കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസും മറ്റ് വിശാല സഖ്യക്കാരുമല്ല... ബിജെപിയുടെ മുഖ്യശത്രു ശിവസേനയോ?

  • By Desk
Google Oneindia Malayalam News

മുംബൈ: ആശയത്തിലും സ്വഭാവത്തിലുമൊക്കെ ഏറെ സാമ്യങ്ങളുള്ള രണ്ട് പാര്‍ട്ടികളാണ് ശിവസേനയും ബിജെപിയും. രണ്ട് പാര്‍ട്ടികളുടേയും ആശയങ്ങളുടെ അടിത്ത 'ഹിന്ദു ദേശീയവാദം' ആണ്. ഈ സവിശേഷത തന്നയൊയിരുന്നു ഇരുപാര്‍ട്ടികളേയും ദീര്‍ഘകാലമായി സൗഹൃത്തിലാക്കിയിരുന്നതും. എന്നാല്‍ അടുത്തകാലത്തായി രണ്ട് പാര്‍ട്ടികള്‍ക്കുള്ളിലുണ്ടായിരുന്ന സമവാക്യങ്ങളെ തെറ്റിച്ചുകൊണ്ട് ശിവസേന ഹിന്ദുത്വ വികരാങ്ങളിലുള്‍പ്പടെ ബി ജെ പ്പിക്കെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്.

ഒരു കാലത്ത് മഹാരാഷ്ട്രയില്‍ ശക്തമായിരുന്ന ശിവസേന സ്ഥാപകനേതാവ് ബാല്‍ താക്കറയുടെ മരണ ശേഷം പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. 2012 ല്‍ ബാല്‍ത്താക്കറെ മരിച്ച ശേഷമിങ്ങോട്ട് പാര്‍ട്ടിയുടെ വളര്‍ച്ച ക്രമാതീതമായി കുറയുകയും ചെയ്തു. അതേ സമയം സമാന ആശയമുള്ള ബി ജെ പി ഇന്ന് കേന്ദ്രത്തിലും 21 സംസ്ഥാനങ്ങളിലും ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയാണ്. നിലവില്‍ ബി ജെ പി- ശിവസേന കൂട്ട്‌ക്കെട്ടിലുള്ള മുന്നണിയാണ് മഹാരാഷ്ട്രാ സര്‍ക്കാറിനെ നയിക്കുന്നതെങ്കിലും സര്‍ക്കാര്‍ തീരുമാനങ്ങളിലൊന്നും ശിവസേനയുടെ അഭിപ്രായത്തിന് മുഖ്യമന്ത്രി ഫര്‍ട്‌നാവിസോ അദ്ദേഹത്തിന്റെ പാര്‍ട്ടി ബി ജെ പിയോ പ്രാധാന്യം കൊടുക്കുന്നില്ല.

bjp-shivsena

ഇത് ശിവസേ നേതാക്കളെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടെങ്കിലും സര്‍ക്കാറിനെ മറിച്ചിടുക എന്ന അറ്റകൈ പ്രയോഗിത്തിലേക്ക് ശിവസനേ കടക്കാനിടയില്ല. സഭയിലെ അവരുടെ എണ്ണക്കുറവ് തന്നെയാണ് ഇതിന്റെ പ്രധാന കാരണം. 122 ബി ജെ പി എം.എല്‍.എമാര്‍ സഭയിലുള്ളപ്പോള്‍ 63 അംഗങ്ങള്‍ മാത്രമാണ് ശിവസേനക്ക് ഉള്ളത്. രണ്ട് പാര്‍ട്ടികള്‍ക്കിടയിലെ പടലപ്പിണക്കങ്ങളുടെ ഭാഗമായി ശിവസേന പ്രാദേശികമായും ദേശീയമായും ബിജെപിയെ നിരന്തരം വിമര്‍ശിച്ചു വരികയാണ്. സര്‍ക്കാറിനേതിരേയും ബിജെപിക്കെതിരേയും നിരന്തരം വിമര്‍ശനങ്ങളുമായി രംഗത്ത് വന്നെങ്കിലും മഹാരാഷ്ട്ര സര്‍ക്കാറില്‍ നിന്നും ശിവസേന ഇതുവരെ പിന്‍വാങ്ങിയിട്ടില്ല.

ശിവസനേയും ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയ പാല്‍ഗര്‍ ലോകസഭാ സീറ്റിലെ ഉപതിരഞ്ഞെടുപ്പില്‍ ശിവസേന പരാജയപ്പെടുകയും കൂടി ചെയ്തതടോ ശിവസേന വിമര്‍ശനങ്ങള്‍ കടുപ്പിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിയുടെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രുവായി ശിവസനേ മാറിക്കഴിഞ്ഞു. ബി ജെ പിക്കെതി െആദ്യമായാണ് ശിവസേന സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത്. ഇതോടെ സഖ്യകക്ഷിയെ ശിവസേന പ്രത്യക്ഷത്തില്‍ നേരിടുകായിരുന്നു. ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കാനായിരുന്നു ശിവസേനയുടെ നീക്കം. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചുകൊണ്ട് ബി ജെ പി ഒരിക്കല്‍കൂടി ശിവസേനയുടെ വെല്ലുവിളിയെ മറികടന്നു.

