കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ സഖ്യത്തിന് പുതിയ പേരായി.... ഡെഡ്‌ലൈനുമായി ശിവസേന, ഇനി സമയമില്ല!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി ഇതര സര്‍ക്കാരിന് വേണ്ടിയുള്ള ശ്രമങ്ങള്‍ പൂര്‍ത്തിയായി. കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികള്‍ ഭാഗമാകുന്ന സഖ്യത്തിന് മഹാരാഷ്ട്ര വികാസ ആഗഡി എന്നാണ് പേരിട്ടിരിക്കുന്നത്. ഭരണഘടനയുടെ മൂല്യം ഉയര്‍ത്തിപ്പിടിച്ച് ഭരിക്കാനാണ് മൂന്ന് പാര്‍ട്ടികളും തീരുമാനെടുത്തത്. അതേസമയം ശിവസേന തീവ്ര ഹിന്ദുത്വ നിലപാടില്‍ നിന്ന് പിന്മാറണമെന്നാണ് നിര്‍ദേശം. കോണ്‍ഗ്രസ് ഉയര്‍ത്തി പിടിക്കുന്ന മതേതരത്വത്തിന്റെ പാതയിലേക്ക് വരാമെന്ന് ശിവസേന ഉറപ്പ് നല്‍കിയിട്ടുണ്ട്.

1

അതേസമയം ശിവസേന എംപിമാര്‍ നാളെ നിര്‍ണായക യോഗം ചേരുന്നുണ്ട്. ഉദ്ധവ് താക്കറെയുടെ മാതോശ്രീയാണ് കൂടിക്കാഴ്ച്ച. ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി കാണുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡുമായി വരാനും ഉദ്ധവ് നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ സര്‍ക്കാരുണ്ടാക്കുന്നതിന് ഡെഡ്‌ലൈനുമായി ശിവസേന രംഗത്തെത്തി. എത്രയും പെട്ടെന്ന് സര്‍ക്കാരുണ്ടാക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് കര്‍ഷകര്‍ വന്‍ ദുരിതത്തിലാണെന്ന് ശിവസേന എംപി ഭാവന ഗവാലി പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോടും ശരത് പവാറിനോടുമാണ് സര്‍ക്കാര്‍ രൂപീകരണം വേഗം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കടുത്ത വരള്‍ച്ചയില്‍ കര്‍ഷകര്‍ വലിയ ബുദ്ധിമുട്ടിലാണ്. അവര്‍ക്ക് സഹായം അത്യാവശ്യമാണ്. ശിവസേന അധ്യക്ഷന്‍ കര്‍ഷകരെ കുറിച്ച് സംസാരിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് അവര്‍ക്ക് ധനസഹായം നല്‍കേണ്ടതുണ്ടെന്ന് ഉദ്ധവ് വ്യക്തമാക്കിയെന്നും ഗവാലി പറഞ്ഞു.

ശിവസേനയുമായി സഖ്യമുണ്ടാക്കിയെങ്കിലും 50:50 ഫോര്‍മുലയില്‍ തീരുമാനമായിട്ടില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹേബ് തോററ്റ് പറഞ്ഞു. എംഎല്‍എമാരുമായും എന്‍സിപിയുമായും ചര്‍ച്ച നടക്കുന്നുണ്ട്. നാളെ തന്നെ ശിവസേന നേതാക്കളെയും കാ ണും. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും. എന്നാല്‍ രണ്ടര വര്‍ഷം കഴിഞ്ഞ് മുഖ്യമന്ത്രി പദം കൈമാറുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും തോററ്റ് പറഞ്ഞു.

മഹാരാഷ്ട്രയില്‍ ശിവസേന സത്യപ്രതിജ്ഞ 24ന്? ഇനി 48 മണിക്കൂര്‍, നെഞ്ചിടിപ്പുമായി സര്‍ക്കാര്‍ രൂപീകരണം!!മഹാരാഷ്ട്രയില്‍ ശിവസേന സത്യപ്രതിജ്ഞ 24ന്? ഇനി 48 മണിക്കൂര്‍, നെഞ്ചിടിപ്പുമായി സര്‍ക്കാര്‍ രൂപീകരണം!!

English summary
shiv sena alliance with ncp congress gets new name
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X