കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്ധവ് താക്കറെ സോണിയാ ഗാന്ധിയുമായി സംസാരിച്ചു; പവാറിനെ താജില്‍ കണ്ട ശേഷം...

Google Oneindia Malayalam News

മുംബൈ: കോണ്‍ഗ്രസിനെ വരുതിയില്‍ നിര്‍ത്താന്‍ ശിവസേന ശ്രമം ഊര്‍ജിതമാക്കി. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ടെലഫോണില്‍ സംസാരിച്ചു. ദില്ലിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ യോഗം ചേരവെയാണ് ഉദ്ധവ് ബന്ധപ്പെട്ടത്. സോണിയാ ഗാന്ധിയുടെ വിശ്വസ്തന്‍ അഹമ്മദ് പട്ടേലുമായും ഉദ്ധവ് സംസാരിച്ചു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സോണിയയെ ഫോണില്‍ വിളിച്ചത്. മുംബൈയിലെ താജ് ഹോട്ടലിലായിരുന്നു പവാര്‍-ഉദ്ധവ് താക്കറെ ചര്‍ച്ച.

Sonia

മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ എന്‍സിപിയും കോണ്‍ഗ്രസും ഭാഗമായാല്‍ എങ്ങനെയായിരിക്കണം പങ്കാളിത്തം എന്ന കാര്യത്തില്‍ ധാരണയായി എന്നാണ് വിവരം. ശിവസേനയ്ക്കായിരിക്കും മുഖ്യമന്ത്രി പദവി. രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകും. കോണ്‍ഗ്രസിനും എന്‍സിപിക്കുമായിരിക്കും ഇത്. കൂടാതെ മൂന്ന് പാര്‍ട്ടികള്‍ക്കും 14 വീതം മന്ത്രിമാരുണ്ടാകും. പ്രധാന വകുപ്പുകള്‍ തുല്യമായി പങ്കുവയ്ക്കും.

രാഹുല്‍ ഗാന്ധിയുടെ വയനാട് എംപി സ്ഥാനം റദ്ദാകുമോ? സുപ്രീംകോടതി വിധി ഉടന്‍, സാധ്യത ഇങ്ങനെരാഹുല്‍ ഗാന്ധിയുടെ വയനാട് എംപി സ്ഥാനം റദ്ദാകുമോ? സുപ്രീംകോടതി വിധി ഉടന്‍, സാധ്യത ഇങ്ങനെ

ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ഭാഗമാകാന്‍ എന്‍സിപി തീരുമാനിച്ചിട്ടുണ്ട്. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായാല്‍ പിന്തുണയ്ക്കാമെന്നാണ് എന്‍സിപിയുടെ നിലപാട്. എന്നാല്‍ കോണ്‍ഗ്രസ് അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ദില്ലിയില്‍ സോണിയാ ഗാന്ധിയുടെ വസതിയില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നിര്‍ണായ യോഗം നടക്കുകയാണ്. കോണ്‍ഗ്രസിന്റെ അന്തിമ തീരുമാനം അടിസ്ഥാനമാക്കിയായിരിക്കും എന്‍സിപി നിലപാട് പരസ്യമാക്കുക.

കോണ്‍ഗ്രസ് മഹാരാഷ്ട്ര നേതാക്കള്‍ ദില്ലിയിലേക്ക്; സോണിയ പ്രഖ്യാപനം നടത്തും... എന്‍സിപി റെഡികോണ്‍ഗ്രസ് മഹാരാഷ്ട്ര നേതാക്കള്‍ ദില്ലിയിലേക്ക്; സോണിയ പ്രഖ്യാപനം നടത്തും... എന്‍സിപി റെഡി

ശിവസേന സര്‍ക്കാരില്‍ അംഗമാകണമെന്നാണ് കോണ്‍ഗ്രസ് എംഎല്‍എമാരുടെ പൊതുവികാരം. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുക എന്നതാണ് അവര്‍ പറയുന്ന ന്യായം. എന്നാല്‍ ദേശീയ തലത്തിലുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യത്തില്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

English summary
Shiv Sena chief Uddhav Thackeray speaks with Congress chief Sonia Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X