ബിജെപിയുടെ മുഖ്യരാഷ്ട്രീയ എതിരാളി തങ്ങളാണെന്ന് ശിവസേന എം.പി സജ്ജയ് ഭട്ട് കഴിഞ്ഞ ദിവസം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
അമിത്ഷായും നരേദ്രമോദിയും ചേര്‍ന്ന് നടത്തുന്ന ഡ്യവല്‍ സോംഗ് ഈ രാജ്യം ആവശ്യപ്പെടുന്നില്ല. അവര്‍ക്ക് വേണ്ടത് കോണ്‍ഗ്രസിനേയോ ജെഡി(എസ്) ലീഡര്‍ എച് ഡി ദേവഗൗവഡയോ ആണെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ മുഖ്യശത്രു ശിവസേനയാണെന്നും യാഥാര്‍ത്ഥ ഹിന്ദുത്വവാദം തങ്ങളുടേതാണെന്ന് ബി ജെ പിക്ക് മുന്നില്‍ തെളിയിക്കുമെന്നും പാര്‍ട്ടി മുഖപത്രമായ സംമനയിലെ തന്റെ കോളത്തിലൂടെ അദ്ദേഹം വ്യക്തമാക്കി.

അന്തരിച്ച ബിജെപി എംപി ചിന്തമാന്‍ വാംഗയുടെ മകനേയായിരുന്നു പാല്‍ഗറില്‍ ശിവസേന സ്ഥാനാര്‍ത്ഥിയാക്കിയിരുന്നത്. വാംഗയുടെ മരണത്തേ തുടര്‍ന്നായിരുന്നു പാല്‍ഗറില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. വാഗയോട് വ്യാജമായ ബഹുമാനമാണ് ബിജെപ്പിക്ക് ഉള്ളതെന്നും റാവത്ത് വ്യക്തമാക്കുന്നു.

ശിവസേനയോടൊപ്പം നില്‍ക്കുന്ന സമയത്ത് തന്നെ അധികാരവും പണവും ഉപയോഗിച്ച് പാര്‍ട്ടിയെ ക്ഷയിപ്പിക്കാന്‍ ശ്രമിക്കുകയാണ്. പാല്‍ഗറിലെ ഉപതിരഞ്ഞെടുപ്പില്‍ ശിവസേനയെ പരാജയപ്പെടുത്താന്‍ ബിജെപി അവരുടെ എല്ലാ അടവും പയറ്റി. ജയിക്കാനായി ബി ജെ പി വോട്ടിങ്ങ് മെഷീനില്‍ ക്രിത്വിമത്വം കാണിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. നൂറോളം കേന്ദ്രങ്ങളിലാണ് തിരഞ്ഞെടുപ്പിന്റെ അന്ന് വോട്ടിങ്ങ് മെഷീന്‍ കേടായത

സമയം നീട്ടിവെക്കാനായി ശിവസേന ആവശ്യപ്പെട്ടെങ്കിലും തിരഞ്ഞെടെപ്പ് കമ്മീഷന്‍ ഈ ആവശ്യം നിരാകരിക്കുകയായിരുന്നു. അതേസമയം മറ്റു ചില ബൂത്തുകളില്‍ വോട്ടിങ്ങ് സമയം നീട്ടിവെക്കാനുള്ള ബി ജെ പി സ്ഥാനാര്‍ത്ഥിയുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുയം ചെയ്തു.

ഇതോടെ ബി ജെ പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് കൂടി. അതെസമയം 60000 ആളുകള്‍ക്ക് വോട്ട് രേഖപ്പെടുത്താനുമായില്ല. തിരഞ്ഞെടുപ്പിന് ശേഷം ജില്ലാകളക്ടര്‍ വ്യക്തമാക്കിയിരന്നത് 46% പോളിങ്ങ് എന്നാണെങ്കില്‍ അന്തിമ റിപ്പോര്‍ട്ടില്‍ അച് 56% ശതമാനം ആയിരുന്നു. അതായത് രാത്രിയോടെ കൂടിയത് 82,000 വോട്ടുകള്‍. ആര്‍ എസ് എസ് ബന്ധമുള്ള നേതാക്കളെ ഭരണഘടനാ പദവികളിലേക്ക് റിക്രൂട്ട് ചെയ്ത് തിരഞ്ഞെടപ്പിനെ ബി ജെ പി നിയന്ത്രിക്കുയാണ് എന്നും റാവത്ത് ചൂണ്ടികാട്ടി. ചില സീറ്റുകളിലേക്ക നടന്ന ഉപതിരഞ്ഞെടുപ്പിലെ ബി ജെ പിയുടെ പരാജയത്തേയും അദ്ദേഹം വിശദീകരിച്ചു.

English summary
The Bharatiya Janata Party (BJP) and the Shiv Sena share a lot in common, especially their core ideology of practicing "Hindu nationalism" to woo the majority in the country. Thus a strong "friendship" between the two parties is only natural.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X