Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്ര സഖ്യം ധാരണയായി... ഗവര്‍ണറെ നാളെ കാണും, ഉദ്ധവിനൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസ്!!

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ തീരുമാനമാവുന്നു. കോണ്‍ഗ്രസ് എന്‍സിപി പാര്‍ട്ടികളുമായുള്ള ചര്‍ച്ചകളില്‍ ശിവസേന സമവായത്തിന് തയ്യാറായതോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള വഴി തെളിഞ്ഞിരിക്കുകയാണ്. എന്‍സിപി നാളെ കോണ്‍ഗ്രസ് ശിവസേന നേതാക്കള്‍ക്കൊപ്പം ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ കാണും. അതേസമയം കോണ്‍ഗ്രസിനുള്ളില്‍ ചെറിയൊരു വിഭാഗം ഇപ്പോഴും സഖ്യത്തിന് പച്ചക്കൊടി കാണിച്ചിട്ടില്ല.

എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ മുന്നില്‍ നിന്ന് നയിച്ച ചര്‍ച്ചയ്‌ക്കൊടുവിലാണ് കോണ്‍ഗ്രസ് സഖ്യത്തിന് തയ്യാറായത്. അതേസമയം മുമ്പ് ശിവസേനയുടെ പിന്തുണ കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നു എന്ന ചരിത്രവും നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. യുപിഎ സര്‍ക്കാരിന്റെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ശിവസേന പ്രതിഭാ പാട്ടീലിനെയും പ്രണബ് മുഖര്‍ജിയെയും പിന്തുണച്ചിരുന്നു. ഇതെല്ലാം എന്‍ഡിഎയുടെ ഭാഗമായപ്പോഴായിരുന്നു.

ഗവര്‍ണറെ കാണാനൊരുങ്ങുന്നു

ഗവര്‍ണറെ കാണാനൊരുങ്ങുന്നു

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം അവസാനിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. നാളെ ഗവര്‍ണറെ കാണാന്‍ ശിവസേന സമ്മതിച്ചതായി എന്‍സിപി വ്യക്തമാക്കി. ഇതോടെ മൂന്ന് പേരെയും സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കും. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചാല്‍ രാഷ്ട്രപതി ഭരണത്തിന് പ്രസക്തിയില്ലാതാവും. ഇതോടെ ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകൃതമാവും. ഇതോടെ ബിജെപി ശിവസേന സഖ്യവും ഇല്ലാതാവും.

കോണ്‍ഗ്രസില്‍ എതിര്‍പ്പ്

കോണ്‍ഗ്രസില്‍ എതിര്‍പ്പ്

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഇപ്പോഴും ശിവസേനയുമായി സഖ്യം വേണ്ടെന്ന തീരുമാനത്തിലാണ്. എന്നാല്‍ എതിര്‍പ്പ് കുറഞ്ഞുവരുന്നതായിട്ടാണ്. ഇതിനിടയില്‍ അഹമ്മദ് പട്ടേല്‍ സോണിയാ ഗാന്ധിയെ കാണുകയും ചെയ്തു. അഹമ്മദ് പട്ടേലിന് സഖ്യമുണ്ടാക്കുന്നതില്‍ താല്‍പര്യമില്ല. അതേസമയം ഭൂരിപക്ഷമുള്ള സ്ഥിരതയാര്‍ന്ന സര്‍ക്കാര്‍ സംസ്ഥാനത്ത് വരുമെന്ന ഉറപ്പും ശരത് പവാര്‍ നല്‍കി. അഞ്ച് വര്‍ഷം ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പിന്തുണ എങ്ങനെ

