Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ഡിഎയില്‍ ഭിന്നത രൂക്ഷമാകുന്നു; നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെ വിമര്‍ശിച്ച് ഘടകകക്ഷികള്‍

പ്രധാനമന്ത്രിയെ ഞങ്ങള്‍ പിന്തുണക്കുന്നു. എന്നാല്‍ അല്‍പ്പം കൂടി മെച്ചപ്പെട്ട രീതിയില്‍ വേണമായിരുന്നു ഇത് നടപ്പിലാക്കാന്‍. സ്വന്തം പണം കൈകളിലെത്താന്‍ ജനം ബുദ്ധിമുട്ടരുതായിരുന്നെന്ന് ബാദല്‍ വ്യക്തമാക്കി

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ എന്‍ഡിഎയില്‍ ഭിന്നത രൂക്ഷമാകുന്നു. 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് ഗ്രാമീണ സ്ത്രീകളെ ദുരിതത്തിലാക്കുന്ന തീരുമാനമാണഎന്ന് അകാലിദള്‍ നേതാവും പഞ്ചാബ് ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ ബാദല്‍ പറഞ്ഞു. പ്രതിദിനം പിന്‍വലിക്കാവുന്ന പണത്തിന് പരിധി ഏര്‍പ്പെടുത്തിയതിനേയും അദ്ദേഹം വിമര്‍ശിച്ചു.

500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച നടപടിയെ ശിവസേന നേരത്തെ ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ഇതിന് പിന്നാലെയാണ് ഘടകകക്ഷിയായ അകാലിദളും വലിയ എതിര്‍പ്പുമായി രംഗത്തെത്തിയത്. നോട്ട് പിന്‍വലിച്ചതിന്റെ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുക ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളെയാണ്. 50 ദിവസത്തിനകം ഈ തീരുമാനം നടപ്പാക്കാന്‍ സാധ്യമല്ല. പ്രധാനമന്ത്രിയെ ഞങ്ങള്‍ പിന്തുണക്കുന്നു. എന്നാല്‍ അല്‍പ്പം കൂടി മെച്ചപ്പെട്ട രീതിയില്‍ വേണമായിരുന്നു ഇത് നടപ്പിലാക്കാന്‍. സ്വന്തം പണം കൈകളിലെത്താന്‍ ജനം ബുദ്ധിമുട്ടരുതായിരുന്നെന്ന് ബാദല്‍ വ്യക്തമാക്കി.

 ഉപയോഗപ്പെടുത്തണം

ഉപയോഗപ്പെടുത്തണം

പ്രശ്‌നം പരിഹരിക്കാന്‍ സഹകരണ ബാങ്കുകളെ കൂടി ഉള്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് സുഖ്ബീര്‍ ബാദല്‍ പറഞ്ഞു.

 പ്രോയോഗികമല്ല

പ്രോയോഗികമല്ല

ദിവസേന പിന്‍വലിക്കാവുന്ന തുക 4500 രൂപയാക്കിയത് പ്രായോഗികമല്ല; പരിധി ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 സ്വന്തം പണം

സ്വന്തം പണം

അല്‍പ്പം കൂടി മെച്ചപ്പെട്ട രീതിയില്‍ വേണമായിരുന്നു ഇത് നടപ്പിലാക്കാന്‍. സ്വന്തം പണം കൈകളിലെത്താന്‍ ജനം ബുദ്ധിമുട്ടുകയാണഎന്നും ബാദല്‍ വ്യക്തമാക്കി.

 വിമര്‍ശനം

വിമര്‍ശനം

ശക്തമായ വിമര്‍ശനവുമായാണ് ശിവസേന നേരത്തെ തീരുമാനത്തിനെതിരെ രംഗത്ത് വന്നത്. വലിയ പ്രതീക്ഷയാണ് പ്രധാനമന്ത്രിയില്‍ ജനങ്ങള്‍ക്കുള്ളതെന്നും ജനങ്ങളുടെ വിശ്വാസ്യത തകര്‍ത്താല്‍ അവര്‍ മോഡിക്കെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമെന്നും ശിവസേന നേതാവ് ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+