Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപ് ചൈനീസ് വൈറസെന്ന് വിശേഷിപ്പിച്ചു, ഇന്ത്യ അവരുടെ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നു; വിമര്‍ശനം

മുംബൈ: ചൈനയില്‍ നിന്നും ഗുണമേന്മയില്ലാത്തതും ഉപയോഗ ശൂന്യവുമായ കൊവിഡ് പരിശോധന കിറ്റുകളാണ് കേന്ദ്രസര്‍ക്കാര്‍ വാങ്ങിയതെന്ന വിമര്‍ശനവുമായി ശിവസേന രംഗത്ത്. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണ് കേന്ദ്രത്തെ കുറ്റപ്പെടുത്തിയിരിക്കുന്നത്. ലോകത്തെ പല രാജ്യങ്ങളും കൊറോണയ്ക്ക് കാരണം ചൈനയാണെന്ന് കുറ്റപ്പെടുത്തുമ്പോള്‍ അവരില്‍ നിന്നും കിറ്റുകള്‍ വാങ്ങിയതെന്തിനാണെന്നും മുഖപ്രസംഗത്തില്‍ ശിവസേന ചോദിക്കുന്നു. ചൈനയില്‍ നിന്നും 20 ലക്ഷം റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകളാണ് ഇന്ത്യയില്‍ എത്തിയത്.വിശദാംശങ്ങളിലേക്ക്..

തെറ്റായ വിവരങ്ങള്‍

തെറ്റായ വിവരങ്ങള്‍

ഈ കിറ്റുകള്‍ തെറ്റായ വിവരങ്ങളാണ് നല്‍കുന്നത്. ഇവയെകൊണ്ട് ഒരു ഉപയോഗവുമില്ല. ഈ സാഹചര്യത്തെ പറ്റി കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകണമെന്നും എഡിറ്റോറിയല്‍ ആവശ്യപ്പെടുന്നു. ലോക് മുഴുവന്‍ പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് വൈറസെന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ ഇന്ത്യ ഇപ്പോഴും ആ ചൈനയെ വിശ്വസിക്കുന്നു.

പോരാട്ടം

പോരാട്ടം

കേന്ദ്രത്തിന്റെ നയം അനുസരിച്ച്, കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ആവശ്യമായ വസ്തുക്കള്‍ സംസ്ഥാനങ്ങള്‍ ലഭിക്കാന്‍ കേന്ദ്രത്തെ ആശ്രയിക്കണം പക്ഷേ ഈ സാഹചര്യത്തില്‍ എങ്ങനെയാണ് നമ്മള്‍ ഈ പോരാട്ടം വിജയിക്കുക. ഇതുവരെയായിട്ടും ചൈനയില്‍ നിന്നും എത്തുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗശൂന്യവും ഗുണമേന്‍മയില്ലാത്തതുമാണ്. ചൈനയില്‍ നിന്നും മോദി സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ ഓര്‍ഡര്‍ ചെയ്ത റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ ഒന്നിനും കൊള്ളാത്തവയാണ്-മുഖപ്രസംഗത്തില്‍ ശിവസേന കുറ്റപ്പെടുത്തി.

ചൈനയുടെ സമ്പദ്‌വ്യവസ്ഥ

ചൈനയുടെ സമ്പദ്‌വ്യവസ്ഥ

ഉപയോഗശൂന്യമായ ഇത്തരം ടെസ്റ്റിംഗ് കിറ്റുകള്‍ വാങ്ങിയതിലൂടെ ചൈനയുടെ സമ്പദ്വ്യവസ്ഥ സംരക്ഷിക്കുകയാണ് ചെയ്തത്. ഇപ്പോഴത്തെ ടെസ്റ്റിംഗ് കിറ്റുകള്‍ തെറ്റായ വിവരം നല്‍കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഇത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കും. ചൈനയെ വിശ്വസിക്കാനാവില്ലെന്ന് തെളിയിക്കുന്ന സംഭവമാണിതെന്നും സാമ്‌നയിലെ എഡിറ്റോറിയലില്‍ ശിവേസന കുറ്റപ്പെടുത്തുന്നു.

യാദൃശ്ചികതയില്ല

യാദൃശ്ചികതയില്ല

അമേരിക്കന്‍ പ്രസിഡന്റ് ഈ വൈറസിനെ ചൈനീസ് വൈറസ് എന്ന് വിളിച്ചത് യാദൃശ്ചികത തോന്നുന്നില്ല. കാരണം ഈ വൈറസിലൂടെ ലോകത്തെ മുഴുവന്‍ പ്രതിസന്ധിയിലാക്കിയത് ചൈനയാണ്. നോബല്‍ സമ്മനജേതാക്കളായ ശാസ്ത്രജ്ഞര്‍ വരെ പറയുന്നു ഈ വൈറസ് ചൈനയില്‍ നിന്നുള്ള മനുഷ്യ നിര്‍മ്മിതമാണെന്ന്. അടുത്തതായി ചൈന എന്ത് ചെയ്യുമെന്ന് നമുക്കാര്‍ക്കും പറയാനാകില്ലെന്നും ശിവസേന പറയുന്നു.

ധാരാവി

ധാരാവി

ചൈനയില്‍ നിന്നും കേന്ദ്രസഹായത്തില്‍ സംസ്ഥാനത്ത് 75000 ടെസ്റ്റിംഗ് കിറ്റുകളാണ് എത്തിച്ചത്. മഹാരാഷ്ട്രയിലെ ഹോട്ട്‌സ്‌പോട്ടുകളായ ധാരാവി പോലുള്ള സ്ഥലങ്ങളില്‍ ഈ റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ ഉപയോഗിച്ചാണ് പരിശോധന നടത്തിയിരുന്നത്. എന്നാല്‍ ഫലം തെറ്റായി രേഖപ്പെടുത്തുന്നതോടെ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ റാപ്പിഡ് പരിശോധന നിര്‍ത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം, മഹാരാഷ്ട്രയില്‍ഡ മാത്രമല്ല ഈ അവസ്ഥയുള്ളത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ തെറ്റായ ഫലങ്ങളാണ് രേഖപ്പെടുത്തുന്നത്. ഐസിഎംആറും റാപ്പിഡ് ടെസ്റ്റ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് അറിയിച്ചിരുന്നു.

 5000 കടന്ന് മഹാരാഷ്ട്ര

5000 കടന്ന് മഹാരാഷ്ട്ര

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 5221 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഇന്നലെ മാത്രം 552 പേര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. 4248 പേര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 722 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം ഭേദമായത്. 251 പേര്‍ക്ക് ജീവന്‍ നശ്ടപ്പെട്ടു. 19 പേര്‍ ഇന്നലെ മാത്രം മരിച്ചതാണ്. മഹാരാഷ്ട്രയില്‍ നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+