Get Updates
Get notified of breaking news, exclusive insights, and must-see stories!

പശുത്തോല്‍ കടത്തി, യുവാക്കളെ നഗ്നരാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചു

അഹമ്മദാബാദ്: പശുത്തോള്‍ കടത്തിയെന്ന് ആരോപിച്ച് ഗുജറാത്തില്‍ നാല് യുവാക്കളെ നഗ്നരാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഗോ സംരക്ഷണ പ്രവര്‍ത്തകരാണ് യുവാക്കളെ മര്‍ദ്ദിച്ചത്. ക്രൂര മര്‍ദ്ദനത്തിന് ശേഷം സംഭവത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു.

അഹമ്മദാബാദില്‍ നിന്ന് നാന്നൂറ് കിലോമീറ്റര്‍ അകലെയുള്ള ഗിര്‍ സോംനാഥിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെയായിരുന്നു മര്‍ദ്ദനത്തിന്റെ വീഡിയോ അക്രമികള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തത്. തുകല്‍ വ്യവസായവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന യുവാക്കളാണ് മര്‍ദ്ദനത്തിനിരയായത്.

Beef Ban

എവിടെ നിന്ന് പശുത്തോല്‍ ലഭിച്ചെന്ന് ചോദിച്ചായിരുന്നു ക്രൂര മര്‍ദ്ദനം. നിയമപരമായാണ് തങ്ങള്‍ തുകല്‍ കൊണ്ടുപോകുന്നതെന്ന് യുവാക്കള്‍ പറഞ്ഞെങ്കിലും അക്രമി സംഘം മര്‍ദ്ദനം നിര്‍ത്താന്‍ തയ്യാറായില്ല.

വീഡിയോ പ്രചരിച്ചതോടെ അക്രമി സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റിലായി. രണ്ട് പേര്‍ ഒളിവിലാണ്. മര്‍ദ്ദനത്തിന് ഇരയായ യുവാക്കളുടെ കൈവശം പശുമാംസം ഉണ്ടായിരുന്നെന്ന് അക്രമികളില്‍ ഒരാള്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+