കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രികക്ഷി സഖ്യം ഇന്ന് ഗവര്‍ണറെ കാണും... ഇനിയുള്ള സാധ്യതകള്‍ ഇങ്ങനെ, മുഖ്യമന്ത്രി ഉദ്ധവ്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ അപ്രതീക്ഷിതമായ നീക്കത്തില്‍ ഉപമുഖ്യമന്ത്രി അജിത് പവാറും പിന്നാലെ തന്നെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും രാജി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഇനി എന്തൊക്കെയാണ് സംസ്ഥാന അരങ്ങേറാന്‍ പോകുന്നതെന്ന് അവ്യക്തമാണ്. നേരത്തെ ശിവസേനയ്ക്കും എന്‍സിപിക്കും ഒരു ദിവസം മാത്രമാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ നല്‍കിയിരുന്നത്.

അതേസമയം സര്‍ക്കാരുണ്ടാക്കാന്‍ ശിവസേനയെ വിളിക്കുക എന്ന ഓപ്ഷന്‍ മാത്രമാണ് ഗവര്‍ണര്‍ക്ക് മുന്നിലുള്ളത്. അതല്ലെങ്കില്‍ ഭരണപ്രതിസന്ധി ചൂണ്ടിക്കാട്ടി അദ്ദേഹം വീണ്ടും രാഷ്ട്രപതി ഭരണത്തിന് നിര്‍ദേശം നല്‍കുമോ എന്നതും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യം. പക്ഷേ സുപ്രീം കോടതിയുടെ വിധി മുന്നിലുള്ളതിനാല്‍ ഗവര്‍ണക്കോ അതല്ലെങ്കില്‍ സ്പീക്കര്‍ക്കോ ഇക്കാര്യത്തില്‍ ഏകപക്ഷീയമായി നിലപാടെടുക്കാന്‍ സാധിക്കില്ല.

ത്രികക്ഷി സഖ്യം ഗവര്‍ണറെ കാണും

ത്രികക്ഷി സഖ്യം ഗവര്‍ണറെ കാണും

ശിവസേനയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സഖ്യം ഇന്ന് വൈകീട്ട് ഏഴ് മണിക്ക് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ കാണും. സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദവും അവര്‍ ഉന്നയിക്കും. ഫട്‌നാവിസും അജിത് പവാറും രാജിവെച്ച സാഹചര്യത്തിലാണ് ഈ നീക്കം. അതേസമയം സര്‍ക്കാര്‍ രൂപീകരണത്തെ പിന്തുണയ്ക്കുക എന്ന ഓപ്ഷന്‍ മാത്രമാണ് ഗവര്‍ണര്‍ക്ക് മുന്നിലുള്ളത്. നാളെ സര്‍ക്കാരുണ്ടാക്കാനുള്ള സന്നദ്ധതയാണ് ത്രികക്ഷി സഖ്യം അറിയിച്ചിരിക്കുന്നത്.

ഗവര്‍ണര്‍ ക്ഷണിക്കുമോ?

ഗവര്‍ണര്‍ ക്ഷണിക്കുമോ?

ത്രികക്ഷി സഖ്യം സമീപിക്കുന്നതിന് മുമ്പ് ഗവര്‍ണര്‍ ഇവരെ നേരിട്ട് വിളിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. അങ്ങനെയെങ്കില്‍ പുതിയൊരു നീക്കമായി അത് മാറും. സ്പീക്കറെ തിരഞ്ഞെടുക്കുന്നതാണ് അടുത്ത ഘട്ടം. കോണ്‍ഗ്രസില്‍ നിന്നായിരിക്കും അടുത്ത സ്പീക്കറുണ്ടാവുകയെന്നാണ് സൂചന. അതേസമയം വിശ്വാസ വോട്ട് നിലവിലുള്ള സ്പീക്കര്‍ നിയന്ത്രിക്കും. 162 പേരുടെ പിന്തുണയുള്ളത് കൊണ്ട് എളുപ്പത്തില്‍ വിശ്വാസ വോട്ട് ജയിക്കും. അതിന് ശേഷം സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കും.

ഉദ്ധവ് മുഖ്യമന്ത്രിയാവും

ഉദ്ധവ് മുഖ്യമന്ത്രിയാവും

ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചാല്‍ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്യും. അദ്ദേഹം അടുത്ത ആറ് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടി വരും. അതേസമയം ഉപമുഖ്യമന്ത്രി പദത്തില്‍ രണ്ട് പേരുണ്ടാവും. ബാലാസാഹേബ് തോററ്റും ജിതേന്ദ്ര അഹവദും ഉപമുഖ്യമന്ത്രിമാരാവും. തോററ്റ് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനാണ്. മുഖ്യമന്ത്രി പദത്തില്‍ മൂന്ന് മണിക്കൂറും എട്ട് മിനുട്ടുമാണ് ഫട്‌നാവിസ് രണ്ടാം വട്ടം ഇരുന്നത്.

നിയസഭാ നേതാവ്

നിയസഭാ നേതാവ്

സഖ്യത്തിന്റെ നിയമസഭാ നേതാവായി ഉദ്ധവിനെ ഉടന്‍ തന്നെ തിരഞ്ഞെടുക്കും. മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരുമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. മന്ത്രിസഭാ രൂപീകരണം അതിന് ശേഷം ഉണ്ടാവും. സുപ്രധാന വകുപ്പുകള്‍ എന്‍സിപിക്കും കോണ്‍ഗ്രസിനും ലഭിക്കും. അതേസമയം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ പൃഥ്വിരാജ് ചവാന്‍, അശോക് ചവാന്‍ എന്നിവര്‍ മന്ത്രിസഭയില്‍ ഉണ്ടാവുമെന്ന് ഉറപ്പില്ല. ഇവര്‍ നേരത്തെ മുഖ്യമന്ത്രി പദത്തില്‍ ഇരുന്നവരാണ്.

അമിത് ഷായുടെ നിര്‍ദേശം

അമിത് ഷായുടെ നിര്‍ദേശം

അമിത് ഷായുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് രാജിവെക്കാന്‍ ദേവേന്ദ്ര ഫട്‌നാവിസ് തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും സുപ്രീം കോടതി വിധിക്ക് പിന്നാലെ ഒത്തുച്ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ വിശ്വാസ വോട്ടിനെ ദേവേന്ദ്ര ഫട്‌നാവിസ് നേരിടേണ്ടെന്ന് ഇവര്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ 3.30ന് രാജി പ്രഖ്യാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ അപ്രതീക്ഷിത നീക്കത്തിലൂടെയായിരുന്നു ഫട്‌നാവിസ് മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കിയത്.

 ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരിന് ഭൂരിപക്ഷമില്ല, പക്ഷേ... രാംദാസ് അത്തവാലെ പറയുന്നത് ഇങ്ങനെ ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരിന് ഭൂരിപക്ഷമില്ല, പക്ഷേ... രാംദാസ് അത്തവാലെ പറയുന്നത് ഇങ്ങനെ

English summary
shiv sena alliance will see governor to claim govt formation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X