കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടക സർക്കാർ അട്ടിമറി; ജനാധിപത്യം നിലനിൽക്കുന്നു, മധ്യപ്രദേശിലും രാജസ്ഥാനിലും സമാന നീക്കം: ശിവസേന

Google Oneindia Malayalam News

കർണാടക സർക്കാരിനെ അട്ടിമറിച്ച സംഭവത്തിൽ ബിജെപിക്ക് പിന്തുണയുമായി ശിവസേന രംഗത്ത്. കർണാടകയിൽ ഇപ്പോഴും ജനാധിപത്യമുണ്ടെന്നും ശിവസേന വ്യക്തമാക്കി. സാമ്നയിലെ മുഖപ്രസംഗത്തിലാണ് കർണാടക കുതിര കട്ടവടത്തിന് ബിജെപിക്ക് പിന്തുണയുമായി ശിവസേന എത്തിയത്.

<strong>രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് പരോൾ; 28 വർഷത്തിന് ശേഷം ഇതാദ്യം, വ്യാഴാഴ്ച പുറത്തിറങ്ങും!</strong>രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് പരോൾ; 28 വർഷത്തിന് ശേഷം ഇതാദ്യം, വ്യാഴാഴ്ച പുറത്തിറങ്ങും!

കർണാടകയിൽ പരമാവധി സീറ്റ് നേടിയാണ് ബിജെപി വിജയിച്ചത്. എന്നാൽ അവർക്ക് ഭരണം കയ്യാളാനായില്ല. അവർക്ക് അധികാരത്തിൽ നിന്ന് മാറി നിൽക്കേണ്ടി വന്നു. കുമാരസ്വാമി സർക്കാർ ദുർബലമായിരുന്നു. കുറച്ച് വിമത എംഎൽഎമാർ പിന്മാറിയതോടെ സർക്കാർ താഴെ വീണു. ഇപ്പഴും അവിടെ ജനാധിപത്യം നിലനിൽക്കുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും ഇത് തന്നെ സംഭവിക്കുമെന്ന് ലേഖന ത്തിൽ വ്യക്തമാക്കുന്നു.

എപ്പോൾ വേണമെങ്കിലും അണയാവുന്ന വിളക്ക്

എപ്പോൾ വേണമെങ്കിലും അണയാവുന്ന വിളക്ക്

14 മാസം മാത്രമായിരുന്നു കുമാരസ്വാമി സർക്കാർ നിലകൊണ്ടത്. എപ്പോൾ വേണമെങ്കിലും അണയാവുന്ന വിളക്കായിരുന്നു കർണാടയിലെ കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാർ. വെറും 37 എംഎൽഎമാരുടെ പിന്തുണയിൽ മുഖ്യമന്ത്രിയായ വ്യക്തിയാണ് എച്ച്ഡി കുമാരസ്വാമിയെന്നും സാമ്നയിലെ ലേഖനത്തിൽ പരിഹസിക്കുന്നു.

കാത്തിരിപ്പ് നീളുന്നു...

കാത്തിരിപ്പ് നീളുന്നു...

അതേസമയം കർണാടകയിൽ സർക്കാരുണ്ടാക്കാനുള്ള ബിജെപിയുടെ കാത്തിരിപ്പ് നീളുകയാണ്. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ അനുവാദം ഇതുവരെ ലഭിച്ചിട്ടില്ല എന്നതാണ് കാത്തിരിപ്പിന് കാരണമാകുന്നത്. എല്ലാ വശങ്ങളും പരിശോധിച്ചതിന് ശേഷം മാത്രം സർക്കാർ രൂപീകരണത്തതിനുള്ള തയ്യാറെടുപ്പുകളിലേക്ക് നീങ്ങിയാൽ മതിയെന്ന നിർദേശമാണ് കേന്ദ്ര നേതൃത്വം ബിഎസ് യെദ്യൂരപ്പയ്ക്ക് നൽകുന്നത്.

ദില്ലിയിൽ വൻ ചർച്ച

ദില്ലിയിൽ വൻ ചർച്ച


സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുരളീധർറാവു അടക്കമുള്ള നേതാക്കൾ സംസ്ഥാന അധ്യക്ഷൻ ബിഎസ് യെദ്യൂരപ്പയുമായി ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ആർഎസ്എസ് നേതാക്കളുമായി നയമ വിദഗ്ധരുമായും യെദ്യൂരപ്പ ചർച്ച നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്. മുംബൈയിലെ വിമതരുമായും ബിജെപി നേതാക്കൾ ചർച്ച നടത്തിയിട്ടുണ്ട്. സർക്കാർ രൂപീകരണത്തിന് ശേഷം മാത്രമേ വിമതർ ബെംഗളൂരുവിൽ എത്തുകയുള്ളൂവെന്നും റിപ്പോർട്ടുകളുണ്ട്.

സഖ്യം തുടരണോ? വേണ്ടയോ?

സഖ്യം തുടരണോ? വേണ്ടയോ?


കർണാടകയിൽ കോൺഗ്രസ്- ജെഡിഎസ് സഖ്യം തുടരുന്നതിന്റെ കാര്യത്തിലും അനിശ്ചിതത്വമുണ്ടെന്നാണ് സൂചനകൾ. ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയവും സഖ്യസർക്കാർ പതനവും കണക്കിലെടുത്ത് സഖ്യം ഉപേക്ഷിക്കണമെന്ന ചർച്ചകൾ ഇരു പാർട്ടിക്കുള്ളിലും നടക്കുന്നുണ്ടെന്നാണ് സൂചനകൾ. സഖ്യം തുടരണോ വേണ്ടയോ എന്ന് കോൺഗ്രസാണ് തീരുമാനിക്കേണ്ടതെന്ന് എച്ച്ഡി കുമാരസ്വാമി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര നേതൃത്വമാണ് ഈ കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്.

English summary
Shiv Sena has said democracy is still alive in Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X