കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേന നിലപാട് കടുപ്പിച്ചു; ബിജെപിയുമായുള്ള ചര്‍ച്ച റദ്ദാക്കി, മഹാരാഷ്ട്രയില്‍ പ്രതിസന്ധി രൂക്ഷം

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍. സര്‍ക്കാര്‍ രൂപീകരണം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗം ശിവസേന റദ്ദാക്കി. ബിജെപി-ശിവസേന നേതാക്കള്‍ പങ്കെടുക്കുന്ന ചര്‍ച്ച ചൊവ്വാഴ്ച വൈകീട്ടാണ് തീരുമാനിച്ചിരുന്നത്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി പദം ശിവസേനയുമായി പങ്കുവക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ശിവസേന നിലപാട് കടുപ്പിച്ചത്.

50:50 ഫോര്‍മുല ശിവസേനയുമായി ഉണ്ടാക്കിയിട്ടില്ലെന്നാണ് ഫഡ്‌നാവിസ് പറഞ്ഞത്. സര്‍ക്കാര്‍ രൂപീകരണത്തിന് തങ്ങള്‍ക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് ശിവസേന സൂചിപ്പിക്കുകയും ചെയ്തു. ശിവസേന-എന്‍സിപി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. വിശദാംശങ്ങള്‍....

ശിവസേനയുടെ വാദം

ശിവസേനയുടെ വാദം

തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബിജെപി-ശിവസേന സഖ്യം നിലവില്‍ വന്നിരുന്നു. സീറ്റ് വിഭജന വേളയിലും തര്‍ക്കമുണ്ടായിരുന്നുവെങ്കിലും ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം ധാരണയിലെത്തി. ഈ വേളയില്‍ മുഖ്യമന്ത്രിപദം പങ്കുവയ്ക്കുമെന്ന് ബിജെപി ഉറപ്പ് നല്‍കിയിരുന്നുവെന്നാണ് ശിവസേനയുടെ വാദം.

ബിജെപി പറയുന്നത്

ബിജെപി പറയുന്നത്

എന്നാല്‍ ശിവസേനയുടെ വാദം ബിജെപി തള്ളുന്നു. മുഖ്യമന്ത്രിപദം പങ്കുവയ്ക്കുമെന്ന ബിജെപി പറഞ്ഞിട്ടില്ലെന്നാണ് ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കിയത്. അടുത്ത അഞ്ചുവര്‍ഷം താന്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മാത്രമല്ല, സര്‍ക്കാരില്‍ ശിവസേനയും സ്വതന്ത്രരുമുണ്ടാകുമെന്നും ഫഡ്‌നാവിസ് പറഞ്ഞു.

ചര്‍ച്ചയില്‍ നിന്ന് ശിവസേന പിന്‍മാറി

ചര്‍ച്ചയില്‍ നിന്ന് ശിവസേന പിന്‍മാറി

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ശിവസേനയും ബിജെപിയും ചൊവ്വാഴ്ച വൈകീട്ട് നാലിന് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നു. ഫഡ്‌നാവിസ് നിലപാട് വ്യക്തമാക്കിയതോടെ ശിവസേന ചര്‍ച്ചയില്‍ നിന്ന് പിന്‍മാറി. ബിജെപിയുമായുള്ള ചര്‍ച്ച വേണ്ടെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ മറ്റു നേതാക്കളെ അറിയിച്ചു.

 അനിശ്ചിതത്വം നിലനില്‍ക്കുന്നു

അനിശ്ചിതത്വം നിലനില്‍ക്കുന്നു

ബിജെപി പക്ഷത്ത് നിന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും ഭൂപേന്ദ്ര യാദവുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടിയിരുന്നത്. കൂടാതെ ശിവസേനയുടെ സഞ്ജയ് റാവത്ത് ഉള്‍പ്പെടെയുള്ള പ്രമുഖരായ നേതാക്കളും പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ചര്‍ച്ച നടക്കില്ല. ഇതോടെ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലായി.

അത്തേവാലയുടെ നിര്‍ദേശം

അത്തേവാലയുടെ നിര്‍ദേശം

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണ വിഷയത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇടപെടുമെന്നാണ് വിവരം. ബുധനാഴ്ച അമിത് ഷാ മുംബൈയിലെത്തുമെന്ന് സൂചനയുണ്ട്. ഒരുപക്ഷേ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ഇടപെട്ടേക്കും. ശിവസേനയ്ക്ക് സംസ്ഥാന സര്‍ക്കാരിലും കേന്ദ്ര സര്‍ക്കാരിലും കൂടുതല്‍ പ്രാതിനിധ്യം നല്‍കി പ്രശ്‌നം പരിഹരിക്കണമെന്ന് കേന്ദ്രമന്ത്രി അത്തേവാല അഭിപ്രായപ്പെട്ടു.

ഹരിയാണയില്‍ ആവേശംപൂണ്ട് കോണ്‍ഗ്രസ്; സോണിയയുടെ പ്രത്യേക നിര്‍ദേശം, ജാര്‍ഖണ്ഡില്‍ സഖ്യനീക്കംഹരിയാണയില്‍ ആവേശംപൂണ്ട് കോണ്‍ഗ്രസ്; സോണിയയുടെ പ്രത്യേക നിര്‍ദേശം, ജാര്‍ഖണ്ഡില്‍ സഖ്യനീക്കം

ബഗ്ദാദിയുടെ മൃതദേഹം എവിടെ? അമേരിക്കയുടെ മറുപടി ഇങ്ങനെ... സൈന്യം കപ്പലില്‍ കൊണ്ടുപോയിബഗ്ദാദിയുടെ മൃതദേഹം എവിടെ? അമേരിക്കയുടെ മറുപടി ഇങ്ങനെ... സൈന്യം കപ്പലില്‍ കൊണ്ടുപോയി

English summary
Shiv Sena Chief Calls Off Meeting with BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X