് വീണിടത്ത് അര്‍ജുന്റെ ലോറിയുണ്ടായേക്കില്ല എന്ന അനുമാനത്തിലാണ് അധികൃതര്‍. ഇന്ന് മുതല്‍ പുഴയില്‍ ഇറങ്ങിയുള്ള തിരച്ചിലാണ് നടത്തുക. അത്യാധുനിക റഡാറുകള്‍ ഇതിനായി എത്തിക്കും.

അതിനിടെ അര്‍ജുനെ കണ്ടെത്തുന്നതിന് അടിയന്തര ഇടപെടല്‍ തേടി കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. സുപ്രീം കോടതിയില്‍ ഹര്‍ജി എത്തിയിരുന്നെങ്കിലും ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചതോടെ അഭിഭാഷകനായ കെ ആര്‍ സുഭാഷ് ചന്ദ്രനാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അര്‍ജുനെ കണ്ടെത്തുന്ന കാര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ നിസ്സംഗത കാട്ടി എന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+