കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ സഖ്യകക്ഷിക്കെതിരെ ശിവസേന രംഗത്ത്

Google Oneindia Malayalam News

മുംബൈ: ജമ്മു കാശ്മീരില്‍ ബി ജെ പിയുടെ സഖ്യക്ഷിയായ പി ഡി പിക്കെതിരെ എന്‍ ഡി എയിലെ പ്രബലരായ ശിവസേന രംഗത്ത്. അഫ്‌സല്‍ ഗുരുവിന്റെ ഭൗതികാവശിഷ്ടങ്ങള്‍ സംസ്ഥാനത്തിന് തിരികെ കിട്ടണമെന്ന പി ഡി പി എം എല്‍ എമാരുടെ ആവശ്യത്തിനെതിരെയാണ് ശിവസേന തങ്ങളുടെ മുഖപത്രമായ സാമ്‌നയിലൂടെ രംഗത്ത് വന്നിരിക്കുന്നത്.

2003 ലെ പാര്‍ലമെന്റ് ആക്രമണത്തിലെ പ്രതിയായ അഫ്‌സല്‍ ഗുരുവിനെ യു പി എ സര്‍ക്കാരിന്റെ കാലത്താണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. അഫ്‌സല്‍ ഗുരുവിന്റെ അവശിഷ്ടങ്ങള്‍ കാശ്മീരിന് വിട്ടുകിട്ടണമെന്ന സ്വതന്ത്ര എം എല്‍ എയുടെ ആവശ്യത്തെ എട്ട് പി ഡി പി എം എല്‍ എമാര്‍ പിന്തുണച്ചിരുന്നു. പി ഡി പിയുടെ ഈ ആവശ്യം വന്‍ ചതിയാണ് എാന്നാണ് സാമ്‌ന എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നത്.

SHIV-SENA

പി ഡി പിയുമായി സഖ്യമുണ്ടാക്കിയ ബി ജെ പി ഇതിന് വന്‍ വില നല്‍കേണ്ടിവരും എന്നും സേന മുന്നറിയിപ്പ് നല്‍കുന്നു. ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണ് കാശ്മീരില്‍ പി ഡ പി - ബി ജെ പി സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചത്. ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ വിവാദ പ്രസ്താവനകളെയും എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നുണ്ട്.

മഹാരാഷ്ട്രയിലെ അസംബ്ലി തിരഞ്ഞെടുപ്പോടെയാണ് ശിവസേനയും ബി ജെ പിയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായത്. സീറ്റ് വിഭജനതര്‍ക്കത്തെ തുടര്‍ന്ന് ഒറ്റയ്‌ക്കൊറ്റയ്ക്ക് മത്സരിച്ചെങ്കിലും സേന ബി ജെ പിക്ക് മുമ്പില്‍ കീഴടങ്ങേണ്ടി വന്നു. ഇതോടെ കേന്ദ്രത്തിലും സംസ്ഥാനത്തിലും ബി ജെ പിക്കെതിരെ വിമര്‍ശങ്ങള്‍ ഉയര്‍ത്തുന്നത് പതിവാക്കിയിരിക്കുകയാണ് ശിവസേന.

English summary
Sena hits out at PDP for demanding Afzal Guru's remains
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X