പ്രതിപക്ഷം ഭരണപക്ഷത്തേക്ക്, സേന ബിജെപിയോട് വീണ്ടും തോറ്റു
മുംബൈ: ഉമുഖ്യമന്ത്രി സ്ഥാനം, പകുതി മന്ത്രിമാര്‍ ... എന്തൊക്കെയായിരുന്നു ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുടെ ആവശ്യങ്ങള്‍. തിരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്കൊറ്റയ്ക്ക് മത്സരിച്ചതോ പോകട്ടെ, മഹാരാഷ്ട്രയില്‍ പ്രതിപക്ഷമായി ഒരു മാസത്തോളം ഇരിക്കുകയും ചെയ്തു സേന. പക്ഷേ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ഒന്നും ബി ജെ പിയുടെ അടുത്ത് വിലപ്പോയില്ല.
രണ്ടുമാസത്തോളം നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ ശിവസേന വീണ്ടും ബി ജെ പിയിയുടെ അടുത്തേക്ക് തന്നെ എത്തുകയാണ്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാഗമായി. ഉദ്ധവ് താക്കറെ ചോദിച്ച സ്ഥാനങ്ങളൊന്നുമില്ല, പകരം താരതമ്യേന പ്രാധാന്യം കുറഞ്ഞ മൂന്ന് വകുപ്പുകളാണ് ശിവസേനയ്ക്ക് കിട്ടാന്‍ പോകുന്നത് എന്നാണ് മുംബൈ റിപ്പോര്‍ട്ടുകള്‍. ജലം, പൊതുമരാമത്ത്, ഊര്‍ജം എന്നിവയാകും അവ.

എന്‍ സി പിയെയും കോണ്‍ഗ്രസിനെയും കൂട്ടി ഭരിച്ചുകളയും എന്ന് വരെ ശിവസേന സൂചന നല്‍കിയിരുന്നു. എന്നാല്‍ ബി ജെ പി പേടിച്ചില്ല. പ്രതിപക്ഷ സ്ഥാനത്തിരിക്കാനുള്ള ഉദ്ധവ് താക്കറെയുടെ തീരുമാനത്തോട് പാര്‍ട്ടി നേതാക്കളില്‍ പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നത്രെ. ഇനിയും ബലം പിടിച്ചാല്‍ പാര്‍ട്ടി പിളര്‍ത്തി അവര്‍ ബി ജെ പി ക്യാംപിലേക്ക് പോയിക്കളയും എന്ന പേടിയും ഉദ്ധവ് താക്കറെയെ സര്‍ക്കാരില്‍ ചേരാന്‍ പ്രേരിപ്പിച്ചു.
സുഭാഷ് ദേശായി, ദിവാകര്‍ റാവത്ത്, ഏകനാഥ് ഷിന്‍ഡെ എന്നിവരാകും കാബിനറ്റ് പദവി കിട്ടുന്ന ശിവസേന നേതാക്കള്‍. സഞ്ജയ് റാത്തോഡ്, സഞ്ജയ് ഷിര്‍സാത്, വല്ലഭ് നായിക് തുടങ്ങിയ പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ച ശേഷം വേണം ഏകനാഥ് ഷിന്‍ഡെയ്ക്ക് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ എന്നതാണ് ഏറെ രസകരം. ഉദ്ധവ് താക്കറെയുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് നടത്തിയ ചര്‍ച്ചയാണ് സേനയെ ബി ജെ പി മന്ത്രിസഭയിലെത്തിച്ചത്.












Click it and Unblock the Notifications