കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗി ഹിറ്റ്ലറെന്ന്: അതിഥി തൊഴിലാളി വിഷയത്തിൽ ശിവസേന, തൊഴിലാളികൾക്ക് ജുതന്മാരുടെ അവസ്ഥയെന്ന്!!

Google Oneindia Malayalam News

മുംബൈ: അതിഥി തൊഴിലാളി വിഷയത്തിൽ ബിജെപിയെ കടന്നാക്രമിച്ച് ശിവസേന. ഇതര സംസ്ഥാനങ്ങളിൽ ജോലിക്കായി പോയ അതിഥി തൊഴിലാളികളെ ഉത്തർപ്രദേശിലേക്ക് തിരിച്ചെത്തിക്കുന്നതിൽ സർക്കാർ അലംഭാവം പുലർത്തുന്നുവെന്നും യുപി സർക്കാർ തൊഴിലാളികളോട് ക്രൂരത കാണിക്കുന്നുവെന്നുമാണ് ശിവസേന കുറ്റപ്പെടുത്തുന്നത്.

റായ്ബറേലിയില്‍ ഗെയിം മാറുന്നു, അദിതിയെ പൂട്ടും, പ്രിയങ്കയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്, വിശ്വസ്തര്‍!!റായ്ബറേലിയില്‍ ഗെയിം മാറുന്നു, അദിതിയെ പൂട്ടും, പ്രിയങ്കയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്, വിശ്വസ്തര്‍!!

അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായി കോൺഗ്രസ് ഒരു ദൌത്യത്തിന് തുടക്കം കുറിച്ചിരുന്നുവെങ്കിലും സർക്കാർ പൂർണ്ണമായി സഹകരിക്കാത്തതിനാൽ ഇത് കോൺഗ്രസ് ഉപേക്ഷിക്കുകകായിരുന്നു. കോൺഗ്രസ് അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായി വിട്ടുനൽകിയ ബസുകൾക്ക് യുപി സർക്കാർ അനുമതി നൽകാത്തതാണ് തിരിച്ചടിയായത്. ബസുകൾ അനുവദിച്ച് 24 മണിക്കൂറിന് ശേഷം പ്രിയങ്കാ ഗാന്ധി ഇടപെട്ട് ബസുകൾ പിൻവലിച്ചിരുന്നു.

 കശ്മീരി പണ്ഡിറ്റുകളുടെ പലായനം

കശ്മീരി പണ്ഡിറ്റുകളുടെ പലായനം

പാർട്ടി മുഖപത്രമായ സാമ്നയിലാണ് രാജ്യസഭാ എംപി കൂടിയായ സഞ്ജയ് റാവത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറിനോടാണ് യോഗി ആദിത്യനാഥിനെ ഉപമിച്ചിട്ടുള്ളത്. അതിഥി തൊഴിലാളി പ്രശ്നത്തെ 1990 കളിലെ ജമ്മു കശ്മീരിൽ നിന്നുള്ള കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തോടും വിശേഷിപ്പിക്കുന്നുണ്ട്.

യോഗി ഹിറ്റ് ലറെന്ന്

യോഗി ഹിറ്റ് ലറെന്ന്


ജർമനിയിൽ ഹിറ്റ്ലർ ജൂതന്മാരോട് കാണിച്ച ക്രൂരതയാണ് യുപിയിൽ യോഗി ആദിത്യനാഥ് അതിഥി തൊഴിലാളികളോട് കാണിക്കുന്നതെന്നും സാമ്നയുടെ വാരാന്ത്യ കോളത്തിൽ സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തുന്നു. സ്വന്തം വീട് വിട്ട് പോകാൻ നിർബന്ധിതരായ കശ്മീരി പണ്ഡിറ്റുകൾ സ്വന്തം രാജ്യത്ത് തന്നെ വിവേചനം നേരിടുകയായിരുന്നു. കശ്മീരി പണ്ഡിറ്റുകളുടെ പലായനം സംബന്ധിച്ചുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ ഇപ്പോഴും രാജ്യത്ത് അരങ്ങേറുന്നുണ്ട്. ഇന്ന് 5-6 കോടി അതിഥി തൊഴിലാളികൾ ഇത്തരത്തിൽ താമസിക്കാൻ നിർബന്ധിക്കപ്പെടുകയാണ്.

 കർശന നിയന്ത്രണം

കർശന നിയന്ത്രണം

കാൽനടയായോ സൈക്കിളിലോ ട്രക്കുകളിലോ ഏത് വിധേനയും ജനങ്ങൾ ഉത്തർപ്രദേശിലേക്ക് എത്തുന്നത് തടയണമെന്നാണ് അടുത്തിടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നൽകിയ കർശന നിർദേശം. ഇത്തരത്തിലെത്തുന്ന അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും താമസവും ഒരുക്കാനും ബസുകളിൽ ഇവരെ ഗ്രാമങ്ങളിലേക്ക് എത്തിക്കുന്നതിനും യോഗി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.

 നാല് കോടി ജനങ്ങൾ

നാല് കോടി ജനങ്ങൾ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല് കോടി അതിഥി തൊഴിലാളി കളാണ് വിവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നതെന്നാണ് കേന്ദ്രസർക്കാർ ശനിയാഴ്ച പുറത്തുവിട്ട കണക്ക്. കൊറോൺ വ്യാപനം തടയാൻ രാജ്യവ്യാപക ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിന് ശേഷം ഇതുവരെ ട്രെയിനുകളിലും ബസുകളിലുമായി 75 ലക്ഷം അതിഥി തൊഴിലാളികളാണ് സ്വദേശത്തേക്ക് മടങ്ങിയെത്തിയത്.

36 ലക്ഷം പേർ തിരിച്ചെത്തി

36 ലക്ഷം പേർ തിരിച്ചെത്തി

മെയ് ഒന്നുമുതൽ 23വരെയുള്ള കാലയളവിൽ ദിവസത്തിനുള്ളിൽ 36 ലക്ഷം അതിഥി തൊഴിലാളികളെയാണ് തിരിച്ചെത്തിച്ചിട്ടുള്ളതെന്നാണ് കേന്ദ്രസർക്കാർ നൽകുന്ന കണക്കുകൾ. അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച ശ്രമിക് സ്പെഷ്യൽ ട്രെയിനുകൾ വഴിയെത്തിയ അതിഥി തൊഴിലാളികളുടെ എണ്ണം മാത്രമാണിത്. 36 ലക്ഷത്തോളം അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനായി അടുത്ത പത്ത് ദിവസത്തിനിടെ 2600 ശ്രമിക് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്നാണ് റെയിൽവേ ബോർഡ് ചെയർമാൻ വികെ യാദവ് അറിയിച്ചിട്ടുള്ളത്. . ശ്രമിക് ട്രെയിനുകളുടെ ടിക്കറ്റ് നിരക്കിന്റെ 85 ശതമാനം കേന്ദ്രസർക്കാരും 15 ശതമാനം ട്രെയിൻ ആവശ്യപ്പെടുന്ന സംസ്ഥാന സർക്കാരുകളുമാണ് നൽകുക.

English summary
Shiv sena criticises Yogi Aadithyanath over migrant labour issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X