കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദര്‍ തെരേസയെ വിമര്‍ശിച്ച് സാമ്‌ന

  • By Aiswarya
Google Oneindia Malayalam News

മുംബൈ: മോഹന്‍ ഭഗവതിനെ വിവാദ പ്രസ്ഥാവനയെ ന്യായികരിച്ച്ശിവസേനയുടെ മുഖപത്രം സാമ്‌ന രംഗത്ത്.മതപരിവര്‍ത്തനമായിരുന്നു മദര്‍ തെരേസയുടെ സേവനങ്ങള്‍ക്കു പിന്നിലെ ഉദ്ദേശ്യമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ ആരോപണത്തെയാണ് ശിവസേന പിന്തുണച്ചത്. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലാണ് ആര്‍എസ്എസ് മേധാവിയുടെ അഭിപ്രായത്തെ പിന്തുണച്ച് ശിവസേന അഭിപ്രായം രേഖപ്പെടുത്തിയത്

മദര്‍ തെരേസയുടെ യഥാര്‍ഥ ലക്ഷ്യം മതപരിവര്‍ത്തനമായിരുന്നുവെന്നും. മിഷണറിമാരുടെ ഉദ്ദേശ്യം ഇതുതന്നെയാണെന്നും ഇക്കാര്യം പറഞ്ഞ ആര്‍എസ്എസ് തലവനെ അഭിനന്ദിക്കുന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. മുസ്ലീം വിഭാഗക്കാര്‍ വാളുകൊണ്ടു പരിവര്‍ത്തനം നടത്തുമ്പോള്‍ മിഷണറിമാര്‍ പണവും സേവനവും ഉപയോഗിച്ച് ഇതു നടത്തുകയാണെന്നും ശിവസേന ആരോപിക്കുന്നു.

mother-teresa

സ്വന്തം നിലയ്ക്ക് ഒരാള്‍ മതം മാറുന്നെങ്കില്‍ അത് തടയേണ്ടതില്ല. നിങ്ങള്‍ സേവനം ചെയ്യുകയാണെന്ന് പറയുകയും ലക്ഷ്യം മതപരിവര്‍ത്തനവുമാണെങ്കില്‍ അത് സേവനത്തെ കളിയാക്കുന്നതിന് തുല്യമാണെന്നും സാമ്‌ന മുഖപ്രസംഗത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണു മോഹന്‍ ഭഗവതിന്റെ മദര്‍ തെരേസയ്‌ക്കെതിരേയുള്ള ആരോപണങ്ങള്‍ വിവാദമായത്. ഇതേതുടര്‍ന്നു ഭഗവതിന്റെ വാക്കുകള്‍ വളച്ചൊടിച്ചുവെന്ന് ആരോപിച്ച് ആര്‍എസ്എസും രംഗത്തെത്തി. പ്രസ്താവനയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനമാണുണ്ടായത്.

English summary
The Shiv Sena on Wednesday backed RSS chief Mohan Bhagwat's remark on Mother Teresa and said that all missionaries came to India only with the objective of converting people to Christianity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X