കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗഹൃദ കൂടിക്കാഴ്ചയല്ല; രാഷ്ട്രീയമായിരുന്നു, ഗുണമുണ്ടായില്ല... ബിജെപി നേതാവിന്റെ വെളിപ്പെടുത്തല്‍

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ഭരണ മാറ്റമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ബിജെപി നേതാവിന്റെ വെളിപ്പെടുത്തല്‍. ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസും ശിവസേന നേതാവ് സഞ്ജയ് റാവത്തും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമാണ് വിഷയമായത്. സൗഹൃദ സംഭാഷണം, മാധ്യമ അഭിമുഖം എന്നീ കാര്യങ്ങളാണ് ഇതുവരെ നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ച നടത്തിയതെന്ന് ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.

u

ശിവസേന പത്രമായ സാമ്‌നയുടെ എക്‌സിക്യൂട്ടിവ് എഡിറ്ററാണ് രാജ്യസഭാ എംപിയായ സഞ്ജയ് റാവത്ത്. പത്രത്തിന് വേണ്ടി അഭിമുഖം നടത്തുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ചില ബിജെപി നേതാക്കളും അങ്ങനെയാണ് പ്രതികരിച്ചത്. പക്ഷേ, അഭിമുഖമായിരുന്നില്ലെന്ന് ചന്ദ്രകാന്ത് പാട്ടീലിന്റെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നു. പക്ഷേ, ചര്‍ച്ചയില്‍ കാര്യമായ നേട്ടമുണ്ടായില്ലെന്നും പാട്ടീല്‍ പറയുന്നു. സംസ്ഥാനത്തെ ഭരണം ഗുരുതരമായ പ്രതിസന്ധി നേരിടുന്നുണ്ട്. തന്റെ അഭിപ്രായത്തില്‍ മറ്റൊരു തിരഞ്ഞെടുപ്പ് നടക്കേണ്ട സമയമാണിത്. മൂന്ന് പാര്‍ട്ടികള്‍ക്ക് ഒരുമിച്ച് സംസ്ഥാനം ഏറെകാലം ഭരിക്കാന്‍ സാധിക്കില്ലെന്നും പാട്ടീല്‍ പറഞ്ഞു.

ദിലീപിനെതിരായ മൊഴി മാറ്റിയാല്‍ വീട് വച്ചുതരാം... നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിക്ക് വാഗ്ദാനംദിലീപിനെതിരായ മൊഴി മാറ്റിയാല്‍ വീട് വച്ചുതരാം... നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിക്ക് വാഗ്ദാനം

ബിജെപി-ശിവസേന സഖ്യമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. മുഖ്യമന്ത്രി പദവിയെ ചൊല്ലി ഇരുപാര്‍ട്ടികളും ഉടക്കി. ശിവസേനയ്ക്ക് പിന്തുണയുമായി എന്‍സിപിയും കോണ്‍ഗ്രസും വന്നതോടെ മഹാ അഗാഡി സഖ്യം ഭരണത്തിലേറി. എന്നാല്‍ ഇതിനിടെയാണ് ശിവസേന-ബിജെപി നേതാക്കള്‍ മുംബൈയിലെ ഹോട്ടലില്‍ കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയത്.

Recommended Video

cmsvideo
സര്‍ക്കാറിനെ ഉണ്ടാക്കാന്‍ ഞങ്ങള്‍ക്കറിയാമെങ്കില്‍ തകര്‍ക്കാനുമറിയാം

ഇതില്‍ ആശങ്കയിലായ കോണ്‍ഗ്രസ്, എന്‍സിപി നേതാക്കള്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീട്ടിലെത്തി. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും കോഗ്രണ്‍സ് മഹാരാഷ്ട്ര അധ്യക്ഷന്‍ ബാലാസാഹിബ് തൊറാട്ടുമാണ് ഉദ്ധവ് താക്കറെയെ കാണാനെത്തിയത്. പവാര്‍ ഇടക്കിടെ താക്കറെയെ കാണാറുണ്ടെങ്കിലും കോണ്‍ഗ്രസ് നേതാവ് എത്താറില്ല. തൊറാട്ട് എത്തിയത് കാര്യങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. അതേസമയം, ശിവസേനയും എന്‍സിപിയും ബിജെപിക്കൊപ്പം ചേര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ ഭാഗമാകണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല ആവശ്യപ്പെട്ടു.

English summary
Shiv Sena-BJP meet was a political: says Maharashtra BJP Leader Chandrakant Patil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X