കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടേത് പതിനായിരം കൊല്ലത്തിനിടയിലെ ഏറ്റവും മോശം ഭരണം !! തിരിഞ്ഞ് കൊത്തുന്നത് ആരെന്നല്ലേ?!

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ശിവസേന. മോദിയുടേത് പതിനായിരം കൊല്ലത്തിനിടയിലെ ഏറ്റവും മോശം ഭരണം.

Google Oneindia Malayalam News

മുംബൈ: നോട്ട് അസാധുവാക്കിയതിന്റെ പേരില്‍ മോദി കേള്‍ക്കാത്ത പഴികളില്ല. മോദിഭക്തരും ബിജെപിക്കാരുമൊഴികെ നാട്ടുകാരെല്ലാം പഴി പറയുന്ന സ്ഥിതിയിലെത്തിയിരുന്നു കാര്യങ്ങള്‍. അന്‍പത് ദിവസം കഴിയുമ്പോള്‍ എല്ലാം ശരിയാവുമെന്ന ഉറപ്പ് മോദിജി മറന്നേ പോയി.

നോട്ട് നിരോധനത്തിന്റെ പേരില്‍ സഖ്യകക്ഷികളും മോദിക്കെതിരെ തിരിഞ്ഞ് കൊത്തിത്തുടങ്ങുന്നു. ശിവസേനയാണ് തുടക്കമിട്ടിരിക്കുന്നത്. കഴിഞ്ഞ പതിനായിരം കൊല്ലത്തിനിടയിലെ ഏറ്റവും മോശം ഭരണമാണ് മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെത് എന്നാണ് ശിവസേനയുടെ വിമര്‍ശനം.

രൂക്ഷവിമർശനം

ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ ഏറ്റവും വലിയ സഖ്യകക്ഷികളിലൊരാളാണ് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണ് മോദിസര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമുള്ളത്.

സാമ്നയിൽ മുഖപ്രസംഗം

കള്ളപ്പണം തടയാനെന്നു പറഞ്ഞ് കൊണ്ടുവന്ന നോട്ട് നിരോധനം മൂലം ദരിദ്രരും സാധാരണക്കാരും തൊഴിലില്ലാത്തവരുമായ ജനങ്ങളാണ് ദുരിതത്തിലായത് എന്ന് മുഖപ്രസംഗം വിമര്‍ശിക്കുന്നു. നോട്ട് മാറിക്കിട്ടാത്തതില്‍ പ്രതിഷേധിച്ച് ദില്ലിയിലെ റിസര്‍വ് ബാങ്ക് ഓഫീസിന് മുന്നില്‍ യുവതി തുണിയുരിഞ്ഞ സംഭവത്തോടുള്ള പ്രതികരണമായാണ് സാമ്‌നയിലെ മുഖപ്രസംഗം.

നിർഭയ ദുരന്തം വീണ്ടും

ഈ യുവതി അടക്കമുള്ള ഇന്ത്യന്‍ ജനതയുടെ ദുരിതം കാണാന്‍ കണ്ണില്ലാത്ത സര്‍ക്കാരിന്റെത് കഴിഞ്ഞ പതിനായിരം വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യ കണ്ട ഏറ്റവും മോശം ഭരണമാണെന്നാണ് ശിവസേന കുറ്റപ്പെടുത്തുന്നത്. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത നിര്‍ഭയ ദുരന്തമാണ് ദില്ലിയിലെ സംഭവമെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശനമുണ്ട്.

വിഡ്ഢികളുടെ സ്വർഗം

ബിജെപി നേതാക്കള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. ദില്ലിയില്‍ തുണിയുരിഞ്ഞ യുവതിയുടേത് ദേശസ്‌നേഹ പ്രകടനമാണ് എന്നു കരുതുന്നവര്‍ താലിബാന്‍ ഡോക്ടറുടെ അടുത്ത ചികിത്സ തേടണം. എന്തെന്നാല്‍ താലിബാനില്‍ മാത്രമാണ് സ്ത്രീകള്‍ ഇത്രയും ദുരിതം നേരിടുന്നത് എന്നും സാമ്‌ന കുറ്റപ്പെടുത്തുന്നുണ്ട്.

അത്ര രമ്യതയിലല്ല

എന്‍ഡിഎയുടെ ഏറ്റവും വലിയ രണ്ടാമത്തെ സഖ്യകക്ഷി തന്നെ ഇത്രയും രൂക്ഷമായി വിമര്‍ശനമുന്നയിക്കുന്നത് മോദി സര്‍ക്കാരിന് കാര്യമായ ക്ഷീണമുണ്ടാക്കുന്നതാണ്. 2014ലെ നിയമസഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് തര്‍ക്കത്തിന് ശേഷം മഹാരാഷ്ട്രയിലെ ബിജെപിയും ശിവസേനയും അത്ര രമ്യതയിലല്ല.

ശിവസേന ലക്ഷ്യമിടുന്നതെന്ത് ?

മമതാ ബാനര്‍ജിയുമായി ചേര്‍ന്ന നോട്ട് നിരോധനത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിലും ശിവസേന പങ്കാളിത്തം അറിയിച്ചിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെതിരെ ശിവസേന നേതാക്കള്‍ പതിവായി വിമര്‍ശനമുന്നയിക്കാറുമുണ്ട്. എന്തായാലും പുതിയ നീക്കം വഴി ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം കൂടുതല്‍ കുഴപ്പത്തിലേക്ക് നീങ്ങുകയാണ്.

English summary
NDA alley Shiv Sena attacks Modi Government on Not ban. Shiv Sena terms Centre as 'worst in 10,000 years' over Notes ban.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X