കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷത്തെപോലെ പ്രധാനമാണ് അദ്ദേഹത്തിന് പെഗ്ഗും, രാജ്താക്കറെയുടെ വായടപ്പിച്ച് ശിവസേനയുടെ മറുപടി

Google Oneindia Malayalam News

മുംബൈ: രാജ്യത്ത് കൊറോണ വൈറസ് ശക്തമായി പടര്‍ന്നുപിടിക്കുകയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. ഇതുവരെ ഒരു ലക്ഷത്തില്‍ കൂടുതല്‍ പരിശോധനകളാണ് സംസ്ഥാനത്ത് നടപ്പിലാക്കിയത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുചെ എണ്ണ 6817 ആയി. ഇന്നലെ മാത്രം 387 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5676 പേര്‍ ആശുപത്രിയില്‍ തുടരുമ്പോഴും 840 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. ഇതുവരെ സംസ്ഥാനത്ത് 301 പേരാണ് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്.

രോഗം സംസ്ഥാനത്ത് വ്യാപകമായി പടരുന്നതിനിടെയിലും രാഷ്ട്രീയ ആരോപണ പ്രത്യാരോപണത്തില്‍ കുറവൊന്നുമില്ല. കഴിഞ്ഞ ദിവസം സര്‍ക്കാരിനെതിരെ ആരോപണവുമായി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ്താക്കറെ രംഗത്തെത്തിയിരുന്നു. കൊറോണയെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ വൈന്‍ ഷോപ്പ് അടച്ചിടാതെ തുറക്കണമെന്നാണ് രാജ്താക്കറെ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ രാജ്താക്കറെയുടെ വിമര്‍ശനത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശിവസേന, വിശദാംശങ്ങളിലേക്ക്..

രാജ്താക്കറെയുടെ ആവശ്യം

രാജ്താക്കറെയുടെ ആവശ്യം

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫീസിലേക്ക് അയച്ച കത്തിലൂടെയാണ് രാജ്താക്കറെ ഇക്കാര്യം ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ വൈന്‍ ഷോപ്പുകള്‍ തുറക്കണമെന്നാണ് രാജ്താക്കറെ പ്രധാനമായും ആവശ്യപ്പെട്ടത്. വൈന്‍ ഷോപ്പുകള്‍ തുറക്കാന്‍ പറയുന്നത് മദ്യപാനികളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടിയല്ല. മറിച്ച്, ഈ സമയത്ത് പ്രതിസന്ധി നേിടുന്ന സര്‍ക്കാരിനും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണെന്നും രാജ്താക്കറെ കത്തില്‍ പറയുന്നു.

മറുപടി

മറുപടി

ശിവസേനയുടെ മുഖപത്രമായ സാംനയിലൂടെയാണ് രാജ്താക്കറെയ്ക്ക് മറുപടി നല്‍കിയിരിക്കുന്നത്. ഈ ലോക്ക് ഡൗണ്‍ കാലത്ത് മദ്യഷോപ്പുകള്‍ മാത്രമല്ല, മദ്യ ഫാക്ടറികളും അടച്ചിട്ടിരിക്കുകയാണ്. ഇക്കാര്യം രാജ്താക്കറെ അറിഞ്ഞിരിക്കണമെന്ന് ശിവസേന മുഖപ്രസംഗത്തില്‍ പറയുന്നു. ഇതാദ്യമായല്ല, രാജ്താക്കറെയെ സാംനയിലൂടെ ശിവസേ വിമര്‍ശിക്കുന്നത്.

 വരുമാനം

വരുമാനം

വൈന്‍ ഷോപ്പുകള്‍ തുറക്കുന്നതുകൊണ്ട് മാത്രം നിങ്ങള്‍ക്ക് വരുമാനം ലഭിക്കുകയില്ല. ഒരു വിതരണക്കാരന്‍ ഫാക്ടറികളില്‍ നിന്ന് മദ്യം വാങ്ങുമ്പോള്‍ ര്‍ക്കാരിന് എക്‌സൈസ് സെയില്‍ ടാക്‌സ് രൂപത്തില്‍ വരുമാനം ലഭിക്കും. മാത്രമല്ല, ഫാക്ടറി യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് തൊഴിലാളികള്‍ ആവശ്യമാണ്. ഇതൊന്നും കൂടാതെ ഷോപ്പുകള്‍ തുറന്നാല്‍ സാമൂഹിക അകലം പാലിക്കില്ലെന്നും ശിവസേന സാംനയിലൂടെ പറയുന്നു.

പരിഹാസം

പരിഹാസം

സാംനയിലെ മുഖപ്രസംഗത്തിലൂടെ മറുപടിയോടൊപ്പം ശിവസേന രാജ്താക്കറെയെ പരിഹസിക്കുകയും ചെയ്തു. രാജ്താക്കറെയ്ക്ക് ഭക്ഷണത്തേക്കാള്‍ പ്രധാനം മദ്യമാണെന്നായിരുന്നു പരിഹാസം. ഇപ്പോള്‍ അദ്ദേഹം ഉന്നയിച്ചിരിക്കുന്ന ആവശ്യത്തില്‍ മനസിലാക്കാന്‍ സാധിക്കുന്നത്, ഭക്ഷണത്തെ പോലെ അദ്ദേഹത്തിന് പ്രധാനപ്പെട്ട ഒന്നാണ് മദ്യം. ആളുകള്‍ക്ക് ചോറ് പ്രധാനമാണെന്നും എന്നാല്‍ അത്ര തന്നെ ക്വാര്‍ട്ടറും പെഗ്ഗും എന്നാണ് ഈ ആവശ്യത്തിലൂടെ മനസിലാകുന്നതെന്ന് ശിവസേന പരിഹസിച്ചു.

 ഫഡ്‌നാവിസിനും വിമര്‍ശനം

ഫഡ്‌നാവിസിനും വിമര്‍ശനം

രാജ്താക്കറെ വിമര്‍ശിക്കുന്നതിനൊപ്പം മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനെയും ശിവസേന വിമര്‍ശിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ വിഷമ ഘട്ടത്തില്‍ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ഉപദേശം നല്‍കുകയാണ് വേണ്ടത്. എന്നാല്‍ നമ്മുടെ പ്രതിപക്ഷത്തിന് അത് ചെയ്യാന്‍ പോലും കഴിയുന്നില്ല. ഫഡ്‌നാവിസിന്റെ പേര് എടുത്ത പറയാതെയാണ് ശിവസേനയുടെ വിമര്‍ശനം.

English summary
Shiv Sena Give Reply To Raj Thackeray In Mouthpiece Saamana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X