ശിവസേനയുടെ അമ്പതാം വാര്‍ഷികം; ബിജെപിക്ക് ക്ഷണമില്ല
മുംബൈ: ശിവസേനയുടെ അമ്പതാം വാര്‍ഷികാഘോഷത്തിന് ബിജെപിക്ക് ക്ഷണമില്ല. ഞായറാഴ്ചയാണ് ശിവസേനയുടെ അമ്പതാം വാര്‍ഷികാഘോഷം നടക്കുന്നത്. പാര്‍ട്ടിക്ക് അകത്ത് നടക്കുന്ന ആഘോഷമായതിനാലാണ് ബിജെപിക്ക് ക്ഷണമില്ലാത്തതെന്നാണ് ഔദ്യോഗിക ഭാഷ്യം.
ഈ അടുത്ത കാലത്ത് അലഹബാദില്‍ ദേശീയ എക്‌സിക്യൂട്ടീവ് മീറ്റ് നടത്തിയപ്പോള്‍ ഒരു സഖ്യ കക്ഷികളെയും ബിജെപി ക്ഷണിച്ചിരുന്നില്ല. അതുപോലെ എല്ലാ പാര്‍ട്ടികള്‍ക്കും അവരുടെ അംഗങ്ങള്‍ക്കായുള്ള ആഘോഷങ്ങളും യോഗങ്ങളും ഉണ്ടാകുമെന്ന് സേനാ വക്താവ് മനീഷ് കയാന്‍ഡേ പറഞ്ഞു.

എന്നാല്‍ ശിവസേന അവരുടെ പ്രവര്‍ത്തകര്‍ക്കായി നടത്തുന്ന ആഘോഷത്തില്‍ ആരെ ക്ഷണിക്കണമെന്ന് നിശ്ചയിക്കുന്നത് അവരാണ്. ഞങ്ങള്‍ അവര്‍ക്ക് എല്ലാ ആശംസകളും നല്‍കുന്നുവെന്ന് ബിജെപി വക്താവ് മാധവ് ഭണ്ഡാരി പറഞ്ഞു. അതേസമയം ബിജെപിയും സേനയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം വരുന്ന തിരഞ്ഞെടുപ്പില്‍ അവരുടെ നിര്‍ഭാഗ്യമായി മാറുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം.
വരുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്ന് ബിജെപിയെ അറിയിക്കാനാണോ ഇത്തരത്തിലൊരു നീക്കം എന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പില്‍ നൂറ് ശതമാനം വിജയം പാര്‍ട്ടി കൈവരിക്കണമെന്നാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും സേനയ്ക്ക് വളരാന്‍ ആരുടെയും പിന്തുണയും ആവശ്യമില്ലെന്നുമാണ് സേന വക്താവ് പറഞ്ഞത്.












Click it and Unblock the Notifications