ജനസംഖ്യ കുറക്കാന്‍ എന്ത് ചെയ്യണം: മുസ്ലിങ്ങള്‍ക്ക് ശിവസേനയുടെ ഉപദേശം
മുംബൈ: രാജ്യത്ത് മുസ്ലിം ജനസംഖ്യ കൂടുന്നതില്‍ ശിവസേനയ്ക്ക് ആശങ്ക. ഹിന്ദുരാഷ്ട്രം പിടിച്ചടക്കാന്‍ വേണ്ടിയാണ് മുസ്ലിങ്ങള്‍ തങ്ങളുടെ ജനസംഖ്യ വര്‍ദ്ധിപ്പിക്കുന്നത് എന്നാണ് ശിവസേന ആശങ്കപ്പെടുന്നത്. മുസ്ലിം ജനസംഖ്യ കൂടിയാല്‍ അത് രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുമെന്നും ശിവസേന തങ്ങളുടെ മുഖപത്രമായ സാമ്‌നയില്‍ എഴുതിയ എഡിറ്റോറിയലിലൂടെ പറയുന്നു.
ഇന്ത്യയില്‍ മുസ്ലിം ജനസംഖ്യ കൂടുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശങ്കയില്ലേ എന്നും സേന പരോക്ഷമായി ചോദിക്കുന്നുണ്ട്. മുസ്ലിം ജനസംഖ്യ കുറയ്ക്കാന്‍ മോദി ആവശ്യപ്പെടേണ്ട സമയമാണ് ഇത്. രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കാന്‍ മോദി മുസ്ലിങ്ങളോട് ആവശ്യപ്പെടണം. കുടുംബാസൂത്രണ പദ്ധതികളിലൂടെയും മറ്റും മുസ്ലിങ്ങള്‍ ജനസംഖ്യ കുറയ്ക്കണം.

ആസാമിലും മറ്റ് ചെറിയ സംസ്ഥാനങ്ങളിലും മാത്രമല്ല, ഹരിയാനയും ദില്ലിയും പോലുള്ള വലിയ സംസ്ഥാനങ്ങളിലും മുസ്ലിങ്ങളുടെ ജനസംഖ്യ കൂടി വരികയാണ്. തങ്ങളും ഇന്ത്യക്കാരാണ് എന്ന് മുസ്ലിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അവര്‍ രാജ്യത്തെ നിയമം അനുസരിക്കണം. ജനസംഖ്യ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും മുസ്ലിങ്ങളെ ഓര്‍മിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകകയാണ്.
2011 സെന്‍സസ് പ്രകാരം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മുസ്ലിം ജനസംഖ്യയില്‍ 24 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ജനസംഖ്യയുടെ 14.2 ശതമാനമാണ് ഇപ്പോള്‍ മുസ്ലിം ജനസംഖ്യ. 2001 ല്‍ ഇത് 13.4 ശതമാനമായിരുന്നു. ജമ്മു കാശ്മീരില്‍ 68.3 ശതമാനവും ആസാമില്‍ 34.2 ശതമാനവുമാണ് മുസ്ലിം ജനസംഖ്യയില്‍ ഉണ്ടായിരിക്കുന്ന വര്‍ദ്ധനവ്.












Click it and Unblock the Notifications