കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്ര നിർമ്മാണത്തിനും മുത്തലാഖ് മാതൃകയിൽ ഓർഡിനൻസ് വേണം; ബിജെപിയെ വെട്ടിലാക്കി വീണ്ടും ശിവസേന

Google Oneindia Malayalam News

Recommended Video

cmsvideo
മിശ്രവിവാഹം RSSലുമുണ്ടെന്ന് മോഹൻ ഭഗവത് ! | Oneindia Malayalam

മുംബൈ: ബിജെപിക്കെതിരെ പലപ്പോഴും രൂക്ഷ വിമർശസനവുമായി രംഗത്ത് എത്തിയവരാണ് എൻഡിഎ ഘടക കക്ഷിയായ ശിവസേന. പല സംസ്ഥാനങ്ങളിലും സ്വതന്ത്രമായി മത്സരിക്കാനും ശിവസേന മുതിർന്നിട്ടുണ്ട്. വീണ്ടുമിതാ രൂക്ഷ വിമർശനവുമായി ശിവസേന ബിജെപിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. മുത്തലാഖ് ക്രമിനില്‍ കുറ്റമായി വ്യവസ്ഥ ചെയ്യുന്ന കേന്ദ്ര ഓര്‍ഡിന്‍സിനെ സ്വാഗതം ചെയുന്നു എന്ന് പറഞ്ഞ ശിവസേന ഇതേ മാതൃകയിലുള്ള ഓർഡിനൻസ് തന്നെ യുപിയിലെ അയോധ്യ രാമ ക്ഷേത്ര നിര്‍മ്മാണത്തിനും വൈണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

<strong>ഇന്ത്യ പാകിസ്താന്‍ ചര്‍ച്ച പുനരാരംഭിക്കണം... മോദിക്ക് കത്തയച്ച് ഇമ്രാന്‍ഖാന്‍!!</strong>ഇന്ത്യ പാകിസ്താന്‍ ചര്‍ച്ച പുനരാരംഭിക്കണം... മോദിക്ക് കത്തയച്ച് ഇമ്രാന്‍ഖാന്‍!!

പാർട്ടി മുഖപത്രമായ സാമ്നയിലൂടെയാണ് പുതിയ വിമർശനവുമായി ശസിവസേന രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനമെങ്കിലും പാലിക്കാന്‍ നടപടി സ്വീകരിക്കണമെന്നും മുഖപത്രത്തിലൂടെ ശിവസേന ആവശ്യപ്പെടുന്നു. കേന്ദ്രത്തിലും യുപിയിലും നല്ല ഭൂരിപക്ഷത്തോടെ അധികാരം കൈയാളുന്ന ബിജെപി സര്‍ക്കാര്‍ എന്തു കൊണ്ട് രാമക്ഷേത്രം നിര്‍മ്മിക്കുന്നില്ലെന്ന ചോദ്യവും സാമ്നയിലൂടെ ഉന്നയിക്കുന്നുണ്ട്.

രാമക്ഷേത്രം നിർമ്മിക്കണം

രാമക്ഷേത്രം നിർമ്മിക്കണം

ഏകീകൃത സിവില്‍ കോഡ്, ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്തു കളയും, രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങിയവ നടപ്പാക്കുമെന്ന് ബിജെപി തിരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇതൊന്നും നടപ്പിലാക്കാനുള്ള പ്രവർത്തനം കേന്ദ്ര സർക്കാർ ന നടത്തിയിട്ടില്ല. മുത്തലാഖ് ക്രിമിനില്‍ കുറ്റമാക്കുന്ന ഓര്‍ഡിന്‍സ് മുഖേന സര്‍ക്കാര്‍ മുസ്ലീം സ്ത്രീകളുടെ സ്വാതന്ത്രത്തിന് പുതിയ പ്രതീക്ഷകള്‍ നല്‍കിയിരിക്കുകയാണ്. ഇപ്പോള്‍ അതേപോലെ ഹിന്ദുക്കളുടെ വികാരങ്ങളുടെ കാര്യത്തിലും പ്രതീക്ഷകൾ ഉണ്ടാകണം. അതിനായി അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്നും ശിവസേന ആവശ്യപ്പെടുന്നു.

മുത്തലാഖ്

മുത്തലാഖ്

മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന പുരുഷന് മൂന്നു വർഷം ജയിൽ ശിക്ഷ നൽകണമെന്നാണു മുത്തലാഖ് ഓർഡിനൻസിലെ വ്യവസ്ഥകൾ. വാക്കുകൾ വഴിയോ ടെലിഫോൺ കോൾ വഴിയോ എഴുത്തിലോ ഇലക്ട്രോണിക് മാധ്യമങ്ങളായ വാട്സാപ് എസ്എംഎസ് തലാഖ് ചൊല്ലിയാലും അതു നിയമവിധേയമല്ലെന്നും ബില്ലിൽ പറയുന്നു. ഓർഡിനൻസ് പ്രകാരം മുത്തലാഖ് ചൊല്ലപ്പെട്ട സ്ത്രീക്കോ അവരുടെ അടുത്ത ബന്ധുക്കൾക്കോ ഒരു എഫ്ഐആർ ഫയൽ ചെയ്യുന്നതിലൂടെ മുത്തലാഖ് ചൊല്ലിയ ആൾക്കെതിരെ കുറ്റം ചുമത്താനാകും.

ഇന്ത്യക്കാരെല്ലാം ഹിന്ദുക്കൾ

ഇന്ത്യക്കാരെല്ലാം ഹിന്ദുക്കൾ

അയോധ്യയിൽ ഉടൻ രാമക്ഷേത്രം നിർമ്മിക്കണമെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭഗവതും കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു. എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന് ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭഗവത്. അയോധ്യയില്‍ ഉടന്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കാശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35 എ വകുപ്പ് എന്നിവയെ ആര്‍എസ്എസ് അംഗീകരിക്കുന്നില്ല. ആര്‍എസ്എസ് മിശ്ര വിവാഹത്തിന് എതിരല്ലെന്നും ഏറ്റവുമധികം മിശ്രവിവാഹിത ദമ്പതികള്‍ ആര്‍എസ്എസുകാരാണെന്നും മോഹന്‍ ഭഗവത് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.

എവിടെ ശ്രീരാമൻ ജനിച്ചു... അവിടെ ക്ഷേത്രം

എവിടെ ശ്രീരാമൻ ജനിച്ചു... അവിടെ ക്ഷേത്രം

എവിടെയാണോ ശ്രീരാമൻ ജനിച്ചത് അവിടെ ക്ഷേത്രം ഉയരണമെന്ന് വിശ്വസിക്കുന്ന മറ്റു മതസ്ഥരുടെ എണ്ണവും കൂടി വരികയാണ്. രാജ്യത്ത് ഐക്യവും ഏകതയും സൃഷ്ടിക്കപ്പെടുന്നതിൽ രാമക്ഷേത്ര നിർമ്മാണം വഴിവെക്കുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ദില്ലി വിജ്ഞാൻ ഭവനിൽ നടന്ന ത്രിദിന പ്രഭാഷണ പരമ്പരയുടെ സമാനപന ചടങ്ങിലായിരുന്നു രാമക്ഷേത്രം എത്രയും പെട്ടെന്ന് നിർമ്മിക്കണമെന്ന ആവശ്യം വീണ്ടും മോഹൻ ഭാഗവത് പറഞ്ഞത്.

English summary
Shiv Sena hails triple talaq ordinance, wants similar route
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X