ഒരേ സമയം പൗരത്വവും പുറത്താക്കലും, ബിജെപിക്കെതിരെ ശിവസേന
ദില്ലി: ഒരേ സമയം രണ്ട് തോണിയില്‍ കാല്‍ കുത്തുന്ന ബിജെപിയുടെ നിലപാടിനെതിരെ ശിവസേന രംഗത്ത്. പുതുവര്‍ഷത്തില്‍ ഒരേ സമയം പൗരത്വവും പുറത്താക്കലുമാണ് നടന്നിരിക്കുന്നത്. പാകിസ്താനി ഗായകന്‍ അദ്‌നാന്‍ സാമിക്ക് ജനുവരി ഒന്നുമുതല്‍ ഇന്ത്യന്‍ പൗരത്വം അനുവദിച്ചപ്പോള്‍ മറ്റൊരിടത്ത് പാക് ഗായകന്‍ ഉസ്താദ് റാഹത്തിനെ നാടുകടത്തുകയാണുണ്ടായത്.
ബിജെപിയുടെ ഇത്തരം നിലപാട് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞാണ് ശിവസേന രംഗത്തെത്തിയിരിക്കുന്നത്. പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ അദ്‌നാന്‍ സാമിക്ക് ഇന്ത്യന്‍ പൗരത്വം കൊടുക്കുന്നതിനെതിരെ പ്രതിഷേധിച്ചവര്‍ ഭരണത്തിലെത്തിയപ്പോള്‍ പൗരത്വം കൊടുക്കുന്നു. അതേസമയം, പുതുവര്‍ഷ പരിപാടിയില്‍ സംഗീത കച്ചേരി അവതരിപ്പിക്കാന്‍ ഹൈദരാബാദിലെത്തിയ ഉസ്താദ് റാഹത്ത് ഫത്തേഹ് അലിഖാനെ അബുദാബിയിലേക്ക് നാടുകടത്തുകയാണ് ചെയ്തത്. ഒരേസമയം രണ്ടു നീതി എങ്ങനെ നടപ്പിലാക്കുമെന്നാണ് ശിവസേന ചോദിക്കുന്നത്.

ഒരേ സമയം പൗരത്വവും പുറത്താക്കലും
പാകിസ്താനി ഗായകന്‍ അദ്‌നാന്‍ സാമിക്ക് ജനുവരി ഒന്നുമുതല്‍ ഇന്ത്യന്‍ പൗരത്വം അനുവദിച്ചപ്പോള്‍ മറ്റൊരിടത്ത് പാക് ഗായകന്‍ ഉസ്താദ് റാഹത്തിനെ നാടുകടത്തുകയാണുണ്ടായതെന്ന് ശിവസേന പറയുന്നു. ബിജെപിയുടെ ഇത്തരം നിലപാട് അംഗീകരിക്കാനാകില്ലെന്നാണ് ശിവസേന പറയുന്നത്.

ബിജെപി ഓന്തിനെ പൊലെ
ബിജെപി ഓന്തിനെ പോലെ നിറം മാറുകയാണോ? പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ അദ്‌നാന്‍ സാമിക്ക് ഇന്ത്യന്‍ പൗരത്വം കൊടുക്കുന്നതിനെതിരെ പ്രതിഷേധിച്ചവര്‍ ഭരണത്തിലെത്തിയപ്പോള്‍ പൗരത്വം കൊടുക്കുന്നു

ഇന്ത്യന്‍ പൗരത്വം
ജനുവരി ഒന്നുമുതലാണ് പാക് ഗായകന്‍ അദ്‌നാന്‍ സാമിക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചത്. വര്‍ഷങ്ങളായി ഇന്ത്യയില്‍ ജീവിക്കുന്ന അദ്‌നാന്‍ സാമിയുടെ ഏറെനാളത്തെ ആഗ്രഹമാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇടപെടലോടെ പൂവണിഞ്ഞത്.

പ്രതിഷേധം ശക്തം
ശിവസേന ഉള്‍പ്പെടെയുള്ളവര്‍ അദ്‌നാന്‍ സാമിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പല മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് 1955ലെ ഇന്ത്യന്‍ നിയമപ്രകാരം പൗരത്വം നല്‍കാവുന്നതാണ്. തുടര്‍ന്നാണ് സാമിക്ക് പൗരത്വം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഉസ്താദ് റാഹത്തിനെ നാടുകടത്തി
ഈ വര്‍ഷത്തെ പുതുവത്സര പരിപാടിക്ക് ഹൈദരാബാദില്‍ എത്തിയ പാക് ഗായകന്‍ ഉസ്താദ് റാഹത്തിനെ പല കാരണങ്ങളും പറഞ്ഞ് എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവെക്കുകയായിരുന്നു. പിന്നീട് തിരിച്ചു പോകാന്‍ ആവശ്യപ്പെടുകയും അബുദാബിയിലേക്ക് നാടുകടത്തുകയുമായിരുന്നു.

ഉസ്താദിന് പ്രവേശനം നിഷേധിച്ചു
ഉസ്താദിന് ഇന്ത്യയിലേക്കുള്ള പ്രവേശനം നിഷേധിക്കുകയായിരുന്നു. യാത്രാ രേഖകളില്‍ പല പ്രശ്‌നങ്ങളും ഉണ്ടെന്ന് പറഞ്ഞാണ് ഗായകനെ മടക്കി അയച്ചതെന്നും പറയുന്നു.

എല്ലാം ജനങ്ങള്‍ കാണുന്നു
ഒരേ സമയം പൗരത്വവും പുറത്താക്കലും, എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് ശിവസേന വക്താവ് മനീഷ കായണ്ഡേയ പറയുന്നു. ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ടെന്നും ജനങ്ങള്‍ മണ്ടന്മാരാണെന്ന് വിചാരിക്കേണ്ടെന്നും അദ്ദേഹം പറയുന്നു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications