കേന്ദ്രമന്ത്രിസഭ പുനഃസംഘടന: നീക്കം പങ്കജ മുണ്ടെയുടെ രാഷ്ട്രീയ ഭാവി അവസാനിപ്പിക്കാൻ, അക്കമിട്ട് ശിവസേന
മുംബൈ: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്ക് പിന്നാലെ വിമർശനവുമായി ശിവസേന. അന്തരിച്ച നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളും രണ്ട് തവണ എംപിയുമായ പ്രീതം മുണ്ടെയ്ക്ക് പകരം ബിജെപി രാജ്യസഭാംഗം ഭാഗവത് കാരാട്ടിനെ മന്ത്രിമാരുടെ യൂണിയൻ കൌൺസിലിൽ ഉൾപ്പെടുത്തിയത് സഹോദരി പങ്കജ മുണ്ടെയുടെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണെന്നാണ് ശിവസേന ആരോപിക്കുന്നത്. ബുധനാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് 64 കാരനായ കാരാട് ധനകാര്യമന്ത്രിയായി നിയമിക്കപ്പെടുന്നത്. ഡോക്ടർ കൂടിയായ ഇദ്ദേഹം ആദ്യമായാണ് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്.
ഗ്ലാമറസ് ലുക്കിൽ കുടുംബവിളക്ക് താരം; ശരണ്യ ആനന്ദിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

പ്രീതം മുണ്ടെയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും ഇവർക്ക് സ്ഥാനം ലഭിച്ചിരുന്നില്ല. ഭാഗവത് കാരാട്ടിനെ മന്ത്രിയാക്കി. ഈ നീക്കം പങ്കജ മുണ്ടെയുടെ രാഷ്ട്രീയ ഭാവി തകർക്കാനുള്ളതാണെന്നും സാമ്ന വ്യക്തമാക്കി. കരാട് മുൻ ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ തണലിൽ വളർന്നുവന്നിട്ടുള്ളയാളാണ്. അവരെയാണ് പങ്കജ മുണ്ടെയെ മറികടന്ന് മന്ത്രിയാക്കിയിട്ടുള്ളത്. ഈ നീക്കം വൻജാര സമുദായത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതോടൊപ്പം പങ്കജ മുണ്ടെയെ ഒരു പഠിപ്പിക്കാനുള്ള ശ്രമമാണെന്നും സാമ്ന എഡിറ്റോറിയലിൽ പറയുന്നു. മുണ്ടെയും കരാഡും ഇതേ സമുദായത്തിൽപ്പെട്ടവരാണ്.

ഭാരതി പവാർ, കപിൽ പാട്ടീൽ എന്നിവരെ മന്ത്രിമാരുടെ കൌൺസിലിലേക്ക് തിരഞ്ഞെടുത്തത് ബിജെപിയുടെ വിശ്വസ്തരുടെ മുറിവുകളിൽ ഉപ്പ് പുരട്ടുന്നത് പോലെയാണ്. ഇരുവരും അടുത്തിടെ എൻസിപി വിട്ട് ബിജെപിയിൽ ചേർന്ന നേതാക്കളാണ്. മഹാരാഷ്ട്രയിൽ അധികാരത്തിലിരിക്കുന്ന എൻസിപിയിക്ക് തിരിച്ചടി നൽകുന്നതാണ് ഈ തീരുമാനം.

മഹാഷ്ട്രയിൽ നിന്നുള്ള നേതാവ് നാരായൺ റാണയ്ക്കും പുതിയ നിയമസഭയിൽ ഇടം നേടിയിട്ടുണ്ട്. നേരത്തെ ശിവസേനയ്ക്കൊപ്പം നിന്നിരുന്ന അദ്ദേഹം പിന്നീടാണ് ബിജെപിയിൽ ചേരുന്നത്. റാണെയ്ക്ക് എംഎസ്എംഇ മന്ത്രാലയത്തിന്റെ ചുമതലയാണ് നൽകിയിട്ടുള്ളത്. രാജ്യത്തെ വ്യവസായവും വ്യാപാരവും പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം ഈ മന്ത്രാലത്തിന്റെ തലപ്പത്തേക്ക് എത്തുന്നത്.

മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മുക്താർ അബ്ബാസ് നഖ് വിയ്ക്ക് പുറമേയുള്ളവരെല്ലാം പുതുമുഖങ്ങളാണ്. ഇവരിൽ കൂടുതൽ പേരും ബിജെപിയിൽ നിന്നോ സംഘപരിവാറിൽ നിന്നോ ഉള്ളവരല്ലെന്നാണ് മറ്റൊരു പ്രത്യേകത. പുതിയ മന്ത്രി സഭയ്ക്ക് എൻഡിഎയുടെ കരുത്തില്ലെന്നും സാമ്ന എഡിറ്റോറിയലിൽ കുറിച്ചു. കൂടാതെ മുതിർന്ന മന്ത്രിമാരായ പ്രകാശ് ജാവദേക്കർ, രവിശങ്കർ പ്രസാദ് എന്നിവരെ ഒഴിവാക്കിയത് അവർക്കും തിരിച്ചടിയായിട്ടുണ്ട്. അവർക്ക് ഈ ആഘാതത്തിൽ നിന്ന് രക്ഷ നേടാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കാമെന്നും സാമ്ന പറയുന്നു.
കിടിലന്‍ ലുക്കില്‍ തിളങ്ങി ഉര്‍വ്വശി റൗട്ടേലയുടെ ഫോട്ടോഷൂട്ട്; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍












Click it and Unblock the Notifications