പൃഥ്വിരാജ് ഐസിയുവില്‍ കിടക്കുന്ന രോഗിയാണെന്ന് ശിവസേന
മുംബൈ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു മാസം മാത്രം ശേഷിക്കെ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനെ വിമര്‍ശിച്ച് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലാണ് വിമര്‍ശനം. ഐസിയുവില്‍ കിടക്കുന്ന രോഗിയാണ് പൃഥ്വിരാജ് ചവനെന്ന് ശിവസേന കുറ്റപ്പെടുത്തി.
ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറേയ്ക്ക് സര്‍ക്കാരുണ്ടാക്കി പരിചയമില്ലെന്ന് ചവാന്‍ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു പാര്‍ട്ടി മുഖപത്രം. അബോധാവസ്ഥയില്‍ കിടക്കുന്ന ചവാന്‍ വിവേകശൂന്യമായ പ്രസ്താവനകള്‍ നടത്തുകയാണെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.

താന്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന് ഉദ്ധവ് താക്കറേ പറഞ്ഞതിനോട് പ്രതികരിക്കവെയാണ് താക്കറേയ്ക്ക് സര്‍ക്കാരുണ്ടാക്കി പരിചയമില്ലെന്ന് ചവാന്‍ പറഞ്ഞത്. 1995-ല്‍ ശിവസേനയുമായി ചേര്‍ന്ന് ബി ജെ പി സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ താക്കറേ സര്‍ക്കാരിന്റെ ഭാഗമായിരുന്നില്ലെന്നും ചവാന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സ്ഥാനമേറ്റപ്പോള്‍ ചൗവാന് എന്തു മുന്‍പരിചയമാണുണ്ടായിരുന്നെന്നാണ് ശിവസേന ചോദിക്കുന്നത്. പ്രധാനമന്ത്രിയായപ്പോള്‍ രാജീവ് ഗാന്ധിയ്ക്കും, പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായപ്പോള്‍ രാഹുല്‍ ഗാന്ധിക്കും ആ പദത്തിലിരുന്നു പരിചയമില്ലായിരുന്നുവെന്നും സാമ്‌ന മുഖപ്രസംഗത്തില്‍ പറഞ്ഞു.
ഒക്‌ടോബര്‍ 15-നാണ് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത്.












Click it and Unblock the Notifications