കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ അതിര്‍ത്തി തര്‍ക്കം കടുക്കുന്നു, ശിവസേന യെഡിയൂരപ്പയുടെ കോലം കത്തിച്ചു, അക്രമം ശക്തം!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ കര്‍ണാടകയുമായുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നു. ശിവസേന പ്രവര്‍ത്തകര്‍ കോലാപൂരില്‍ പ്രതിഷേധവുമായി അണിനിരന്നിരിക്കുകയാണ്. നേരത്തെ കര്‍ണാടകത്തില്‍ മറാത്തികള്‍ താമസിക്കുന്ന മേഖലയെ കര്‍ണാടക അധീന മഹാരാഷ്ട്ര എന്നാണ് ഉദ്ധവ് വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ശിവസേന പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കിയത്. കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ കോലം വരെ ശിവസേന കത്തിച്ചു.

1

കോലാപൂരില്‍ ശിവസേന പ്രവര്‍ത്തകര്‍ കന്നഡ ചിത്രത്തിന്റെ പ്രദര്‍ശനവും തടഞ്ഞിരിക്കുകയാണ്. ബെല്‍ഗാവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇപ്പോള്‍ വഷളായിരിക്കുന്നത്. കര്‍ണാടകത്തില്‍ നിന്ന് കോലാപൂരിലേക്കുള്ള ബസ് സര്‍വീസുകളും റദ്ദാക്കിയിരിക്കുകയാണ്. അക്രമത്തിനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നീക്കം. പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ഈ വിഷയത്തില്‍ ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല.

ബെല്‍ഗാവ് മഹാരാഷ്ട്രയുടെ ഭാഗമാണെന്ന് ശിവസേന ഉന്നയിക്കുന്നു. മഹാരാഷ്ട്രയില്‍ ഇത് വൈകാരിക വിഷയവുമാണ്. മറാത്തി സംസാരിക്കുന്ന ജനവിഭാഗം കൂടുതലായുള്ള സംസ്ഥാനമാണ് ബെല്‍ഗാവ്. എന്നാല്‍ കര്‍ണാടക ഇത് വിട്ടുകൊടുക്കാന്‍ തയ്യാറല്ല. മറാത്തി സംസാരിക്കുന്ന ഗ്രാമങ്ങളുടെ ഏകീകരണത്തിനായി ശ്രമിക്കുന്ന മഹാരാഷ്ട്ര ഏകീകരണ്‍ സമിതിക്കെതിരെ കന്നഡ സംഘടന നടത്തിയ പരാമര്‍ശങ്ങളാണ് മറാത്താ വാദം വീണ്ടും ശക്തിപ്പെടുത്തിയത്.

നേരത്തെ ഛഗന്‍ ബുജ്ബല്‍, ഏക്‌നാഥ് ഷിന്‍ഡെ എന്നിവരെ അതിര്‍ത്തി തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ നിരീക്ഷിക്കാനായി ഉദ്ധവ് താക്കറെ നിയോഗിച്ചിരുന്നു. സുപ്രീം കോടതിയില്‍ വര്‍ഷങ്ങളായി ഈ കേസ് നിലനില്‍ക്കുകയാണ്. അതേസമയം കര്‍ണാടകത്തില്‍ വിവിദ സംഘടനകള്‍ ഉദ്ധവിന്റെ കോലം കത്തിച്ചാണ് പ്രതിഷേധിച്ചത്. കന്നഡയില്‍ എഴുതിയ ബില്‍ ബോര്‍ഡുകള്‍ വരെ ചില സാമൂഹിക പ്രവര്‍ത്തകര്‍ കറുത്ത ചായം തേച്ച് മായ്ച്ച് കളഞ്ഞു. അടുത്തിടെ മഹാരാഷ്ട്ര ഏകീകരണ്‍ സമിതി തങ്ങളുടെ നിര്‍ദേശങ്ങള്‍ ഉദ്ധവിന് സമര്‍പ്പിച്ചിരുന്നു.

ബീഹാറില്‍ 50:50 വേണ്ട, ജെഡിയുവിന് കൂടുതല്‍ സീറ്റ് വേണം, പുതിയ കുരുക്കിട്ട് പ്രശാന്ത് കിഷോര്‍ബീഹാറില്‍ 50:50 വേണ്ട, ജെഡിയുവിന് കൂടുതല്‍ സീറ്റ് വേണം, പുതിയ കുരുക്കിട്ട് പ്രശാന്ത് കിഷോര്‍

English summary
shiv sena activists burn yediyurappas effigy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X