കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയും ഉദ്ധവും തമ്മില്‍ സഹോദര ബന്ധം.... ഒന്നിക്കണം, ആഗ്രഹം വെളിപ്പെടുത്തി ശിവസേന!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞ ചെയ്ത് ഉദ്ധവ് താക്കറെ അധികാരമേറ്റതിന് പിന്നാലെ നിലപാട് മയപ്പെടുത്തി ശിവസേന. നരേന്ദ്ര മോദി സഹോദര തുല്യനാണെന്ന് ശിവസേന പറഞ്ഞു. അതേസമയം എന്‍സിപി കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേര്‍ന്നിട്ടും മോദിയെ പുകഴ്ത്തിയത് വലിയ വിവാദമായേക്കും. മോദിയും ഉദ്ധവും തമ്മില്‍ സഹോദര ബന്ധമാണ് ഉള്ളത്. മോദിയുടെ ഇളയ സഹോദരനുമായി സഹകരിക്കേണ്ടത് പ്രധാനമന്ത്രിയുടെ തന്നെ ഉത്തരവാദിത്തമാണെന്നും ശിവസേന പറഞ്ഞു.

1

അതേസമയം സംസ്ഥാന വികസനത്തിന് ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു. ഉദ്ധവ് സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് അഭിനന്ദനം അറിയിച്ച പ്രധാനമന്ത്രി മുഖപത്രമായ സാമ്‌നയിലൂടെ ശിവസേന നന്ദി അറിയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ മഹാരാഷ്ട്രയിലെ ജനവിധിയെ ബഹുമാനിക്കണം. സംസ്ഥാനത്ത് സുസ്ഥിരമായ ഭരണം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ധവ് സര്‍ക്കാരുമായി സഹകരിക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.

മോദിയെ ഞങ്ങളുടെ പ്രധാനമന്ത്രിയെന്ന് ശിവസേന അഭിസംബോധന ചെയ്തു. മഹാരാഷ്ട്രയില്‍ അതിവേഗ വികസനം ഉദ്ധവിന്റെ കീഴില്‍ ഉണ്ടാവുമെന്ന് മോദി ഉറപ്പ് നല്‍കിയിട്ടുണ്ട്. അതിന് കേന്ദ്രത്തിന്റെ സഹകരണം കൂടി ആവശ്യമാണെന്ന് സാമ്‌നയില്‍ പറയുന്നു. കര്‍ഷകരുടെ ദുരിതം പരിഹരിക്കാന്‍ കേന്ദ്രത്തില്‍ നിന്ന് സഹായം ആവശ്യമാണെന്നും ശിവസേന പറഞ്ഞു. പ്രധാനമന്ത്രി ഒരു പാര്‍ട്ടിയുടേത് അല്ലെന്നും, അദ്ദേഹം രാജ്യത്തിന്റെ മൊത്തമാണെന്നും സാമ്‌നയിലെ ലേഖനത്തില്‍ പറയുന്നു.

ദില്ലിയാണ് രാജ്യത്തിന്റെ തലസ്ഥാനം. പക്ഷേ മഹാരാഷ്ട്ര ഒരിക്കലും ദില്ലിയുടെ അടിമയല്ല. സംസ്ഥാനത്തിന്റെ വികസനമാണ് പ്രധാനം. ഉദ്ധവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വലിയ നേട്ടങ്ങള്‍ സംസ്ഥാനത്തുണ്ടാക്കും. അതേസമയം ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അഞ്ച് ലക്ഷം കോടിയുടെ കടബാധ്യതയാണ് സംസ്ഥാനത്തിന് ഉണ്ടാക്കിയതെന്നും ശിവസേന ആരോപിച്ചു.

 ലെഫ്റ്റുമില്ല റൈറ്റുമില്ല... ശരത് പവാറിന്റെ റൂട്ട് തിരഞ്ഞെടുത്ത് സോണിയ, കോണ്‍ഗ്രസിന് രൂപമാറ്റം!! ലെഫ്റ്റുമില്ല റൈറ്റുമില്ല... ശരത് പവാറിന്റെ റൂട്ട് തിരഞ്ഞെടുത്ത് സോണിയ, കോണ്‍ഗ്രസിന് രൂപമാറ്റം!!

English summary
shiv sena calls pm modi brother of uddhav thackeray
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X