കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒബാമയ്ക്ക് ഈ രാജ്യത്തെ കുറിച്ച് എന്താണ് അറിയുക? രാഹുലിനെ പരിഹസിച്ചതിന് ശിവസേനയുടെ മറുപടി

Google Oneindia Malayalam News

മുംബൈ: ബരാക് ഒബാമയുടെ പുസ്തകത്തില്‍ രാഹുല്‍ ഗാന്ധിയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ എതിര്‍പ്പറിയിച്ച് ശിവസേന. ഒബാമ പറഞ്ഞത് ശരിയാണെന്ന് പറയുന്ന ഇന്ത്യയിലെ നേതാക്കളുടേത് വളരെ മോശം പരാമര്‍ശമാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ഇന്ത്യന്‍ നേതാക്കളെ കുറിച്ച് ഇത്ര മോശമായ ഒരു അഭിപ്രായം ഒരു വിദേശ രാഷ്ട്രീയ നേതാവിനുണ്ടാകാന്‍ പാടില്ല. അതിനെ അനുകൂലിച്ചുള്ള പ്രതികരണം വളരെ മോശമാണ്. ഞങ്ങളൊരിക്കലും ട്രംപിന് ഭ്രാന്താണെന്ന് പറയില്ല. ഒബാമയ്ക്ക് എത്രത്തോളം ഇന്ത്യയെ കുറിച്ച് അറിയാമെന്നും റാവത്ത് ചോദിച്ചു. അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ പോലും മൗനം പാലിക്കുന്ന സമയത്താണ് ശിവസേന ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

1

ഒബാമയുടെ ഓര്‍മക്കുറിപ്പുകള്‍ വിവരിക്കുന്ന എ പ്രോമിസ്ഡ് ലാന്‍ഡ് എന്ന പുസ്‌കതത്തില്‍ രാഹുല്‍ ഗാന്ധിയെ അധ്യാപകന്റെ ശ്രദ്ധ പിടിച്ച് പറ്റാന്‍ ശ്രമിക്കുന്ന, എന്നാല്‍ ആ വിഷത്തില്‍ യാതൊരു താല്‍പര്യമോ അഭിനിവേശമോ ഇല്ലാത്ത വിദ്യാര്‍ത്ഥിയെ പോലെയാണെന്ന് വിശേഷിപ്പിക്കുന്നുണ്ട്. എല്ലാം ചെയ്യാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ട്. എന്നാല്‍ അതിനോട് അഭിനിവേശമോ അഭിരുചിയോ രാഹുലിനില്ലെന്നും ഒബാമ പുസ്തകത്തില്‍ വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസിലെ ടീം രാഹുല്‍ ഒബാമയുടെ ട്വിറ്റര്‍ അക്കൗണ്ട് അണ്‍ഫോളോയും ചെയ്തിരുന്നു. എന്നാല്‍ സീനിയര്‍ നേതൃത്വം ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

അതേസമയം കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ്, ഒബാമ രാഹുലിനൊപ്പം പഠിച്ചിട്ടുണ്ടോ, അതോ പഴയ സുഹൃത്താണോ ഇത്രയും നന്നായി അറിയാനെന്നാണ് ചോദിച്ചു. ഒബാമയും മോദി ഭക്തനാണെന്ന് പറയുന്നതാണ് നല്ലതെന്നും ആചാര്യ പ്രമോദ് പറഞ്ഞു. എന്നാല്‍ പത്ത് വര്‍ഷം മുമ്പാണ് ഒബാമ രാഹുലിനെ പരിചയപ്പെടുന്നതെന്നും, അതിന് ശേഷം ഒരുപാട് പരിചയസമ്പത്ത് നേടി രാഹുല്‍ മാറിയെന്നും താരിഖ് അന്‍വറും പറഞ്ഞു. നിര്‍വികാരമായ ധാര്‍മിക മൂല്യങ്ങളുള്ള വ്യക്തിയെന്ന വിശേഷണമാണ് മന്‍മോഹന്‍ സിംഗിന് ഒബാമ നല്‍കിയിരിക്കുന്നത്. എന്നാല്‍ സീനിയര്‍ നേതാക്കള്‍ രാഹുലിനെ പ്രതിരോധിക്കാന്‍ എത്താതിരുന്നത് അദ്ദേഹവുമായുള്ള പ്രശ്‌നങ്ങള്‍ കാരണമാണെന്ന് വിലയിരുത്തലുണ്ട്.

അതേസമയം കോണ്‍ഗ്രസ് പൂര്‍ണമായും ഒബാമയുടെ പരാമര്‍ശത്തെ തള്ളിയിട്ടില്ല. ബിജെപി രാഹുലിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് കാര്യമായി പ്രതികരിച്ചത്. ഓരോ വ്യക്തികള്‍ പുസ്തകം എഴുതുമ്പോള്‍ അതില്‍ പിടിച്ച് രാഹുലിന് ആക്രമിക്കുന്ന അജണ്ട മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. മുമ്പ് അമേരിക്കന്‍ മാധ്യമങ്ങള്‍ സൈക്കോപാത്ത്, മാസ്റ്റര്‍ ഡിവൈഡര്‍ എന്നൊക്കെയായിരുന്നു മോദിയെ വിശേഷിപ്പിച്ചത്. എന്നാല്‍ നരേന്ദ്ര മോദിയെ അങ്ങനെ വിശേഷിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് അതേറ്റെടുത്തിരുന്നില്ലെന്നും സുര്‍ജേവാല പറഞ്ഞു.

English summary
shiv sena counters barack obama's remarks on rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X