വനിത ട്രാഫിക് പോലീസ് കോണ്‍സ്റ്റബിളിന് ശിവസേനാ നേതാവിന്റെ പൊതിരെ തല്ല്, നോക്കുകുത്തികളായി ജനം,വീഡിയോ
മുംബൈ: മഹാരാഷ്ട്രയിലെ താനയില്‍ ശിവസേനാ നേതാവ് ട്രാഫിക് കോണ്‍സ്റ്റബിളിനെ ക്രൂരമായി മര്‍ദ്ദിച്ചു. വാഹനമോടിക്കുന്നതിനിടെ മൊബൈലില്‍ സംസാരിച്ചതിനെ ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനം. ആളുകള്‍ നോക്കി നില്‍ക്കെയാണ് വനിതാ ട്രാഫിക് പോലീസ് മര്‍ദ്ദനത്തിനിരയായത്.പോലീസെത്തി ഇയാളെ അറസ്റ്റു ചെയ്തു.
ശിവസേനാ നേതാവായ ശശികാന്ദ് കാലെഗുഡെയാണ് പോലീസ് പിടിയിലായത്. താനെയിലുള്ള തിരക്കുള്ള ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഇയാള്‍ മൊബൈലില്‍ സംസാരിച്ചു കൊണ്ട് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനം നിര്‍ത്താന്‍ ട്രാഫിക് പോലീസ് ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ നിര്‍ത്താതെ വാഹനം ഓടിച്ചു പോകാന്‍ ശ്രമിക്കുന്നതിനിടെ കോണ്‍സ്‌ററബിള്‍ ശശികാന്ദിന്റെ വാഹനത്തിന് കുറുകെ കയറി നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ക്ഷുഭിതനായ ഇയാള്‍ വാഹനത്തില്‍ നിന്നെറങ്ങി വനിതാ കോണ്‍സ്റ്റബിളിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
മര്‍ദ്ദനത്തില്‍ കോണ്‍സ്‌ററബിളിന് ഗുരുതരമായി പരിക്കേറ്റെങ്കിലും ആരും രക്ഷപ്പെടുത്തിയില്ല. പിന്നീട് പതിനൊന്ന് മണിയോടെ പോലീസെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ നാവ്പാട സ്റ്റേഷനിലെത്തിച്ചു. പോലീസ് ഉദ്യോഗസ്തയെ കൈയേറ്റം ചെയ്തതിനും കൃത്യ നിര്‍വഹണം ചെയ്തതിനും ഇയാള്‍ക്കെതിരെ കേസെടുത്തു.












Click it and Unblock the Notifications