• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സവർക്കർക്ക് ഭാരത രത്നം നൽകണം; ഹിന്ദുത്വത്തിന്റെ പേരില്‍ വിഷം വ്യാപിപ്പിക്കുന്നത് കോൺഗ്രസ്, ഗൂഢാലോചന!

  • By Desk

മുംബൈ: രാജ്യത്തിന്റെ പരമോന്നത ബഹുമതി ഹിന്ദുമഹാസസഭ നേതാവ് വിഡി സവർക്കർക്ക് നൽകണമെന്ന് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്നയിലെഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുതിര്‍ന്ന നേതാവും ശിവസേന എം പിയുമായ സഞ്ജയ് റൗത് ഈ കാര്യം ലേഖനത്തിലൂടെ ആവശ്യപ്പെടുന്നത്. കന്നുകാലികളെ കശാപ്പ് ചെയ്യുന്ന മുസ്ലിങ്ങളെ തടങ്കലില്‍ വെക്കണമെന്നും കൊലപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നവർ എന്തുകൊണ്ട് സവര്‍ക്കറെ അപമാനിക്കുന്നുവെന്ന് വ്യക്തമാക്കണമെന്നും ലേഖനത്തില്‍ സഞ്ജ് റൗത് പറയുന്നു.

ഭാരത ജനസംഘം സ്ഥാപകന്‍ ദീന്‍ ദയാല്‍ ഉപാധ്യായ ആദരിക്കപ്പെട്ടതു പോലെ സവർക്കറെ പരിഗണിക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നുണ്ട്. കേന്ദ്രത്തിലേയും സംസ്ഥാനത്തെയും ഹിന്ദുത്വ സര്‍ക്കാരുകള്‍ സവര്‍ണരോട് ചെയ്യുന്നത് അനീതിയാണെന്നും ലേഖനം വിമർശിക്കുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോലും ഉപാധ്യയുടെ ചിത്രം സ്ഥാപിച്ചിട്ടുണ്ട്. ഇതിനു സമാനമായ രീതിയില്‍ സവര്‍ക്കരുടെ ചിത്രങ്ങള്‍ സ്ഥാപിക്കപ്പെടണംമെന്നും ശിവസേന ആവശ്യപ്പെടുന്നു.

കോൺഗ്രസ് ഗൂഢാലോചന നടത്തുന്നു

കോൺഗ്രസ് ഗൂഢാലോചന നടത്തുന്നു

അലിഗഡ് മുസ് ലിം സര്‍വകലാശാലയുടെ ചുമരില്‍ നിന്ന് മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വവാദികള്‍ രംഗത്തു വരുന്നുണ്ട്. എന്നാല്‍, മോദി അനുകൂലികള്‍ സര്‍വര്‍കരെ ആദരിക്കുന്ന വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്നും ലേഖനത്തിൽ ശിവസേന കുറ്റപ്പെടുത്തുന്നു. ഹിന്ദു-മുസ് ലിം സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് ആ രക്തത്തിലൂടെ 2019ലെ തിരഞ്ഞെടുപ്പില്‍ വിജയം നേടാനുള്ള ഗൂഢാലോചന കോണ്‍ ഗ്രസ് നടത്തുകയാണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

മാപ്പെഴുതികൊടുത്തു

മാപ്പെഴുതികൊടുത്തു

ജയിലിൽവെച്ച് ഹിന്ദുത്വത്തെ നിർവചിയ്ക്കുന്ന ലേഖനങ്ങളെഴുതി. 13 വർഷം തടവുശിക്ഷ അനുഭവിച്ച സാവർക്കർ, താൻ ഇനി മുതൽ ബ്രിട്ടീഷുകാർക്കെതിരെ പ്രവർത്തിക്കില്ലെന്ന്‌ മാപ്പ് എഴുതി നൽകിയതിന്റെ ഫലമായി ജയിൽ 1921 ൽ ജയിൽ വിമോചിതനായി എന്നാണ് ചരിത്രം. ആത്തരത്തിലുള്ള വ്യക്തിക്കാണ് ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരത രത്നം നൽകണമെന്ന് ശിവസേന പറയുന്നത്. ഒരു ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രവർത്തകനും,അഭിഭാഷകൻ, രാഷ്ട്രീയ പ്രവർത്തകൻ, കവിയും, എഴുത്തുകാരനുമായിരുന്നു വിനായക് ദാമോദർ സാവർക്കർ. ഹിന്ദു സംസ്കാരത്തിലെ ജാതി വ്യവസ്ഥകളെ എതിർത്ത ഇദ്ദേഹം ഹിന്ദുമതത്തിൽ നിന്ന് മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ആളുകളെ തിരിച്ച് ഹിന്ദു മതത്തിലേക്ക് കൊണ്ടുവരാൻ ആഹ്വാനം ചെയ്തിരുന്നു.