പിന്തുണ എങ്ങനെ

കോണ്‍ഗ്രസിന്റെ പിന്തുണ പുറത്ത് നിന്നാണോ അകത്ത് നിന്നാണോ എന്ന് വ്യക്തമല്ല. ഇക്കാര്യം ഉടന്‍ അറിയുമെന്ന് എന്‍സിപി മുംബൈ പ്രസിഡന്റ് നവാബ് മാലിക് പറഞ്ഞു. അതേസമയം ശരത് പവാറിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് ശിവസേന നയിക്കുന്ന സര്‍ക്കാരിന്റെ ഭാഗമാവാന്‍ കോണ്‍ഗ്രസ് സമ്മതിച്ചെന്നാണ് സൂചന. ഞായറാഴ്ച്ച ശരത് പവാര്‍ സോണിയാ ഗാന്ധിയെ ദില്ലിയിലെത്തി കാണുന്നുണ്ട്. ഇതിന് ശേഷം മുഖ്യമന്ത്രി പദത്തിലെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

മന്ത്രിസ്ഥാനം ഇങ്ങനെ

മന്ത്രിസ്ഥാനം ഇങ്ങനെ

ശിവസേനയ്ക്ക് 16 മന്ത്രിമാരുണ്ടാകുമെന്നാണ് സൂചന. എന്‍സിപിക്ക് 14 മന്ത്രിമാരെയും കോണ്‍ഗ്രസിന് 12 പേരെയും ലഭിക്കും. അതേസമയം കോണ്‍ഗ്രസിനെ നല്ല രീതിയില്‍ തന്നെ പരിഗണിക്കാനാണ് തീരുമാനം. സ്പീക്കര്‍ പദവിയും കോണ്‍ഗ്രസിന് ലഭിക്കും. അതേസമയം ഉപമുഖ്യമന്ത്രി പദവും കോണ്‍ഗ്രസിന് ലഭിച്ചേക്കും. നിയമസഭാ കൗണ്‍സില്‍ ചെയര്‍മാന്‍ പദവി എന്‍സിപിക്ക് ലഭിക്കും. രണ്ട് ഉപമുഖ്യമന്ത്രിമാരിലൊരാള്‍ ശിവസേനയില്‍ നിന്നായിരിക്കും.

40 പോയിന്റ് പദ്ധതി

40 പോയിന്റ് പദ്ധതി

40 പോയിന്റ് നിര്‍ദേശങ്ങള്‍ അടങ്ങിയ പൊതു മിനിമം പരിപാടി തീരുമാനമായി കഴിഞ്ഞു. നവംബര്‍ 19ന് ഇതിന്റെ അന്തിമ രൂപരേഖ തയ്യാറാവും. സര്‍ക്കാര്‍ നയം ഇതിന് അനുസരിച്ചായിരിക്കും. അതേസമയം ശിവസേനയുടെ പ്രതിച്ഛായ അടിമുടി മാറുമെന്നാണ് വ്യക്തമാകുന്നത്. ഇതുവരെയുണ്ടായിരുന്ന നയത്തില്‍ നിന്ന് പിന്‍മാറിയുള്ള ശിവസേനയുടെ ഭരണവുമായിരിക്കും വരാന്‍ ഒരുങ്ങുന്നത്. നിലവില്‍ മുഖ്യമന്ത്രി പദം കൈമാറുന്ന കാര്യത്തില്‍ മാത്രമാണ് ചില സംശയങ്ങളുള്ളത്.

അവസാന തീരുമാനം

അവസാന തീരുമാനം

മുഖ്യമന്ത്രി പദം കോണ്‍ഗ്രസിനും ശിവസേനയ്ക്കും എന്‍സിപിക്കുമായി വീതിച്ച് നല്‍കണമെന്ന ഫോര്‍മുലയിലാണ് അവസാനം എത്തി നില്‍ക്കുന്നത്. തുല്യ കാലാവധിയിലേക്കാവും ഇത് നല്‍കുക. അശോക് ചവാന്‍, പൃഥ്വിരാജ് ചവാന്‍ എന്നിവര്‍ ഈ ഫോര്‍മുലയില്‍ താല്‍പര്യമുള്ളവരാണ്. എന്നാല്‍ ദേശീയ നേതൃത്വം മുഖ്യമന്ത്രി പദം വേണ്ടെന്ന ആവശ്യത്തിലാണ്. പവാറിനെ അഞ്ച് വര്‍ഷത്തേക്ക് മുഖ്യമന്ത്രിയാക്കണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന് പവാറിന് താല്‍പര്യമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+