• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സര്‍ക്കാര്‍ വീഴുമോ? പവാറും തൊറാട്ടും താക്കറെയുടെ വീട്ടില്‍, അറിയണം ആ 2 മണിക്കൂര്‍ ചര്‍ച്ച എന്തിന്

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ മാറ്റത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. പഴയ സഖ്യകക്ഷികളായ ബിജെപിയും ശിവസേനയും വീണ്ടും ഒന്നിച്ചേക്കുമെന്നാണ് വാര്‍ത്ത. ഇത്തരം പ്രചാരണത്തിന് കാരണം ഇരുപാര്‍ട്ടിയുടെയും പ്രമുഖ നേതാക്കളുടെ കൂടിക്കാഴ്ചയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് വരെ കൊമ്പുകോര്‍ത്തിരുന്ന ബിജെപി-ശിവസേന നേതാക്കള്‍ എന്തിനാണ് ചര്‍ച്ച നടത്തിയത്.

രണ്ടു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതെന്നാണ്. മഹാ അഗാഡി സഖ്യത്തില്‍ നിന്ന് ശിവസേന ഒഴിയുമോ. ബിജെപി എന്ത് വാഗ്ദാനമാണ് ശിവസേനക്ക് നല്‍കിയിരിക്കുന്നത്. ചര്‍ച്ചകള്‍ അനവധി നടക്കവെയാണ് എന്‍സിപി, കോണ്‍ഗ്രസ് നേതാക്കള്‍ തിടുക്കത്തില്‍ ശിവസേന നേതാവിന്റെ വീട്ടിലെത്തിയത്. വിശദാംശങ്ങള്‍ ഇങ്ങനെ...

രാഷ്ട്രീയ മാറ്റം

രാഷ്ട്രീയ മാറ്റം

ബിജെപി-ശിവസേന സഖ്യമാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. മുഖ്യമന്ത്രി പദവിയെ ചൊല്ലി ഇരുപാര്‍ട്ടികളും ഉടക്കി. ശിവസേനയ്ക്ക് പിന്തുണയുമായി എന്‍സിപിയും കോണ്‍ഗ്രസും രംഗത്തുവന്നതോടെ ബിജെപി ഭരണം അവസാനിച്ചു. പകരം മഹാ അഗാഡി സഖ്യം ഭരണത്തിലേറി. ഇതാണ് മഹാരാഷ്ട്രയുടെ രാഷ്ട്രീയം.

ശിവസേന മയപ്പെടുത്തി

ശിവസേന മയപ്പെടുത്തി

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ നിശിതമായി വിമര്‍ശിക്കുകയാണ് ശിവസേന. കൊറോണ പ്രതിരോധ രംഗത്തും ജിഎസ്ടി വിഷയത്തിലുമെല്ലാം വിമര്‍ശനം ശക്തമായിരുന്നു. എന്നാല്‍ അടുത്തിടെ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക പരിഷ്‌കരണ ബില്ലിനെ ശിവസേന പിന്തുണച്ചു. തൊട്ടുപിന്നാലെയാണ് ഇരുനേതാക്കളും ചര്‍ച്ച നടത്തിയത്.

ലഭിച്ചത് പതിവ് മറുപടി

ലഭിച്ചത് പതിവ് മറുപടി

ശിവസേന എംപി സഞ്ജയ് റാവത്തും ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസും തമ്മിലാണ് ശനിയാഴ്ച ചര്‍ച്ച നടത്തിയത്. രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ എന്താണ് വിഷയമായത് എന്ന് ആര്‍ക്കും അറിയില്ല. രാഷ്ട്രീയ വിഷയങ്ങളല്ല ചര്‍ച്ച ചെയ്തതെന്നും സൗഹൃദ സംഭാഷണമായിരുന്നു എന്ന പതിവ് മറുപടിയാണ് നേതാക്കള്‍ നല്‍കിയത്.

 തിടുക്കത്തില്‍ വീട്ടിലേക്ക്

തിടുക്കത്തില്‍ വീട്ടിലേക്ക്

എന്നാല്‍ ഈ ചര്‍ച്ച അധികാരമാറ്റത്തിലേക്ക് എത്തുമോ എന്നാണ് ഇപ്പോള്‍ മഹാരാഷ്ട്ര ചര്‍ച്ച ചെയ്യുന്നത്. കങ്കണയുടെ വിഷയത്തില്‍ പോലും ശിവസേനയും ബിജെപിയും രണ്ടു തട്ടിലായിരുന്നു. പിന്നെ എന്താണ് പെട്ടൊന്നൊരു ചര്‍ച്ച. ഇതില്‍ ആശങ്കയിലായ കോണ്‍ഗ്രസ്, എന്‍സിപി നേതാക്കള്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീട്ടിലെത്തി.

 കോണ്‍ഗ്രസ് ഇടപെടല്‍ അപൂര്‍വം

കോണ്‍ഗ്രസ് ഇടപെടല്‍ അപൂര്‍വം

എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും കോണ്‍ഗ്രസ് മഹാരാഷ്ട്ര അധ്യക്ഷന്‍ ബാലാസാഹിബ് തൊറാട്ടുമാണ് ഉദ്ധവ് താക്കറെയെ കാണാനെത്തിയത്. നേതാക്കള്‍ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പവാര്‍ ഇടക്കിടെ താക്കറെയെ കാണാറുണ്ടെങ്കിലും കോണ്‍ഗ്രസ് നേതാവ് എത്താറില്ല. തൊറാട്ട് എത്തിയത് കാര്യങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു.

ശിവസേനയുടെ ഉപാധി

ശിവസേനയുടെ ഉപാധി

പതിറ്റാണ്ടുകള്‍ നീണ്ട ബിജെപി-ശിവസേന സഖ്യം തകര്‍ന്നത് കഴിഞ്ഞ വര്‍ഷമാണ്. അധികാരം പങ്കിടുമ്പോള്‍ തുല്യമായി വീതിക്കണമെന്നാണ് ശിവസേന ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി പദവി, മന്ത്രിമാര്‍ തുടങ്ങി എല്ലാം പകുതിയാക്കാമെന്ന് ശിവസേന നിബന്ധന വച്ചു. ഇക്കാര്യം അംഗീകരിക്കാത്ത ബിജെപി മുഖ്യമന്ത്രി പദവി വിട്ടുതരില്ലെന്ന് നിര്‍ബന്ധം പിടിച്ചതോടെ സഖ്യം പൊളിയുകയായിരുന്നു.

എന്റെ കാര്യം ഞാന്‍ പറയാം... തല്ലും, അവരെ കൊണ്ട് തല്ലിക്കുകയും ചെയ്യും- നടന്‍ ഹേമന്ദ് മേനോന്‍

40 വര്‍ഷം ബിജെപിക്കൊപ്പം, കണക്കിന് കിട്ടി... ഭിന്നത രൂക്ഷമായി ബംഗാള്‍ ഘടകം, തൃണമൂലിന് ആഹ്ലാദം

English summary
Shiv Sena-BJP meet: New twist in Maharashtra Politics, Pawar and Thorat arrived in Matoshree
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X