സ്വാതന്ത്ര്യ സമര സേനാനി

സ്വാതന്ത്ര്യ സമര സേനാനി

സ്വാതന്ത്ര്യ സമര സേനാനികളുടെ ഇടയിൽ നിലന്നിന്നിരുന്ന മിതവാദി-തീവ്രവാദി വിഭാഗങ്ങളിൽ രണ്ടാമത്തേതിനൊപ്പമായിരുന്നു സാവർക്കർ. സായുധ സമരത്തിലൂടെ ബ്രിട്ടീഷുകാരെ പുറത്താക്കണമെന്നാണ് സവർക്കർ വാദിച്ചത്. 1905ൽ ബംഗാൾ വിഭജനത്തിനെതിരെ നടന്ന ശക്തമായ പ്രക്ഷോഭങ്ങളുടെ ഭാഗമായി വിദേശസാധനങ്ങൾ ബഹിഷ്കരിക്കൽ പ്രക്ഷോഭത്തിൽ സാവർക്കർ ഭാഗഭാക്കായി. അങ്ങനെ സ്വാതന്ത്ര്യ സമരചരിത്രത്തിൽ ആദ്യമായി, പൂനെയിൽ വച്ച് വിദേശവസ്ത്രങ്ങൾ കത്തിച്ചു കൊണ്ടുള്ള പ്രക്ഷോഭം നടന്നു. അതിന്റെ പേരിൽ സാവർക്കറെ ഫെർഗൂസൻ കോളേജിൽ നിന്നും പുറത്താക്കുകയുണ്ടായിരുന്നു.

ഹിന്ദുത്വത്തെ നിർവചിയ്ക്കുന്ന ലേഖനങ്ങൾ

ഹിന്ദുത്വത്തെ നിർവചിയ്ക്കുന്ന ലേഖനങ്ങൾ

ജയിലിൽവെച്ച് ഹിന്ദുത്വത്തെ നിർവചിയ്ക്കുന്ന ലേഖനങ്ങളെഴുതി. 13 വർഷം തടവുശിക്ഷ അനുഭവിച്ച സാവർക്കർ, താൻ ഇനി മുതൽ ബ്രിട്ടീഷുകാർക്കെതിരെ പ്രവർത്തിക്കില്ലെന്ന്‌ മാപ്പ് എഴുതി നൽകിയതിന്റെ ഫലമായി ജയിൽ 1921 ൽ ജയിൽ വിമോചിതനാവുകയായിരുന്നെന്നാണ് ചരിത്രം. 1920 മുതലാണ് വീർ എന്ന വിശേഷണം സവർക്കറിന്റെ പേരിനോട് ചേർക്കപ്പെട്ടത്. ആദ്യമായി സവർക്കറെ വീർ എന്ന് വിശേഷിപ്പിച്ചത് ഭോപട്കർ ആണെന്ന് കരുതപ്പെടുന്നു. കോൺഗ്രസ്സിന്റെ നയങ്ങളെ പലപ്പോഴും നഖശിഖാന്തം എതിർത്ത സാവർക്കർ ക്വിറ്റ് ഇന്ത്യാ മൂവ്മെന്റിനെയും എതിർത്തിരുന്നു.

English summary
Shiv Sena parliamentarian Sanjay Raut today said if the BJP-led NDA dispensation at the Centre had “pure Hindu blood” in its veins, it should confer the Bharat Ratna on late Hindutva icon V D Savarkar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more